12 മണിക്കൂര്‍ യുവാവ് തെങ്ങിന് മുകളില്‍; ഫയര്‍ഫോഴ്‌സും നാട്ടുകാരും തെങ്ങുകുലുക്കി; പിന്നെ നടന്നത്...
ഭാര്യയുമായി വഴക്കിടാതിരിക്കാൻ ഭർത്താവ് പനയുടെ മുകളിൽ കയറിയ ഒരു വാർത്ത അടുത്തിടെ നമ്മൾ അറിഞ്ഞിരുന്നു. നോർത്ത് ഇന്ത്യയിലായിരുന്നു സംഭവം. എന്നും തന്നോട് വഴക്കിടുന്ന ഭാര്യയോട് വഴക്കിടാതിരിക്കാൻ എന്നുപറഞ്ഞായിരുന്നു യുവാവ് ഈന്തപ്പനയിലേക്ക് താമസം മാറിയത്. ഭക്ഷണവും ഉറക്കവും ഒക്കെ പന മുകളിൽ ആക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഇയാൾക്കെതിരെ ഒരുപാട് സ്ത്രീകൾ പരാതിയുമായി വരികയും ചെയ്തു. ഉത്തരേന്ത്യയിലെ യുവാവ് അങ്ങ് പന മുകളിൽ കയറി എങ്കിൽ ഇങ്ങ് കേരളത്തിലെ യുവാവ് കയറിയത് തെങ്ങിലാണ്. കാരണം ഭാര്യയോട് വഴക്കിട്ടതും അല്ല.
ഏതാണ്ട് 12 മണിക്കൂറാണ് യുവാവ് തെങ്ങിന്റെ മുകളിൽ കയറിയിരുന്ന് നാട്ടുകാരെ വലച്ചത്. എന്ത് പറഞ്ഞിട്ടും ആരൊക്കെ വന്നുപറഞ്ഞിട്ടും ഇദ്ദേഹം തെങ്ങിന്റെ മുകളിൽ നിന്ന് താഴെയിറങ്ങിയില്ല. ഒടുവിൽ ഇയാളെ താഴെ ഇറക്കാൻ വേറെ വഴിയൊന്നും ഇല്ലാതെ വന്നപ്പോൾ നാട്ടുകാർ തെങ്ങ് അങ്ങ് കുലുക്കി. ദാ നമ്മുടെ കഥാനായകൻ താഴെ . ഇനി എന്താണ് യുവാവ് തെങ്ങിൽ കയറിയതെന്ന് അറിയേണ്ടേ...

ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വരുന്നത് കണ്ടതോടെയാണ് കടക്കാട് സ്വദേശി രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിക്ക് തെങ്ങിൽ കയറിയത്.താഴെ ഇറക്കാൻ നാട്ടുകാർ എല്ലാ വഴിയും പരീക്ഷിച്ചു. ഇറങ്ങില്ലെന്ന് ഉറപ്പിച്ച് രാധകൃഷ്ണൻ തെങ്ങിന് മുകളിൽ ഇരുന്നു. പുലർച്ചെ ഒരു മണിയോടെ ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തി. തെങ്ങുകുലുക്കി രാധാകൃഷ്ണനെ താഴെ എത്തിച്ചു.

പന്തളം കടക്കാട് പ്രദേശത്തെ മൊത്തം ഇയാൾ വട്ടംകറക്കി. തന്റെ വീട്ടിലെ തെങ്ങിന് ചുവട്ടിൽ 12 മണിക്കൂറാണ് രാധാകൃഷ്ണൻ ഇവരെ മുൾമുനയിൽ നിർത്തിയത്. മദ്യപാനിയായ രാധാകൃഷ്ണനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തുന്നത് കണ്ടതോടെ രാധാകൃഷ്ണൻ വീട്ടിൽ നിന്നിറങ്ങി തെങ്ങിനു മുകളിൽ കയറി. തെങ്ങിൻറെ മടലുകൾക്ക് ഇടയിലാണ് രാധാകൃഷ്ണൻ ഇരുന്നത് . രാധാകൃഷ്ണനെ താഴെ ഇറക്കാൻ വീട്ടുകാരും ശ്രമിച്ചു..
ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..

പിന്നെ നാട്ടുകാരും ശ്രമിച്ചു. ഇതോടെ ആണ് പോലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചത്. പോലീസും ഫയർഫോഴ്സും ഇയാളെ താഴെ അറിക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ രാധാകൃഷ്ണൻ ഇറങ്ങിയില്ല. തെങ്ങിൽ തന്നെ ഇരുന്നു. ഇയാൾ ഇറങ്ങില്ലെന്ന് ഉറപ്പായതോടെ ഫയർഫോഴ്സ് തെങ്ങിന് താഴെ വല വിരിച്ചു. ലഹരി വിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോകരുതെന്നും കേസെടുക്കരുതെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

കാത്തുനിന്ന് നാട്ടുകാരുടെ ക്ഷമ കെട്ടു. രാധാകൃഷ്ണനെ കല്ലെറിഞ്ഞ് താഴെ ഇടണം എന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. സംഭവം വഷളാവുമെന്ന് തോന്നിയതോടെ നാട്ടുകാരെ പോലീസും ഫയർഫോഴ്സും ചേർന്ന് ദൂരത്തേക്ക് മാറ്റി നിർത്തി.രാത്രി 12 മണി ആയിട്ടും രാധാകൃഷ്ണൻ ഇറങ്ങിയില്ല, എന്നാൽ, തെങ്ങിൽ നിന്ന് കുറച്ചു താഴോട്ട് ഇറങ്ങി. പിന്നീട് വീണ്ടും മുകളിലേക്ക് .

ഒടുവിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെങ്ങ് പിടിച്ച് ശക്തമായി കുലുക്കി.തെങ്ങ് ആടിയപ്പോൾ രാധാകൃഷ്ണന് ബാലൻസ് നഷ്ട
മായി. തുടർന്ന് താഴേക്കിറങ്ങി വരാൻ രാധാകൃഷ്ണനും സമ്മതിച്ചു. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനൊടുവിൽ രാധാകൃഷ്ണൻ താഴെ എത്തി. ഇയാൾക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. രാധാകൃഷ്ണനെ എങ്ങനെയെങ്കിലും ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിക്കാനുള്ള ശ്രമിത്തിലാണ് എല്ലാവരും.












Click it and Unblock the Notifications