തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈയുറ മുതൽ പിപിഇ കിറ്റ് വരെ, ഉദ്യോഗസ്ഥർക്ക് നൽകുന്നത് 18 ഇനം സാധനങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു നൽകുന്നത് പി.പി.ഇ. കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ. പി.പി.ഇ. കിറ്റ് ധരിച്ചാകും സ്‌പെഷ്യൽ പോളിങ് ഓഫിസർ വോട്ടർക്കു സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകുന്നത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള കൈയുറകൾ, മാസ്‌ക്, സാനിറ്റൈസർ എന്നിവയും നിർബന്ധമാണ്.

സ്‌പെഷ്യൽ ബാലറ്റ് പേപ്പർ, വോട്ടറുടെ പ്രഖ്യാപനം രേഖപ്പെടുത്തുന്ന ഫോം 16, വോട്ടർക്കുള്ള നിർദേശങ്ങളടങ്ങിയ ഫോം 17, ബാലറ്റ് പേപ്പർ ഇടുന്നതിനുള്ള ചെറിയ കവർ (ഫോം 18), ഈ കവറും ഫോം 16ഉം ഇടുന്നതിനുള്ള വലിയ കവർ, സ്‌പെഷ്യൽ വോട്ടറുടെ അപേക്ഷയ്ക്കുള്ള ഫോം 19ബി, ഡബിൾ പായ്ക്ക് ചെയ്യാനുള്ള വലിയ കവർ, പേന, പശ, വെള്ള പേപ്പറുകൾ, സ്‌പെഷ്യൽ വോട്ടറുടെ വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള ഇങ്ക് പാഡ്, ബാലറ്റ് നൽകിയ വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ, കൈയുറകൾ, മാസ്‌ക്, സാനിറ്റൈസർ, പിപിഇ കിറ്റ്, ബാലറ്റ് പേപ്പറിന്റെ കൗണ്ടർ ഫോയിൽ സൂക്ഷിക്കുന്നതിനുള്ള കവർ, ഫയൽ ബോർഡ് എന്നിവയാണ് ഒരു സ്‌പെഷ്യൽ പോളിങ് ഓഫിസർക്കു നൽകുന്നത്.

lp

വോട്ട് രേഖപ്പെടുത്തിയ കവറുകൾ തിരികെ നിക്ഷേപിക്കുന്നതിനായി ബ്ലോക്ക് ഓഫിസുകളിൽ ഒരു പെട്ടി തയാറാക്കി വയ്ക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് സമ്മതിദായകൻ സ്‌പെഷ്യൽ പോളിങ് ഓഫിസറുടെ കൈയിൽ നേരിട്ടു നൽകിയാൽ ഈ പെട്ടിയിൽ നിക്ഷേപിക്കും. തപാൽ മുഖേനയും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് സമ്മതിദായകന് അയക്കാം. ഇത്തലത്തിൽ ലഭിക്കുന്ന ബാലറ്റ് കൈകാര്യം ചെയ്യുമ്പോൾ കൈകൾ കൃത്യമായി സാനിറ്റൈസ് ചെയ്തിരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കുമുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസകരന്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ തലേദിവസം വൈകുന്നേരം മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്‍റീനില്‍ ഉള്ളവര്‍ക്കുമാണ് സെപ്ഷ്യല്‍ തപാല്‍വോട്ട് അനുവദിക്കുക.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

വോട്ടെടുപ്പിന്‍റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല. അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാമെന്നും കമ്മീഷണര്‍ പറഞ്ഞു. പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പാണ് ക്രമീകരിക്കുന്നത്.

Thiruvananthapuram
English summary
18 items will give to election officers who distributes special postal ballot papers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X