പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവേശനോത്സവം: പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തുന്നതിന് പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനതല പ്രവേശനോത്സവം ചടങ്ങുകള്‍ ചൊവാഴ്ച(ജൂണ്‍ 1) രാവിലെ 8.30ന് ആരംഭിക്കും. സംസ്ഥാനതല പരിപാടികളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് നടക്കുക. ഇതിന് ശേഷം സ്‌കൂള്‍ തല പ്രവേശനോത്സവ പരിപാടികള്‍ ജില്ലയിലെ 690 പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി നടക്കും.

വിദ്യാലയങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് പ്രയോജനകരമായ പരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കും. മുതിര്‍ന്ന ക്ലാസിലെ കുട്ടികളുടെ കലാ പരിപാടികള്‍ ഓണ്‍ലൈനായി തുടര്‍ന്ന് നടക്കും. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ക്ലാസ്തല പ്രവേശനോത്സവ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മന്ത്രി, എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി പ്രവേശനോത്സവത്തില്‍ പങ്കെടുക്കും.

pathanamthitta-

Recommended Video

cmsvideo
School Re-opening Virtual Festival on 1 June ; Classes Online : Minister V Sivankutty

ജനപ്രതിനിധികള്‍ ഇതിനകംതന്നെ സന്ദേശങ്ങള്‍ തയാറാക്കി വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രവേശനോത്സവ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ഓണ്‍ലൈനായി സ്‌കൂള്‍ അധ്യാപകരുടെ റിസോഴ്‌സ് ഗ്രൂപ്പ് യോഗങ്ങളും സ്‌കൂള്‍ തല സംഘാടകസമിതികളും ചേര്‍ന്നിരുന്നു. ഈ വര്‍ഷം ഇതിനകം ജില്ലയില്‍ ഒന്നാം ക്ലാസില്‍ 5114 കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശന നടപടികള്‍ തുടരുന്നു. ജില്ലയില്‍ പാഠപുസ്തക വിതരണം ഇതിനകം 70 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

English summary
praveshanolsavam: In schools in Pathanamthitta districtPreparations are complete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X