തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ബിജെപിക്ക് സീറ്റ് കുറയും; അതിനുള്ള പണി എടുത്തു; ഇടത് വിജയം ഉറപ്പെന്ന് വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്ക് അനുകൂലമായി ചിന്തിച്ചുവെന്ന് അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. മുന്നണികളും നേതാക്കളും വിലയിരുത്തലുകളും കണക്ക് കൂട്ടുലുമായി തിരക്കിലാണ് ഈ ഒരു ദിവസം. സംസ്ഥാനത്തില്‍ ഒന്നടങ്കം എന്നപോലെ ഏവരും വളരെ ശ്രദ്ധാ പൂര്‍വ്വം ഒത്തു നോക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനവിധി എന്താകുമെന്ന് അറിയാനാണ്. മൂന്ന് മുന്നണികളും വലിയ വിജയമാണ് തിരുവനന്തപുരത്ത് അവകാശപ്പെടുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്ന് തിരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുമ്പേ ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയതായിരുന്നു ബിജെപിയുടെ അവകാശ വാദങ്ങളുടെ അടിസ്ഥാനം. 35 സീറ്റുകളായിരുന്നു 2015 ല്‍ തിരുവനന്തപുരത്ത് ബിജെപി ലഭിച്ചത്.

ബിജെപിയുടെ അവകാശവാദം

ബിജെപിയുടെ അവകാശവാദം

ഇത്തവണ അത് 50 ലേറെ സീറ്റിന് മുകളിലേക്ക് ഉയര്‍ത്തി അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ജില്ല അധ്യക്ഷന്‍ വിവി രാജേഷ് അടക്കമുള്ളവര്‍ മത്സര രംഗത്തുണ്ട്. തിരുവനന്തപുരത്ത് ബിജെപി ഭരണം ഉറപ്പാണെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള വിലയിരുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.

പരാജയപ്പെടുത്താനുള്ള നീക്കം

പരാജയപ്പെടുത്താനുള്ള നീക്കം

തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ തിരുവനന്തപുരത്ത് യുഡിഎഫ്, എല്‍ഡിഎഫ്, മുസ്ലിം സംഘടനാ ധാരണയാണ് ഉള്ളത്. ഈ ധാരണയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള തയ്യാറെടുപ്പുകള്‍ ബിജെപി നടത്തിയിട്ടുണ്ട് . ക്രോസ് വോട്ടിങ്ങുകള്‍ നടന്നിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് ബിജെപി വിജയം നേടും. 2015 ലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്

സംസ്ഥാനത്ത്

സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി സീറ്റ് വര്‍ധിപ്പിക്കും. 100 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഈ നാല് കോര്‍പ്പറേഷനുകളിലും നിര്‍ണായക മുന്നേറ്റമുണ്ടാകും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും. നിരവധി മുന്‍സിപ്പാലിറ്റുകളുടെ ഭരണം പാര്‍ട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജയം ഇടതിന് തന്നെ

വിജയം ഇടതിന് തന്നെ

എന്നാല്‍ ഒരു സാഹചര്യത്തിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍ അവകാശപ്പെടുന്നത്. തലസ്ഥാനത്ത് ബിജെപി ജയിച്ചാല്‍ മറ്റൊരു സന്ദേശമാകും നല്‍കുക. അതിനാല്‍ ബിജെപിയെ തടയാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം എല്ലാ മേഖലകളിലും എല്ലാ കരുതലും എല്‍ഡിഎഫ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന് ലഭിച്ചത്

എല്‍ഡിഎഫിന് ലഭിച്ചത്

കഴിഞ്ഞ തവണ 43 സീറ്റുകളായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ ഇടതിന് അധികാരം ലഭിക്കുകയായിരുന്നു. ഇത്തവണ അത് 55 ലേറെ സീറ്റുകളായി ഉയര്‍ത്തുമെന്നാണ് സിപിഎം അവകാശ വാദം. ബിജെപിയുടെ സീറ്റുകള്‍ കുറയും. പലയിടത്തും അവര്‍ക്ക് തിരിച്ചടിയുണ്ടാവുമെന്നും നേതാക്കള്‍ പറയുന്നു.

ബിജെപിയുടെ ആശങ്ക

ബിജെപിയുടെ ആശങ്ക

പാര്‍ട്ടി വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചോയെന്ന ആശങ്ക ബിജെപിക്ക് വലിയ തോതിലുണ്ട്. ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താന്‍ 22 മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ രഹസ്യ യോഗം നടന്നെന്നും ഇവര്‍ എല്‍ഡിഎഫിനും യുഡിഎഫിനും അനുകൂലമായി വോട്ട് മറിക്കുമെന്നും ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ബിജെപി ഒഴിച്ച് വിജയ സാധ്യതയുള്ള മുന്നണികള്‍ നോക്കിയാവും ഇവരുടെ വോട്ട് മറിക്കലെന്നാണ് ആരോപണം.

സംസ്ഥാന തലത്തിലും ഇടത്

സംസ്ഥാന തലത്തിലും ഇടത്

തിരുവനന്തപുരത്ത് എന്നപോലെ സംസ്ഥാന തലത്തിലും ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേണ്ടമുണ്ടാകുമെന്നാണ് എ വിജയരാഘവന്‍ അഭിപ്രായപ്പെടുന്നത്. കുടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടത് മുന്നണി ഭരണം ഉറപ്പാണ്. മുന്നണിയിലേക്ക് പുതുതായി കടന്നുവന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ശക്തി കേന്ദ്രങ്ങളിലും ഇടതുമുന്നണി മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാണി സി കാപ്പന്‍ വിഷയം

മാണി സി കാപ്പന്‍ വിഷയം


എന്‍സിപിയുമായി മുന്നണിയില്‍ യാതൊരു വിധ അകല്‍ച്ചയുമില്ല. മാണി സി കാപ്പന്‍ ഉയര്‍ത്തിയ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ട തലത്തില്‍ പ്രശ്നങ്ങളില്ലെന്നും വി ജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോട്ടയത്ത് മുന്നണി എന്‍സിപിയിട് നീതി പുലര്‍ത്തിയില്ലെന്നതായിരുന്നു രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മാണി സി കാപ്പന്‍ പരാതിപ്പെട്ടത്.

Recommended Video

cmsvideo
ജനവിധി നാളെയറിയാം, 16 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ | Oneindia Malayalam
എല്‍ഡിഎഫില്‍

എല്‍ഡിഎഫില്‍

വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മുന്നണിയില്‍ പ്രശ്നങ്ങള്‍ക്ക് ഉന്നയിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, എന്‍സിപി മുന്നണി വിടാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. എന്നാല്‍ കാപ്പന്‍ പുറത്തു പോയാലും ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ഒപ്പം നില്‍ക്കുമെന്നാണ് ഇടത് പ്രതീക്ഷ. അതുകൊണ്ട് തന്നെ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാനായിട്ടില്ലെന്നും എ വിജയരാഘവന്‍ പറയുന്നത്.

Thiruvananthapuram
English summary
A Vijayaraghavan says LDF victory in Thiruvananthapuram Corporation guaranteed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X