കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമങ്ങൾ നോക്കുകുത്തിയാക്കി ടാങ്കർ ലോറികൾ :കണ്ണുരിൽ അപകടം തുടർക്കഥയാകുന്നു

Google Oneindia Malayalam News

കണ്ണുർ: മംഗ്ളൂരിൽ നിന്നും പാചകവാതകം കയറ്റി കൊണ്ടു പോകുന്ന ടാങ്കർ ലോറികൾ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ചീറിപ്പായുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. അപകടം തുടർക്കഥയാകുമ്പോഴും കണ്ണൂർ - തലശേരി ദേശീയപാതയിലൂടെ ടാങ്കർ ലോറികൾ പരക്കം പായുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ടാങ്കർ ലോറികളാണ് കണ്ണൂർ - തലശേരി റൂട്ടിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞത്. തലനാരിഴയ്ക്കാണ് ഇവിടെ വൻ ദുരന്ത മൊഴിവായത്. ചാല ബൈപ്പാസ് ജങ്ഷനിലും മേലെചൊവ്വയിലുമാണ് മംഗളുരിൽ നിന്നും പാചകവാതകം കയറ്റി വരുന്ന ടാങ്കർ ലോറികൾ അപകടത്തിൽപ്പെട്ടത്.

ഇതിൽ ചാല ജങ്ഷനിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ വാതകചോർച്ചയുണ്ടായെങ്കിലും ഫയർഫോഴ്സും പൊലിസും നാട്ടുകാരും നടത്തിയ അതീവ സാഹസികമായ രക്ഷാ പ്രവർത്തനമാണ് നാടിനെ വൻ ദുരന്തത്തിൽ നിന്നു മൊഴിവാക്കിയത്.ഇതിന് ഒരാഴ്ച്ച പിന്നിട്ടതിനു ശേഷം ദേശീയ പാതയിലെ മേലെചൊവ്വയിലും അമിതവേഗതയിലെത്തിയ, ടാങ്കർ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ടാങ്കർ റോഡിലേക്ക് മറിഞ്ഞ് വീഴാത്തതിനാൽ ഇവിടെ വാതകചോർച്ചയുണ്ടായില്ല.

kannurd


തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുമ്പോഴും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ടാങ്കർ ലോറി ഡ്രൈവർമാർ തയ്യാറാകുന്നില്ലെന്ന് കണ്ണുർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു. 2013 ൽ നടന്ന ചാല ടാങ്കർ ലോറി ദുരന്തത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്.അതിനു ശേഷവും ഒട്ടനവധി അപകടങ്ങൾ ഇവിടെയുണ്ടായി.അപകടം നടന്ന് ഒരാഴ്ച്ച വരെ അൽപ്പം ശ്രദ്ധിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയാവുകയാണ് പതിവെന്ന് മേയർ പറഞ്ഞു.ജനവാസ കേന്ദ്രങ്ങളിലൂടെ അമിത വേഗതയിലാണ് ടാങ്കർ ലോറികൾ ചീറിപ്പാഞ്ഞു പോകുന്നത്. മുന്നറിയിപ്പ് ബോർഡുകൾ ഡ്രൈവർമാർ ശ്രദ്ധിക്കുന്നതേയില്ല അപകടകരമായ പാചക വാതകവുമായി അമിത വേഗതയിലാണ് ലോറികൾ കണ്ണുർ നഗരം വഴി ദേശീയപാതയിലുടെ സഞ്ചരിക്കുന്നത്.

ഒരു ടാങ്കർ ലോറിയിൽ ചുരുങ്ങിയത് രണ്ട് ജീവനക്കാരെങ്കിലും വേണമെന്ന് നിയമമുണ്ടെങ്കിലും മിക്ക ടാങ്കറുകളിലും ഡ്രൈവർ മാത്രമേയുണ്ടാകാറുള്ളൂ. ഇത് അപകട സാധ്യത വർധിപ്പിക്കുകയാണ്. രാത്രി കാലങ്ങളിൽ ഏറെ വൈകിടാങ്കറുകൾ സഞ്ചരിക്കരുതെന്ന് റോഡ് സുരക്ഷാ വിഭാഗം നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇവയും പാലിക്കപ്പെടുന്നില്ലെന്ന് മേയർ പറഞ്ഞു.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

Recommended Video

cmsvideo
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ | Oneindia Malayalam

2013 ൽ ചാലയിലുണ്ടായ ടാങ്കർ ലോറി അപകടം ഡിവൈഡർ തട്ടിമറിഞ്ഞാണ് ഇതിന് സമാനമായ ഡിവൈഡർ തന്നെയാണ് ഇപ്പോൾ മേലെചൊവ്വയിലുമുള്ളത് ദേശീയ പാത .പൊതുമരാമത്ത് വിഭാഗം ഇതു തയ്യാറായില്ലെങ്കിൽ വൻ ദുരന്തമാണ് വരാൻ പോകുന്നതെന്ന് മേയർ മുന്നറിയിപ്പ് നൽകി.നേരത്തെ ടാങ്കർ ലോറികൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത് പൊലിസ് തടയുകയും പിഴയീടാക്കുകയും ചെയ്തിരുന്നു.എന്നാൽ കൊവിഡ് കാലമായതിനാൽ ട്രാഫിക്ക് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെയാണ് ടാങ്കർ ലോറികൾ മത്സര ഓട്ടം പുനരാരംഭിച്ചത്.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
Tanker lorry accidents on the Kannur National Highway are on the rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X