• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർണ്ണായഘട്ടത്തില്‍ പൊലീസ് സേനയക്ക് സഹായകരമായി പൊലീസ് നായകളായ മായയും മര്‍ഫിയും

Google Oneindia Malayalam News

പത്തനംതിട്ട: ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന വീട്ടിലെ നിഗൂഢതകള്‍ മറനീക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ കേരള പൊലീസിന്റെ അഭിമാനമായ നായകളായ മർഫിയും മായയും. ഇലന്തൂരിലെ കേസില്‍ മാത്രമല്ല, മറ്റ് ഒട്ടനവധി കേസികളിലും ഇരുവരുടേയും മികവ് പൊലീസിന് സഹായകരമായിട്ടുണ്ട്.

മണ്ണിനടിയില്‍ കിടക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള കഴിവാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടാണ് നിഗൂഢതകള്‍ ഏറെ നിറഞ്ഞ് നില്‍ക്കുന്ന ഇലന്തൂരിലെ മണ്ണിലേക്ക് മർഫിയേയും മായയേയും എത്തിച്ചത്.

കേരള പോലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി

കേരള പോലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മല്‍നോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവ. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുളളത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും.

ദിലീപ് വിഷമിച്ചിരിക്കുന്ന സമയത്ത് മോശം പറയരുതല്ലോ: പക്ഷെ ഈ കേസിലൊന്നും അദ്ദേഹത്തിന് പങ്കില്ലദിലീപ് വിഷമിച്ചിരിക്കുന്ന സമയത്ത് മോശം പറയരുതല്ലോ: പക്ഷെ ഈ കേസിലൊന്നും അദ്ദേഹത്തിന് പങ്കില്ല

തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് മായ

തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്.
ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മ്മതിയിലും വളരെ മുന്നിലാണ് ബല്‍ജിയം മല്‍നോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഈ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും.

 പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍

പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.

 കേരളാപോലീസില്‍ ബല്‍ജിയം മല്‍നോയിസ്

കേരളാപോലീസില്‍ ബല്‍ജിയം മല്‍നോയിസ് വിഭാഗത്തില്‍പ്പെട്ട 36 നായ്ക്കളാണ് ഉളളത്. അവയില്‍ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കര്‍ വിഭാഗത്തില്‍പെട്ടവയാണ്. 13 നായ്ക്കളെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നു. മയക്കുമരുന്ന് കണ്ടെത്താനുളള പ്രാഗത്ഭ്യം നേടിയത് മൂന്ന് നായ്ക്കളാണ്.

മായയും മര്‍ഫിയും കൂടാതെ എയ്ഞ്ചല്‍ എന്ന നായ് കൂടി

മായയും മര്‍ഫിയും കൂടാതെ എയ്ഞ്ചല്‍ എന്ന നായ് കൂടി മൃതദേഹങ്ങള്‍ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്. ഹവില്‍ദാര്‍ പി.പ്രഭാതും പോലീസ് കോണ്‍സ്റ്റബിള്‍ ബോണി ബാബുവുമാണ് മായയുടെ പരിശീലകര്‍. മര്‍ഫിയെ പരിപാലിക്കുന്നത് സിവില്‍ പോലീസ് ഓഫീസര്‍ ജോര്‍ജ് മാനുവല്‍.കെ.എസ്, പോലീസ് കോണ്‍സ്റ്റബിള്‍ നിഖില്‍കൃഷ്ണ.കെ.ജി എന്നിവരാണ്.

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി 26 ഡോഗ്

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി 26 ഡോഗ് സ്‌ക്വാഡുകളാണ് നിലവിലുളളത്. എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിന്റെ നിയന്ത്രണത്തിലുളള കെ9 സ്‌ക്വാഡെന്ന പോലീസ് ശ്വാന വിഭാഗത്തിന്റെ ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ദക്ഷിണ മേഖലാ ഐ.ജി പി.പ്രകാശ് ആണ്. കെ.എ.പി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്റന്റ് എസ്.സുരേഷിനാണ് ഡോഗ് സ്‌ക്വാഡിന്റെ ചുമതല.

English summary
Police dogs Maya and Murphy help the police force at the critical stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X