തിരുവനന്തപുരം ജില്ലിയില്‍ ഭീതി; 27 പേര്‍ക്ക് കൊവിഡ്; 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലിയില്‍ കൊവിഡ് ഭീതി തുടരുന്നു. ഇന്ന് 27 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല.
മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി, പേട്ട സ്വദേശിനി 42 കാരി, വഞ്ചിയൂര്‍ സ്വദേശി 62 കാരന്, മണക്കാട് സ്വദേശി 29 കാരന്, ചെമ്പഴന്തി സ്വദേശിനി 29 കാരി.. കമലേശ്വരം സ്വദേശി 29 കാരന്. , മണക്കാട് സ്വദേശിനി 22 കാരി. , ആറ്റുകാല്‍ ബണ്ട് റോഡ് സ്വദേശി 70 കാരന്. , പൂന്തുറ സ്വദേശി 36 കാരന്. , വള്ളക്കടവ് സ്വദേശി 65 കാരന്., പുല്ലുവിള സ്വദേശി 42 കാരന്. പൂന്തുറ സ്വദേശി 13 കാരന്., മണക്കാട് സ്വദേശി 51 കാരന്.
ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂര്‍, കുളമുട്ടം സ്വദേശി 60 കാരന്, യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂര്‍ സ്വദേശി 29 കാരന്, കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശി 47 കാരന്, ഇയാളുടെ ഒരുവയസുള്ള മകന്, ഏഴുവയസുള്ള മകള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരന്, ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി, മുട്ടത്തറ അലുകാട് സ്വദേശി 39 കാരന്. പൂന്തുറ സ്വദേശി44 കാരന്, പൂന്തുറ സ്വദേശിനി 18 കാരി, പൂന്തുറ സ്വദേശി 15 കാരന്, പൂന്തുറ സ്വദേശിനി 14 കാരി, പൂന്തുറ സ്വദേശിനി 39 കാരി, എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
സംസ്ഥാനത്ത് ഇന്നും 200 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 225 പേര്‍ക്ക് ഇന്ന് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.
'പിആർ ഏജന്‍സികളുടെ മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല,ഇത്രയും മോശം ഭരണം കേരളം കണ്ടിട്ടില്ല'
ജോസ് പോയി; പിസി ജോർജ്ജിൻറെ ജനപക്ഷവും കേരള കോൺഗ്രസ് ബിയും യുഡിഎഫിലെത്തും? നീക്കം ഇങ്ങനെ