പന്തളത്ത് അധ്യക്ഷനാവാന്‍ ബിജെപിയില്‍ തമ്മിലടി; ഒടുവില്‍ അവസാന മണിക്കൂറില്‍ തീരുമാനം
പത്തനംതിട്ട: ബിജെപി ആധ്യമായി അധികാരത്തിലെത്തിയ പന്തളം നഗരസഭയില്‍ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. തര്‍ക്കും രൂക്ഷമായതോടെ ആര് അധ്യക്ഷയാവണമെന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനില്‍ക്കകയായിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പിന് മണിക്കുറുകള്‍ക്ക് മുമ്പ് നേതാക്കളും കൗണ്‍സിലര്‍മാരും വിളിച്ച അടയിന്തര യോഗത്തിലാണ് താല്‍ക്കാലികമായെങ്കിലും പ്രശ്നത്തിന് പരിഹാരമായത്. ബിജെപി അംഗം സുശീല സന്തോഷ് ചെയര്‍പേഴ്‌സണ്‍ ആകുമെന്നാണ് തീരുമാനം. വൈസ് ചെയര്‍പേഴ്സണായി യു രമ്യയേയും തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് കഴിഞ്ഞാല്‍ ബിജെപിക്ക് ഭരണം ലഭിച്ച ഏക നഗരസഭയാണ് പന്തളം. നേരത്തെ എല്‍ഡിഎഫ് അധികാരത്തിലിരുന്ന പന്തളം മുന്‍സിപ്പാലിറ്റ് ബിജെപി പിടിച്ചെടുക്കുകയാിരുന്നു. ആകെയുള്ള 33 ഡിവിഷനില്‍ 18 ഇടത്താണ് എന്‍ഡിഎ വിജയിച്ചത്. കഴിഞ്ഞ തവണ ഏഴിടത്ത് മാത്രം വിജയിച്ച ബിജെപി ഇത്തവണ ഒറ്റയടിക്ക് 11 സീറ്റുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു. അന്ന് എല്‍ഡിഎഫിന് 14 സീറ്റായിരുന്നു. എല്‍ഡിഎഫ് ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങി. യു ഡി എഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ജയം.
അതേസമയം, ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് വിമതരുടെ പിന്തുണയില്‍ എല്‍ഡിഎഫ് അധികാരം ഉറപ്പിച്ചു. രണ്ട് സ്വതന്ത്രർ ഉൾപ്പെടെ 15 പേരുടെ പിന്തുണ ഉറപ്പിച്ചു. 3 എസ്ഡിപിഐ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കും. കഴിഞ്ഞ തവണ യു ഡി എഫിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന പത്തനംതിട്ട നഗരസഭയില്‍ ഇത്തവണ ഇരുമുന്നണികള്‍ക്കും 13 വീതം സീറ്റുകളായിരുന്നു ലഭിച്ചത്.
ഇതോടെ കോണ്‍ഗ്രസ് വിമതരായി ജയിച്ചവരുടെ നിലപാട് നിര്‍ണായകമാവുകയായിരുന്നു. ഇതില്‍ ഒരാളായ കെആര്‍ അജിത് കുമാര്‍ നേരത്തെ തന്നെ എല്‍ഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എൽഡിഫിലെ ടി സക്കീർ ഹുസൈനാണ് ചെയര്‍മാന്‍ സ്ഥനത്തേക്ക് മത്സരിക്കുന്നത്. ആദ്യ മൂന്ന് വര്‍ഷം സക്കീര്‍ ഹുസൈനും ബാക്കിയുള്ള രണ്ട് വര്‍ഷം അജിത് കുമാറും ചെയര്‍മാന്‍മാരാകും എന്നാണ് എല്‍ ഡി എഫിലെ ധാരണയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.