തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് 20 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജം, 23എണ്ണം കൂടി ഒരുങ്ങുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായ തിരുവനന്തപുരം ജില്ലയിൽ
അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിലേക്കായി 20 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ജില്ലാ ഭരണകൂടം സജ്ജീകരിച്ചു. ഇതിനു പുറമേ 23 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
4 ഡോക്ടർമാർ, 6 സറ്റാഫ് നഴ്സ്, 2 നഴസിങ്ങ് അസിസ്റ്റ്ൻ്റമാർ, 1 ഫാർമസിസ്റ്റ്,1 ലാബ് ടെക്നീശ്യൻ,10 ക്ലീനിംങ്ങ് സ്റ്റാഫ്‌, ആംബുലൻസ് ഡ്രൈവർ എന്നിവരുടെ സേവനം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ലഭ്യമാണ് .

Recommended Video

cmsvideo
മേനംകുളം കിൻഫ്രാ പാർക്കിൽ 88 പേർക്ക് കോവിഡ്;രോഗം സ്ഥിരീകരിക്കുന്നത് ആന്റിജൻ ടെസ്റ്റിൽ

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ നടത്തിപ്പിനും ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി ഒരു നോഡൽ ഓഫീസർ സദാ സമയവും ഉണ്ടാവും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യങ്ങളും പ്രവർത്തനങ്ങളും സെൻ്ററിൽ ഉറപ്പാക്കിയ്യിട്ടുണ്ട്‌. വെള്ളം,വൈദ്യുതി, ഭക്ഷണം എന്നീ അടിസ്ഥാന സൗകര്യങ്ങൾ മുടങ്ങാതെ ലഭ്യമാക്കിയിട്ടുണ്ട്‌.

covid

ഫ്രൻ്റ്‌ ഓഫീസ്, കണ്സൾട്ടിങ്ങ് റൂം, നഴ്‌സിംഗ് സ്റ്റേഷൻ, ഫാർമസി, സ്റ്റോർ, ഒബ്സർവേഷൻ റൂം, ആംബുലൻസ് സേവനം എന്നിവ എല്ലാം തന്നെ സെൻറ്ററിൽ ഉണ്ട്. ഇത് കൂടാതെ രോഗി കളുടെ മാനസികോല്ലാസത്തിനായും മറ്റും വിവിധ സൗകര്യങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്‌.

ജില്ലയിലെ തന്നെ വള്ളക്കടവിൽ റിവേഴ്സ് ക്വാറന്റൈൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സിദ്ധാ ഹോസ്പിറ്റലിനായി നിർമിച്ച കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. രോഗപ്രതിരോധശേഷി താരതമ്യേന കുറഞ്ഞവരും എന്നാൽ ക്യാൻസർ, ഡയബെറ്റീസ്, ആസ്തമ,ഹൃദയമാറ്റൽ ശസ്ത്രക്രിയക്ക് വിധേയമായവർ തുടങ്ങി, കൊറോണ വൈറസ് രോഗബാധിതരാവാൻ ഏറെ സാധ്യതയുള്ളവരുമായ വ്യക്തികളെ മാറ്റിപ്പാർപ്പിക്കുന്ന സെന്റർ ആണിത്.

രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!

രോഗസാധ്യതയുള്ള ഇത്തരക്കാരിൽ, 60 വയസിനു മുകളിൽ പ്രായമുള്ളവരെ മാറ്റിപാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ഇവർക്കുള്ള മരുന്ന്, ഭക്ഷണം എന്നിവയ്ക്ക് പുറമെ വസ്ത്രം, പ്ലേറ്റ്, ഗ്ലാസ്‌, ചെരുപ്പ്, സോപ്പ്, ടൂത് ബ്രഷ്, പേസ്റ്റ് തുടങ്ങിയ വസ്തുക്കൾ അടങ്ങിയ കിറ്റും നൽകുന്നു. ഡോക്ടർ മാരുടെയും നഴ്‌സ്‌ മാരുടെയും 24 മണിക്കൂർ സേവനവും ലഭ്യമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം! ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം!

രാജസ്ഥാനിൽ അടവുകൾ മാറ്റി കോൺഗ്രസ്! സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു, ഇനി പുതിയ നീക്കം!രാജസ്ഥാനിൽ അടവുകൾ മാറ്റി കോൺഗ്രസ്! സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു, ഇനി പുതിയ നീക്കം!

Thiruvananthapuram
English summary
20 COVID First Line Treatment Centres ready in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X