ശബരിമല മണ്ഡലകാല മഹോത്സവം തകർക്കാൻ സർക്കാർ ഗൂഢനീക്കമെന്ന് വിജി തമ്പി
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തേയും അവിടുത്തെ ആചാരങ്ങളേയും അട്ടിമറിക്കാനുളള ഗൂഢശ്രമം ആണ് സര്‍ക്കാരും സര്‍ക്കാരിന്റെ ഏറാന്മൂളികള്‍ ആയ ദേവസ്വം ബോര്‍ഡും ചെയ്യുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ടും സംവിധായകനുമായ വിജി തമ്പി. ശബരിമലയില്‍ വീണ്ടും യുവതീപ്രവേശനത്തിന് ശ്രമം നടക്കുന്നതായുളള വിവരം ദേവസ്വം ബോര്‍ഡിലെ ചിലര്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ഇത്തവണ യുവതികള്‍ എത്തിയാല്‍ തടയുമെന്നും വിജി തമ്പി വ്യക്തമാക്കി.
ഈ വർഷത്തെ ശബരിമല മണ്ഡലകാല മഹോത്സവം അട്ടിമറിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും സർക്കാരും, തിരുവിതാംകൂർ ദേവസ്വo ബോർഡും ചേർന്ന് നടത്തിക്കഴിഞ്ഞുവെന്ന് വിജി തമ്പി പറഞ്ഞു. വിജി തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:'' ലക്ഷകണക്കിന് തീർത്ഥാടകർ വന്നു പോകുന്ന ഈ സീസണ് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അടിസ്ഥാന സൗകര്യം പോലും ക്രമീകരിച്ചിട്ടില്ല. പത്തനംതിട്ട - ളാഹ- നിലക്കൽ റോഡ് മാസങ്ങളായി തകർന്ന് കിടക്കുന്നു''.

''പമ്പയിൽ നല്ല നീരൊഴുക്കാണ്, ഭക്തൻമാർക്ക് പമ്പയിൽ ഇറങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. കുംഭമേളയിൽ നടത്തുന്ന ക്രമീകരണം പോലെ പമ്പയിൽ ഇരുമ്പ് കമ്പികൾ കെട്ടി ഭക്തൻമാർക്ക് സൗകര്യം തയാറാക്കണം. തീർത്ഥാടകരുടെ ജീവനും, സുരക്ഷക്കും ഒരു പ്രാധാന്യവും സർക്കാർ നൽകിയിട്ടില്ല. പമ്പയിൽ തീർത്ഥാടകർക്ക് ഒന്നിരുന്ന് വിശ്രമിക്കാൻ ഒരു വ്യവസ്ഥയും ഇല്ല, പരമ്പരാഗത പാത അനുവദനീയമല്ല, എല്ലാവരും സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് പോകേണ്ടതും വരേണ്ടതും ട്രാക്ടർ പോകുന്നതും ഇതിലെയാണ്, റോഡ് വീതി കുറവായതിനാൽ , ജീവന് തന്നെ ഭീഷണിയാണിത്. വിശ്രമകേന്ദ്രമില്ല, ആരോഗ്യ സുരക്ഷ കേന്ദ്രമില്ല, ശൗചാലമില്ല, കുടിവെള്ള സംവിധാനം കൃത്യമാക്കിയിട്ടില്ല''.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ
''ദയനീയമാണ് സന്നിധാനത്തെ സ്ഥിതി, ശൗചാലയമില്ല, കുടിവെള്ളമില്ല, സാംക്രമിക രോഗങ്ങൾ പടരാൻ എല്ലാ സാഹചര്യങ്ങളും ഉണ്ട്. കുടിവെള്ളത്തിൻ്റെ ടാങ്കുകൾ, പൈപ്പുകൾ എല്ലാം മാലിന്യമാണ്. കുട്ടികൾ, പ്രായമായവർ, അമ്മമാർ , രോഗികൾ, അവരുടെ ജീവന് ഒരു വിലയും സർക്കാർ കൊടുക്കുന്നില്ല. സന്നിധാനത്ത് വിശ്രമിക്കാൻ പോലും ഇടം നൽകില്ല എന്ന് പറയുമ്പോൾ തുടർച്ചയായ മലകയറ്റവും,ഉടനെയുള്ള മല ഇറക്കവും ഇവരുടെ ജീവന് ഭീഷണിയാണ്. ഏതെങ്കിലും ഒരു അയ്യപ്പ ഭക്തന് ജീവന് ഹാനി സംഭവിച്ചാൽ സർക്കാരും, ദേവസ്വവും മാത്രമാണ് ഉത്തരവാദി''.
''രോഗങ്ങൾ പടർന്നാൽ സർക്കാർ മറുപടി പറയേണ്ടി വരും.ദേവസ്വത്തിൻ്റെ പിടിവാശികാരണം കടകൾ ലേലത്തിനെടുക്കാൻ ആളില്ല. വെള്ളം, ഭക്ഷണം എന്നിവ പോലും ലഭിക്കാത്ത സാഹചര്യം ആണ് ഉള്ളത് . വെർച്ച്വൽ ക്യൂ കാര്യക്ഷമമല്ല.ആവിശ്വാസികൾ കൈയടക്കുന്ന മൂലം യഥാർത്ഥ ഭക്തർക്ക് ലഭ്യമല്ല. ഈ കാരണങ്ങൾ കൊണ്ട് VHP കേരള സമൂഹത്തിന് മുന്നറിയിപ്പു നൽകുകയാണ്. വീണ്ടും ശബരിമലയെ തകർക്കാൻ ശ്രമം നടക്കുന്നു. ഇനിയെങ്കിലും സർക്കാർ ഈ ദ്രോഹത്തിൽ നിന്ന് പിൻമാറണം, ഇല്ലെങ്കിൽ , ഭക്തജനങ്ങളെ അണി നിരത്തി ശക്തമായ പ്രക്ഷോഭം നടത്താൻ VHP ഇറങ്ങും''.












Click it and Unblock the Notifications