ശബരിമല: സ്പോട്ട് ബുക്കിംഗ് തുടങ്ങി; അയ്യപ്പന്മാർക്ക് ക്രമീകരണങ്ങളുമായി കെഎസ്ആർടിസിയും ദേവസ്വം ബോർഡും
പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ ശൗചാലയങ്ങൾ രണ്ടുദിവസത്തിനകം ഉപയോഗയോഗ്യമാക്കുമെന്ന് ജില്ലാഭരണകൂടം. കുടിവെള്ള വിതരണം പൂർണതോതിലാക്കാൻ നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി മൂന്ന് കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങി. നിലയ്ക്കലിലെ അയ്യപ്പഭക്തരുടെ പരാതിക്ക് ഇതോടെ പരിഹാരം കാണാനാകുമെന്ന വിലയിരുത്തലിലാണ് ജില്ല ഭരണകൂടം. അതിനിടെ, ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കായി ശബരിമലയിൽ സ്പോർട്സ് ബുക്കിംഗ് ഇന്നു മുതൽ ആരംഭിച്ചു.

നിലക്കലിൽ അയ്യപ്പഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടം തന്നെ മുൻകൈയ്യെടുത്തിരിക്കുകയാണ്. നിലയ്ക്കലിൽ ശൗചാലയങ്ങൾ രണ്ടുദിവസത്തിനകം പൂർണതോതിൽ സജ്ജീകരിക്കും. ദർശനത്തിനെത്തുന്ന മുഴുവൻ അയ്യപ്പഭക്തന്മാർക്കും കുടിവെള്ള വിതരണവും മുടങ്ങാതെ നൽകുന്നതിനും ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചു വരികയാണ്.
മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുമെന്നാണ് ദേവസ്വംബോർഡ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സാധാരണ നടക്കാറുള്ള പഴയപടിയിൽ ശബരിമല തീർത്ഥാടനം നടന്നിരുന്നില്ല.

കൂടുതൽ, അയ്യപ്പഭക്തർ ശബരിമലയിലേക്ക് എത്താത്തതും ദേവസ്വംബോർഡിന് പ്രതിസന്ധി ഉണ്ടാക്കി. എന്നാൽ ഇക്കുറി കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ അധികം ഭക്തർ വരുംദിവസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു പോലും അയ്യപ്പദർശനത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് ബോർഡ്.
അതിനിടെ, ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് തുടങ്ങി. പത്ത് ഇടത്താവളങ്ങളിലാണ് സ്പോട്ട് ബുക്കിംഗിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിധാനത്ത് അവശേഷിക്കുന്ന കടകളുടെ ലേലം സംബന്ധിച്ച നടപടികളും നടന്നുവരികയാണ്. ഇതും വേഗത്തിൽ പൂർത്തിയാക്കാനാണ് ബോർഡ് ആലോചിക്കുന്നത്.വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനം ഉപയോഗിക്കാം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് സ്പോട്ട് ബുക്കിങ്ങിന് അനുമതി ഏർപ്പെടുത്തിയിരിക്കുന്നത്. എരുമേലി, നിലയ്ക്കൽ, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നി ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്ത ഭക്തർക്ക് ഇടത്താവളങ്ങളിൽ എത്തിയ ശേഷം സ്പോട്ട് ബുക്കിംഗ് നടത്തി ദർശനത്തിനെത്താനും സൗകര്യമുണ്ട്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ദർശനത്തിനെത്തുന്നവർക്ക് നിർബന്ധമാണ്.

അതേസമയം, കെഎസ്ആർടിസിയുടെ പമ്പ സ്‌പെഷ്യൽ സർവീസുകളുടെ ഹബ്ബായി പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൻ്റെ മാറ്റാനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനുമാണ് പുതിയ ഹബ്ബിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മറ്റു ജില്ലകളിൽ നിന്നും പത്തനംതിട്ട വഴിയുള്ള പമ്പ സർവീസുകൾ ഹബ്ബ് വരെ മാത്രമാകും ഉണ്ടാകുക.
പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളിൽനിന്ന് യാത്ര തുടങ്ങുന്നവർ പമ്പ വരെയുള്ള യാത്രയ്ക്കായി ഒരുതവണ ടിക്കറ്റെടുത്താൽ മതിയാകും. ഒരു തവണയെടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് തന്നെ പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് ചെയിൻ സർവീസിലൂടെ യാത്ര ചെയ്യാമെന്നതാണ് ഹബ്ബിൻ്റെ പ്രത്യേകത.

പമ്പയിൽ നിന്നും ഓരോ അഞ്ചു മിനിറ്റിലും സർവീസുകൾ ഉണ്ടാകും. ഈ ബസുകൾ അയ്യപ്പഭക്തർക്ക് ഭക്ഷണം കഴിക്കാനായി ഒരിടത്തും നിർത്തില്ല. പകരം, പത്തനംതിട്ടയിൽ എത്തുന്നവർക്ക് ഭക്ഷണം കഴിച്ച് നാലുമണിക്കൂർ വരെ വിശ്രമിച്ചശേഷം യാത്ര തുടരാനാകും. ദർശനം നടത്താൻ താല്പര്യപ്പെടുന്നവർക്കായി സമീപമുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും സർക്കുലർ സർവീസ് നടത്തും.
നവംബർ 22ന് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംവിധാനത്തിലുള്ള ബസ്സുകളുടെ ആദ്യ സർവീസ് നടത്തും. ആദ്യഘട്ടത്തിൽ ചെയിൻ സർവീസിനായി 50 ബസുകൾ ലഭ്യമായിട്ടുണ്ട്. തിരക്ക് കൂടുന്നതിനനുസരിച്ച് ബസുകളുടെ എണ്ണം വർധിപ്പിക്കാനും ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ അഭ്യർഥനപ്രകാരമാണ് ഗതാഗതമന്ത്രി സർവീസുകൾ നടത്തുന്നത് സംബന്ധിച്ച് തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications