പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പ വൈറസ് ബാധ; പരിഭ്രാന്തി വേണ്ട, മുൻകരുതൽ വേണമെന്ന് പത്തനംതിട്ട മെഡിക്കൽ ഓഫീസർ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: നിപ്പ വൈറസ് ബാധയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും രോഗത്തെക്കുറിച്ച് അറിയുകയും മുൻകരുതലുകൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. രോഗപരിശോധനയ്ക്കും ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയ്ക്കുമുള്ള എല്ലാ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

<strong>പ്രവേശനോത്സവത്തിന് ജില്ലയിലെ സ്കൂളുകൾ ഒരുങ്ങി; പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ ഇക്കൊല്ലം പ്രവേശനോത്സവം നടക്കും</strong>പ്രവേശനോത്സവത്തിന് ജില്ലയിലെ സ്കൂളുകൾ ഒരുങ്ങി; പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ ഇക്കൊല്ലം പ്രവേശനോത്സവം നടക്കും

വൈറസ് ബാധയുള്ള വവ്വാലുകൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ നിന്നും രോഗം പകരാം. ഇപ്രകാരമുള്ള പക്ഷികൾ കഴിച്ച പഴങ്ങൾ വഴിയും രോഗം പകരാൻ സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയുടെ സ്രവങ്ങളിൽ നിന്നും രോഗം പകരാനും സാധ്യതയുണ്ട്. പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗലക്ഷണമുള്ളവർ ഉടൻ തന്നെ ചികിത്സ തേടുകയും ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന പ്രകാരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

Nipah Virus

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഉപയോഗിക്കാതിരിക്കുക. വവ്വാലുകളുടെ മൂത്രം, കാഷ്ടം, ഉമിനീർ എന്നിവയുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം. രോഗബാധയുള്ള പ്രദേശങ്ങളിലെ തെങ്ങ്, പന എന്നിവയിൽ നിന്ന് ലഭിക്കുന്ന തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്. രോഗലക്ഷണമുള്ള വ്യക്തികളുമായി ഇടപഴകുമ്പോൾ കയ്യുറയും മാസ്കും ധരിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയായി കഴുകണം. വളർത്തുമൃഗങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൻ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിൽ അറിയിക്കണം.


ആശുപത്രികളിൽ എടുക്കേണ്ട മുൻകരുതലുകൾ

രോഗബാധ സംശയിക്കുന്നവർക്കായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കണം. ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടപഴകുമ്പോൾ വ്യക്തിഗത സുരക്ഷയ്ക്കായി എൻ95 മാസ്ക്, ഗ്ലൗസ്, ഗൗൺ, ചെരിപ്പുകൾ എന്നിവ ഉപയോഗിക്കണം. പെട്ടെന്നുണ്ടാകുന്ന മസ്തിഷ്കജ്വരങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും തുടരന്വേഷണവും ശക്തമാക്കണം. സംശയാസ്പദമായ എല്ലാ കേസുകളും ആരോഗ്യവകുപ്പിനെ അറിയിക്കണം.

നിപ്പ രോഗ ബാധ സംബന്ധിച്ച സംശയനിവാരണത്തിന് 7593864224, 9946761540 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഡിഎംഒ അറിയിച്ചു.

English summary
Pathanamthitta medical officer's comment about Nipah virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X