'ടീച്ചറെ വിശക്കുന്നുവെന്ന്' വിദ്യാര്‍ത്ഥി ഫോണില്‍; ഒടുവില്‍ രക്ഷകരായി അധ്യാപകരും നാട്ടുകാരും
കലഞ്ഞൂര്‍: വീട്ടിലെ ദരിദ്രാവസ്ഥ കാരണം രണ്ട് ദിവസമായി ഭക്ഷണം കഴിക്കാത്ത കുട്ടിക്കും കുടുംബത്തിനും സഹായം എത്തിച്ച് നല്‍കി പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. എല്‍പി സ്കുള്‍ അധികൃതര്‍. ഓണ്‍ലൈന്‍ ക്ലാസില്‍ കയറാതിരുന്നതിനെ തുടര്‍ന്നാണ് പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കാനായി നാലാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ കെപി ബിനിത ടീച്ചര്‍ വിളിക്കുന്നത്. 'ടീച്ചറേ വയറ് വേദനിക്കുന്നു വിശിന്നിട്ടാണ്, ഇന്നലേയും ഇന്നും ഒന്നും കഴിച്ചിട്ടില്ല'-എന്നായിരുന്നു ആ വിദ്യാര്‍ത്ഥി ഫോണിലൂടെ ടീച്ചറോട് പറഞ്ഞത്.
ഉടന്‍ തന്നെ ബിനിത ടീച്ചര്‍ വിവരം പ്രഥമാധ്യാപകൻ അനിൽ അക്ഷരശ്രീയെ വിളിച്ചുപറഞ്ഞു. അനിലും വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നും കഴിച്ചില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. അങ്ങോട് വരികയാണെന്ന് അധ്യാപകന്‍ പറഞ്ഞപ്പോള്‍ എന്തെങ്കിലും കഴിക്കാന്‍ കൊണ്ടുവരണേ എന്ന് മാത്രമായിരുന്നു അവന്‍ മറുപടി പറഞ്ഞത്. പിടിഎ പ്രസിഡന്‍റ് രാജേഷ് മോനൊപ്പം അനില്‍ ഭക്ഷണവുമായി അരമണിക്കൂറിനകം കുട്ടിയുടെ വീട്ടില്‍ എത്തി.

വീട്ടിലെത്തിയപ്പോഴാണ് മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്ക്കൊപ്പമാണ് കുഞ്ഞുങ്ങൾ താമസിക്കുന്നതെന്നറിഞ്ഞത്. ആദ്യം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അമ്മ സമ്മതിച്ചെങ്കിലും അനുനയ ശ്രമങ്ങള്‍ക്ക് ശേഷ വഴങ്ങി. നാലാം ക്ലാസുകാരനൊപ്പം ഒന്നാംക്ലാസുകാരിയായ മകളുമുണ്ട്. പഴകിയ ചോറ് കഴിച്ച് അവശ നിലയിലായ സംഭവങ്ങളെല്ലാം കുട്ടികള്‍ അധ്യാപകര്‍ക്ക് മുന്നില്‍ വിവരിച്ചു. വിശക്കുമ്പോൾ അമ്മ അരി വാരിത്തിന്നും. അമ്മ മരുന്ന് കഴിക്കാറില്ല. കണ്ണൂരില്‍ പണിക്ക് പോയ അച്ഛന്‍ ഒന്നരമാസമായിട്ട് വന്നിട്ടില്ലെന്നും കുട്ടികള്‍ പറയുന്നു.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
ഒടുവില്‍ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തംഗം എസ്. ബിന്ദുവിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ അമ്മയെയും കുട്ടികളെയും ആദ്യം കൂടൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം എല്ലാവരേയും പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് താത്കാലികമായി മാറ്റുകയും ചെയ്തു.
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications