കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ച കെഎസ്ഇബി സൂപ്രണ്ടിന്റെ കുടുംബത്തിന് 1.97 കോടി നഷ്ടപരിഹാരം; ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് മരിച്ച കെ എസ് ഇ ബി സൂപ്രണ്ടിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് കോടതി. തിരുവനന്തപുരം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം കോടതിയാണ് കെ എസ് ഇ ബി സൂപ്രണ്ടിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കെ എസ് ഇ ബി സൂപ്രണ്ട് ആയിരുന്ന ഷിജുവിന്റെ കുടുംബത്തിന് ആണ് നഷ്ടപരിഹാരം നല്‍കണം എന്ന് തിരുവനന്തപുരം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം കോടതി ഉത്തരവിട്ടത്.

ഷിജുവിന്റെ കുടുംബത്തിന് 1,97,53,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം കോടതിയുടെ ഉത്തരവ്. കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ചാണ് ഷിജു മരണപ്പെട്ടത്. നഷ്ടപരിഹാര തുക നല്‍കേണ്ടത് കെ എസ് ആര്‍ ടി സിയുടെ ഇന്‍ഷുറന്‍സ് കൈകാര്യം ചെയ്യുന്ന നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ്.
1,43,49,236 രൂപയും നാലു വര്‍ഷത്തെ പലിശയും ചേര്‍ത്ത് ആണ് 1,97,53,000 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കേണ്ടത് എന്ന് തിരുവനന്തപുരം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം കോടതി അറിയിച്ചു. 2018 ഫെബ്രുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കെ എസ് ഇ ബി സൂപ്രണ്ട് ആയിരുന്ന മരണപ്പെട്ട ഷിജു മരപാലത്തില്‍ നിന്നും പട്ടം കെ എസ് ഇ ബി ഓഫിസിലേക്ക് പോകുകയായിരുന്നു.
ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി
ഈ സമയം പട്ടത്ത് നിന്നും മരപാലത്തിലേക്ക് അതിവേഗത്തില്‍ വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ ഷിജുവിനെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ പരിക്കേറ്റ ഷിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


Click it and Unblock the Notifications