• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുധാകരന്‍ ഇഫക്ട്; യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍, പണിയെടുക്കാത്തവര്‍ പടിക്ക് പുറത്ത്

Google Oneindia Malayalam News

പത്തനംതിട്ട: കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം കോണ്‍ഗ്രസില്‍ അടിമുടി ഉടച്ചുവാര്‍ക്കല്‍ നടക്കുകയാണ്. പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട് എന്നാണ് വിവരം. കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കാനുള്ള ശ്രമത്തിലാണ് സുധാകരന്‍. അതേസമയം, ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസും കേഡര്‍ സംവിധാനത്തിലേക്ക് നീങ്ങുകയാണ്.

പത്തനംതിട്ട ജില്ലയില്‍ 15 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാക്കളെ പുറത്താക്കിയത് ഇതിന്റെ ഭാഗമാണ്. മാത്രമല്ല, പ്രവര്‍ത്തന രംഗത്ത് സജീവമല്ലാത്ത എല്ലാ ഭാരവാഹികളെയും മാറ്റാനാണ് തീരുമാനം. അതിനിടെ, ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ വ്യക്തികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചുവെന്നും പറയപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രവാസി പണം ഒഴുകിയെത്തിയതിന്റെ രഹസ്യം അറിഞ്ഞുതുടങ്ങി... കേരളം പാടുപെടും, വന്‍ പ്രതിസന്ധിപ്രവാസി പണം ഒഴുകിയെത്തിയതിന്റെ രഹസ്യം അറിഞ്ഞുതുടങ്ങി... കേരളം പാടുപെടും, വന്‍ പ്രതിസന്ധി

1

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലാ നേതൃയോഗമാണ് 15 മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് രംഗത്ത് സജീവമല്ലാതിരിക്കുകയും ചിലര്‍ പാരവയ്പ് നടത്തിയെന്നും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് 15 പ്രസിഡന്റുമാരെ പുറത്താക്കിയത്. യോഗത്തില്‍ പങ്കെടുത്ത ആരും അതൃപ്തി പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

2

ജില്ലയിലെ മുഴുവന്‍ സംസ്ഥാന-ജില്ലാ അസംബ്ലി ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അച്ചടക്ക ലംഘനം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണം എന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. തുടര്‍ന്നാണ് ഓരോ മണ്ഡലം വേര്‍ത്തിരിച്ച് ചര്‍ച്ച നടത്തിയത്. പല മണ്ഡലങ്ങളിലും നേതൃത്വങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്.

3

അസംബ്ലി പ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടാണ് നടപടിക്ക് കാരണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്‍ മല്‍സരിച്ച അടൂരില്‍ മണ്ഡലം പ്രസിഡന്റുമാര്‍ സജീവമായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഇക്കാര്യം ഗൗരവമേറിയതാണെന്ന് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന് മാത്രമ്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്ത ചിലര്‍ വിമത നീക്കം നടത്തിയെന്ന് ആരോപണം ഉയരുകയും ചെയ്തു.

4

ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. പ്രവര്‍ത്തിക്കുന്നവര്‍ മാത്രം ഇനി മതി. പ്രധാന സ്ഥാനത്തിരിക്കുന്നവര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംഘടനാ രംഗം നിര്‍ജീവമാകും. തിരഞ്ഞടുപ്പില്‍ ഒരുതവണ പോലും പ്രചാരണത്തിന് ഇറങ്ങാത്തവര്‍ക്കെതിരെ നടപടി വേണം... ഇതായിരുന്നു യോഗത്തിലെ പൊതുവികാരം. തുടര്‍ന്നാണ് 15 പേര്‍ക്കെതിരെ നടപടിയെടുത്തത്.

കുട്ടികളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; പുതിയ പദ്ധതി ആവിഷ്‌കരിച്ചു... വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍...കുട്ടികളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; പുതിയ പദ്ധതി ആവിഷ്‌കരിച്ചു... വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍...

5

പലയിടത്തും സംഘടനാ തലത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. അവിടെ സമവായ നീക്കം നടത്താന്‍ നേതാക്കള്‍ തയ്യാറായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. റാന്നി, തിരുവല്ല അസംബ്ലി കമ്മിറ്റിക്ക് കീഴിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലം പ്രസിഡന്റുമാര്‍ നടപടി നേരിട്ടത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മൈലപ്ര, വെച്ചൂച്ചിറ, പെരിങ്ങര, എഴുമറ്റൂര്‍ മണ്ഡലങ്ങളില്‍ പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയുണ്ടായി.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു; പേളി മാണിയെ കണ്ട സന്തോഷം പങ്കുവച്ച് ജിപി- ചിത്രങ്ങള്‍

6

അതേസമയം, പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വാഹനത്തിന് മുകളിലിരുന്നാണ് കൊടി കെട്ടിയത് എന്നാണ് കരുതുന്നത്. ജില്ലയിലെ ഗ്രൂപ്പ് പോരാണോ സംഭവത്തിന് പിന്നില്‍ എന്ന് ഉറപ്പിക്കാനായിട്ടില്ല. ഭാരവാഹികളായ പത്ത് പേരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു. അടുത്ത മാസം സിറ്റിങ് നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറും.

7

അതിനിടെ, രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് അപ്രതീക്ഷിതമായി രാജിവച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ടെത്തി സുധീരനുമായി സംസാരിച്ചു. ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വറിന്റെ നിര്‍ദേശപ്രകാരമാണിത്. നിലവിലെ പ്രവര്‍ത്തന രീതിയിലുള്ള അതൃപ്തി സുധീരന്‍ അറിയിച്ചു എന്നാണ് വിവരം.

cmsvideo
  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
  English summary
  Pathanamthitta Youth Congress Removed 15 Leaders after Find They Were Not Active in Election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X