പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: കോവിഡ് ഇടവേളക്ക് വിട, രണ്ടു വര്‍ഷത്തെിന് ശേഷം സന്നിധാനത്തെ ഭസ്മക്കുളം സജീവമായി

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് വരുത്തിവെച്ച രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം സന്നിധാനത്തെ ഭസ്മക്കുളം സജീവമായി. ധാരാളം ഭക്തജനങ്ങളാണ് തൊഴുതു കഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും ഭസ്മകുളത്തിലേക്ക് എത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷം ആണ് ഭക്തര്‍ ഇവിടേക്ക് എത്തുക. സോപ്പോ, എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തില്‍ കുളിച്ചശേഷം തിരികെ പോയി നെയ്യഭിഷേകം നടത്തുന്നവര്‍ ഒട്ടേറെയാണ്.

ശബരിമലയില്‍ ശയനപ്രദക്ഷിണം നേര്‍ച്ചയുള്ളവരും

ശബരിമലയില്‍ ശയനപ്രദക്ഷിണം നേര്‍ച്ചയുള്ളവരും ഭസ്മക്കുളത്തിലെ സ്നാനത്തിന് ശേഷം നേര്‍ച്ച നിര്‍വഹിക്കാനായി പോകുന്നു. ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂര്‍ ഇടവിട്ട് മാറ്റാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കുളത്തിന് ചുറ്റിലുമായി ഉരല്‍കുഴിയില്‍ നിന്നുള്ള ശുദ്ധമായ തെളിവെള്ളം ഒഴുകിയെത്തുന്ന ഓവുചാല്‍ സംവിധാനവുമുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ടു കുളത്തിലെ വെള്ളം ഒഴുക്കിക്കളയുകയും ടാങ്കില്‍ നിന്ന് പുതിയ വെള്ളം നിറക്കുകയും ചെയ്യുന്നു.

'ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല''ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല'

ശരീരമാസകലം ഭസ്മം പൂശി സ്നാനത്തിനായി

ശരീരമാസകലം ഭസ്മം പൂശി സ്നാനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാര്‍ ഭസ്മ കുളത്തിലെ പതിവുകാഴ്ചയാണ്. ഭക്തരില്‍ ചിലരെങ്കിലും വസ്ത്രങ്ങളും മറ്റും കുളത്തില്‍ ഉപേക്ഷിക്കുന്ന തെറ്റായ പ്രവണതയുണ്ടെന്നും ഇത് പൂര്‍ണമായും ഒഴിവാക്കണമെന്നും ഇവിടെ സുരക്ഷാ ജോലിയിലുള്ള പോലീസുകാര്‍ അഭ്യര്‍ഥിക്കുന്നു. ഒരേസമയം മൂന്ന് പൊലീസുകാരും അഞ്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും ഇവിടെയുണ്ട്. കൂടാതെ അഞ്ച് ലൈഫ്ബോയ് ട്യൂബുകള്‍, 10 ലൈഫ് ജാക്കറ്റുകള്‍, സ്ട്രക്ചര്‍ എന്നിവയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.

25 ലക്ഷം ലോട്ടറി അടിച്ചെന്ന് കേട്ടപ്പോള്‍ അരുണ്‍ തുള്ളിച്ചാടി: പക്ഷെ പിന്നീട് നഷ്ടമായത് 50 ലക്ഷം രൂപ25 ലക്ഷം ലോട്ടറി അടിച്ചെന്ന് കേട്ടപ്പോള്‍ അരുണ്‍ തുള്ളിച്ചാടി: പക്ഷെ പിന്നീട് നഷ്ടമായത് 50 ലക്ഷം രൂപ

ഭസ്മക്കുളത്തില്‍നിന്ന് കുളിച്ചു വരുന്നവരെ കാത്ത്

ഭസ്മക്കുളത്തില്‍നിന്ന് കുളിച്ചു വരുന്നവരെ കാത്ത് കുളത്തിന് ഇടതുവശം 81-കാരനായ തമിഴ്നാട് സ്വദേശി കാത്തവരായന്‍ കാത്തുനില്‍പ്പുണ്ട്. കാത്തവരായന്‍ നല്‍കുന്ന ഭസ്മവും കുങ്കുമവും ചന്ദനവും കളഭവും പൂശി, കണ്ണാടി നോക്കി ക്ഷേത്ര സന്നിധിയിലേക്ക് മടങ്ങിപ്പോകുന്നവര്‍ ഭസ്മക്കുളത്തില്‍ നിന്നുള്ള മനോഹര കാഴ്ച്ചയാണ്.

Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച്

അതേസമയം, ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന സ്റ്റീല്‍, അലുമിനിയം, പിച്ചള പാത്രങ്ങളുടെ വില പുനര്‍ നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി.

സ്റ്റീല്‍ പാത്രങ്ങളുടെ സന്നിധാനത്തെ വില
തൂക്കം, അടിസ്ഥാന വില/കിലോ ഗ്രാം, ഈടാക്കാവുന്ന പരമാവധി വില എന്ന ക്രമത്തില്‍:

1 ഗ്രാം -50 ഗ്രാം, 700 രൂപ, പാത്രവിലയും

1 ഗ്രാം -50 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 60 ശതമാനവും.
51 ഗ്രാം-100 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 50 ശതമാനവും.
101 ഗ്രാം-150 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 40 ശതമാനവും.
151 ഗ്രാം-200 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 30 ശതമാനവും.
സ്റ്റീല്‍ പാത്രങ്ങളുടെ പമ്പയിലെ വില
തൂക്കം, അടിസ്ഥാന വില/ കിലോ ഗ്രാം, ഈടാക്കാവുന്ന പരമാവധി വില എന്ന ക്രമത്തില്‍:
1 ഗ്രാം -50 ഗ്രാം. 650 രൂപ, പാത്രവിലയും പാത്രവിലയുടെ 60 ശതമാനവും.
51 ഗ്രാം -100 ഗ്രാം, 650 രൂപ, പാത്രവിലയും പാത്രവിലയുടെ 50 ശതമാനവും.
101 ഗ്രാം-150 ഗ്രാം 650 രൂപ, പാത്രവിലയും പാത്രവിലയുടെ 40 ശതമാനവും.
151 ഗ്രാം-200 ഗ്രാം 650 രൂപ, പാത്രവിലയും പാത്രവിലയുടെ 30 ശതമാനവും.

200 ഗ്രാമിന് മുകളില്‍ അടപ്പോടുകൂടിയ സ്റ്റീല്‍

200 ഗ്രാമിന് മുകളില്‍ അടപ്പോടുകൂടിയ സ്റ്റീല്‍ പാത്രങ്ങളുടെ വില:
സന്നിധാനത്ത് 650/കി.ഗ്രാം (പാത്രവില =പാത്രത്തിന്റെ ഗ്രാമിലുളള തൂക്കം ത 65 പൈസ)
പമ്പയില്‍ 600/കിഗ്രാം. (പാത്രവില =പാത്രത്തിന്റെ ഗ്രാമിലുളള തൂക്കം ത 60 പൈസ)
മറ്റെല്ലായിനം സ്റ്റീല്‍പാത്രങ്ങളുടെയും വില
സന്നിധാനം -600 / കി.ഗ്രാം.
പമ്പ - 550/ കി.ഗ്രാം.
അലുമിനിയം പാത്രം
സന്നിധാനം- അന്നഅലുമിനിയം 650/കി.ഗ്രാം
പമ്പ-അന്നഅലുമിനിയം 600 / കി.ഗ്രാം.
മറ്റെല്ലായിനം അലുമിനിയം പാത്രങ്ങളുടെയും വില
സന്നിധാനം- 600/കി.ഗ്രാം
പമ്പ- 550 / കി.ഗ്രാം.
പിച്ചള പാത്രം
സന്നിധാനം- 1150/കി.ഗ്രാം
പമ്പ- 1100 / കി.ഗ്രാം.
200 ഗ്രാം വരെ തൂക്കം വരുന്ന എല്ലാ പാത്രങ്ങളും തൂക്കി നല്‍കുന്നതിന് കൃത്യത കൂടിയ ല(ഒരു ഗ്രാമോ അതില്‍ താഴെയോ കൃത്യതയുള്ള) ഇലക്ട്രോണിക് ത്രാസുകള്‍ ഉപയോഗിക്കണം).

English summary
Sabarimala: Goodbye to the Covid hiatus, after two years Sannidhanam pond became active
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X