പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് മാസം എണ്ണിയാലും തീരാത്തത്ര നാണയങ്ങള്‍; യന്ത്രസഹായം വേണമെന്ന് ജീവനക്കാര്‍..

2017ൽ കരാറെടുത്ത ബാങ്ക് യന്ത്രം സ്ഥാപിച്ച് എണ്ണിയിരുന്നു. ചെന്നൈയിൽ ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തേ റോബട്ടിക്സ് സംവിധാനം ആലോചിച്ചെങ്കിലും നടപടി ആയില്ല

Google Oneindia Malayalam News
sabarimala

പത്തനംതിട്ട: ശബരിമലയിൽ കാണിക്കയായ ലഭിച്ച നാണയങ്ങൾ എണ്ണിത്തീരാൻ ഇനിയും ദിവസങ്ങൾ വേണമെന്ന് റിപ്പോർട്ട്. കാണിക്ക എണ്ണാൻ 600ൽ അധികം ജീവനക്കാരാണ് ഇവിടെ ഉള്ളത്.

കൺഫർമേഷൻ നൽകിയിട്ട് പരീക്ഷ എഴുതാതിരുന്നാൽ 'പണികിട്ടും'; പ്രൊഫൈൽ റദ്ദാക്കാൻ പി.എസ്.സികൺഫർമേഷൻ നൽകിയിട്ട് പരീക്ഷ എഴുതാതിരുന്നാൽ 'പണികിട്ടും'; പ്രൊഫൈൽ റദ്ദാക്കാൻ പി.എസ്.സി

പക്ഷേ എണ്ണിത്തളർന്നതല്ലാതെ ഇതുവരെ എണ്ണിത്തീർന്നിട്ടില്ല. നിലവിൽ രണ്ട് മാസം എണ്ണിയാലും തീരാത്ത അത്രയും നാണയങ്ങളാണ് കാണിക്കയായി ലഭിച്ചിട്ടുള്ളത്. ഇപ്പോൾ ജീവനക്കാർ നാണയം എണ്ണിത്തീർക്കുന്നതിന് യന്ത്ര സഹയാം ആവശ്യപ്പെട്ടിരിക്കുകയാണ്.

ശബരിമലയിൽ നാണയമെണ്ണിത്തീർക്കാൻ യന്ത്രസഹായം വേണം എന്നാണു ജീവനക്കാരുടെ സംഘടന പറഞ്ഞിരിക്കുന്നത്. നിലവിൽ രണ്ടുമാസം എണ്ണിയാലും തീരാത്തത്ര നാണയമാണ് ശബരിമലയിൽ കുന്നുകൂടിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചു.

'ചേട്ടാ, ചേച്ചീ, ഉമ്മാ, താത്താ, അമ്മാ, ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ'; പൊതിച്ചോറിനുള്ളിലെ കുറിപ്പ്'ചേട്ടാ, ചേച്ചീ, ഉമ്മാ, താത്താ, അമ്മാ, ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ'; പൊതിച്ചോറിനുള്ളിലെ കുറിപ്പ്

നാണയം എണ്ണിത്തീരാതെ ജീവനക്കാർക്ക് പോവാൻ സാധിക്കില്സ. നാണയം എണ്ണിയിട്ടും തീരുന്നില്ല. ജീവനക്കാർക്ക് അവധി കിട്ടുമോ എന്ന കാര്യം സംശയമാണ്. ജനുവരി 25ന് മുൻപ് എണ്ണിത്തീർക്കുമെന്നായിരുന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. നോട്ടും നാണയവുമായി ചേർന്ന് 119 കോടിയാണ് ഇതുവരെ എണ്ണിയത്.

sabarimala 3

നാണയങ്ങളുടെ മൂന്നിൽ രണ്ട് കൂമ്പാരം ഇനിയും ബാക്കിയാണ്. 20 കോടിക്കടുത്ത് വരുമെന്നാണ് നിഗമനം. യന്ത്രസഹായം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് . 2017ൽ കരാറെടുത്ത ബാങ്ക് യന്ത്രം സ്ഥാപിച്ച് എണ്ണിയിരുന്നു. ചെന്നൈയിൽ ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തേ റോബട്ടിക്സ് സംവിധാനം ആലോചിച്ചെങ്കിലും നടപടി ആയില്ല.മറ്റു ക്ഷേത്രങ്ങളിൽനിന്ന് ഡപ്യൂട്ടേഷനിലാണ് ജീവനക്കാർ സന്നിധാനത്തെത്തുന്നത്. ജീവനക്കാരുടെ കുറവ് മറ്റ് ദേവസ്വങ്ങളെയും ബാധിച്ചിട്ടുണ്ട്.

ഇത് വരെ എണ്ണിയ നോട്ടിന്റേയും നാണയത്തിന്റേയും തുക 119 കോടി ആണ്. ഇനിയുള്ള നാണയങ്ങൾ എല്ലാം കൂടി 15 മുതൽ 20 വരെ കോടികൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. രാവിലെ മുതൽ ഒമ്പത് മണിക്കൂർ തുടർച്ചയായി സ്റ്റൂളിൽ ഇരുന്നാണ് നാണയം എണ്ണുന്നത്. ആദ്യം ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങൾ വേർതിരിക്കാനായി യന്ത്രത്തിലിടും. ഇതിന് ശേഷം ഇത് അന്നദാന മണ്ഡപം, പുതിയ ഭണ്ഡാരം, പഴയ ഭണ്ഡാരം എന്നിവിടങ്ങളിലേക്ക് എത്തിക്കും..

ശബരിമല സീസണായതു കൊണ്ടുG പമ്പ, എരുമേലി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെ ആയിരുന്നു നാണയം എണ്ണാന്‍ നിയോഗിച്ചിരുന്നത്. ഈ മാസം 20 വരെയായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ജീവനക്കാരുടെ ഡ്യൂട്ടി ഇപ്പോള്‍ നീട്ടിക്കൊടുത്തിരിക്കുകയാണ്.

English summary
Sabarimala: Employees' union demands mechanical help to count coins at Sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X