Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനം പത്തിലൊന്നായി കുറഞ്ഞു; ശബരിമലയിൽ മാസപൂജയ്ക്ക് പതിനായിരം തീർത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്

വരുമാനം പത്തിലൊന്നായി കുറഞ്ഞു; ശബരിമലയിൽ പതിനായിരം തീർത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തിൽ ശബരിമല വരുമാനത്തിലും വൻ ഇടിവ്. ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതായാണ് ദേവസ്വം ബോർഡ് പറയുന്നത്. ഇതോടെ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളവും പെൻഷനും തടസപ്പെടുമെന്ന ആശങ്കയിലാണ് ബോർഡ്.

sabarimala

തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1250 ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ വരുമാനത്തിന്റെ വലിയൊരു പങ്ക് വരുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുമാണ്. കോവിഡിന് മുൻപ് 2019ൽ ശബരിമല ക്ഷേത്രത്തിൽ നിന്ന് ലഭിച്ച വരുമാനം 270 കോടിയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ഇത് 21 കോടിയായി കുറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെ നാൾ ക്ഷേത്രം അടച്ചിട്ടതും മണ്ഡലകാലത്ത് പോലും ഭക്തരുടെ എണ്ണം നിയന്ത്രിച്ചതുമാണ് വരുമാനം ഇടിയാൻ കാരണം. കഴിഞ്ഞ രണ്ട് മാസ പൂജയ്ക്കും ഭക്തരെ അനുവദിച്ചിരുന്നില്ല.

എന്നാൽ വരുമാന നശ്ടം കൂടി കണക്കിലെടുത്ത് കര്‍ക്കിടക മാസ പൂജക്ക് ഭക്തരെ അനുവദിക്കണമെന്നാണ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം. വാക്സീനെടുത്തവരേയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയും കൊവിഡ് മാനദണ്ഡം പാലിച്ച്, പ്രവേശിപ്പിക്കാം. വെർച്വൽ ക്യൂ വഴി പ്രതിദിനം പതിനാിരം പേരെയങ്കിലും ശബരിമലയില്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

    ഇതിനുപുറമെ അടിയന്തര സഹായമായി 100 കോടി രൂപ അനുവദിക്കണമെന്ന ആവശ്യവും ദേവസ്വം ബോർഡ് സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. 40 കോടിയോളം രൂപയാണ് ശമ്പളവും പെൻഷനുമടക്കം വിതരണം ചെയ്യുന്നതിന് ഒരു മാസം ദേവസ്വം ബോർഡിന് വേണ്ടത്. എന്നാൽ ബോർഡിന്റെ ആവശ്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. മറ്റ് ക്ഷേത്രങ്ങളിലും വരുമാനം ഗണ്യമായി കുറഞ്ഞു. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ അടുത്തമാസം ശമ്പളവും പെന്‍ഷനും മുടങ്ങിയേക്കുമെന്ന ആശങ്കയും ശക്തമാണ്.

    ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+