Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹവാഗ്ദാനം നല്‍കി; 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

മല്ലപ്പള്ളി: 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 18കാരന്‍ അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം കരമന ആറട ലക്ഷ്മി ഭവനില്‍ സച്ചു എന്ന് വിളിക്കുന്ന സൂരജ് ( 18) ആണ് അറസ്റ്റിലായത്. കരമനയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ കീഴ്വായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്ന് വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടക വീട്ടില്‍ എത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെ മകളെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുമ്പോഴാണ് പെണ്‍കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവാരം ലഭിച്ചത്.

abuse

സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരും തിരുവനന്തപുരത്തുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവരെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുവന്നു.

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നെന്ന കാര്യം വ്യക്തമായത്. പിന്നീട് കുട്ടിയെ കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തട്ടിക്കൊണ്ടു പോകലിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു

അതേസമയം, 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് പോക്‌സോ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 25ന് വിധിക്കും. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പെരിന്തല്‍മണ്ണയില്‍ കണ്‍വെന്‍ഷനെത്തിയപ്പോഴാണ് പാസ്റ്റര്‍ കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. അടുത്തുവിളിച്ച് ഈ കുട്ടിയിലൂടെ അഭിവൃദ്ധിയുണ്ടാകുമെന്നും അതിന് വീട്ടില്‍ പ്രാര്‍ഥന നടത്തണമെന്നും ധരിപ്പിച്ചു. ഇവരുടെ വീട്ടില്‍ പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴും മാര്‍ച്ച് എട്ടിന് ബന്ധുവീട്ടില്‍വെച്ചും ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+