പ്രണയത്തിൽ നിന്ന് പിന്മാറിയ 17കാരിക്ക് ക്രൂരമർദ്ദനം; മുൻസുഹൃത്തുൾപ്പെടെ 2 പേർ അറസ്റ്റിൽ
പത്തനംതിട്ട: പ്രണയത്തി നിന്ന് പിന്മാറിയതിന് 17കാരിയെ വഴിയിൽ തടഞ്ഞ് നിർത്തി ക്രൂരമായ മർദ്ദിച്ച കേസിൽ മുൻസുഹൃത്ത് അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മുൻസുഹൃത്തയ അയ്യപ്പൻ ഇയാളുടെ സുഹൃത്ത് റിജോമോൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചന്ദ്രവേലിപടിയിൽ വെച്ച് പെൺകുട്ടിയെ ആക്രമിച്ചു എന്നതാണ് കേസ്.
തിങ്കളാഴ്ച വൈകീട്ടോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 17കാരിയെ ബൈക്കിൽ എത്തിയ ഇരുവരും പെൺകുട്ടിയെ തടഞ്ഞുനിർത്തി മർദ്ദിച്ചു എന്നാണ് പരാതി. പ്രണയത്തിൽനിന്ന് പെൺകുട്ടി പിന്മാറിയതാണ് അയ്യപ്പനെ പ്രകോപിപ്പിച്ചത്.

പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ ഇരുവരും പെൺകുട്ടിയുടെ മുഖത്തടിച്ചു. അടിയേറ്റ് നിലത്തുവീണ പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ചവിട്ടിയെന്നും പറയുന്നു. ഇവർ പെൺകുട്ടിക്ക് നെറ്റിയൽ കല്ലുകൊണ്ട് ഇടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.
ആക്രമിച്ചതിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പെൺകുട്ടിയുടേയും പെൺകുട്ടിയുടെ മാതാപിതാക്കളുടേയും പരാതിയിലാണ് പ്രതികളെ പോലീസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications