തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം: നെടുമങ്ങാട് വീണ്ടും ബോംബേറ്,

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ നെടുമങ്ങാട് വീണ്ടും ബോംബേറ്. മൂന്നുമണിയോടെ നെടുമങ്ങാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിപിഎംനേതാവുമായ പി ഹരികേശൻ നായരുടെ വീടിന് നേരെ ബോംബേറുണ്ടായി. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

<strong>അണികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ വിഷമം, മുത്തലാഖ് വിവാദത്തില്‍ ഖേദപ്രകടനവുമായി കുഞ്ഞാലിക്കുട്ടി</strong>അണികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ വിഷമം, മുത്തലാഖ് വിവാദത്തില്‍ ഖേദപ്രകടനവുമായി കുഞ്ഞാലിക്കുട്ടി

ഇതിനെതുടർന്ന് ആർ.എസ്.എസ്.പ്രവർത്തകൻ പനക്കോട് വിഷ്ണുവിന്റെ വീടിന് നേർക്കും ബോംബേറുണ്ടായി. പിന്നീട് ഡി.വൈ.എഫ്.ഐ.പ്രവർത്തകൻ ഹരിയുടെ വീടിന് നേരെയും ആക്രമണം ബോംബേറ്നടന്നു. അക്രമികളുടെ ബോംബേറിലും പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിലും നെടുമങ്ങാടിലെ ബി.ജെ.പി-സി.പി.എം പ്രവർത്തകർക്ക് ഇന്നലെ പരിക്കേറ്റിരുന്നു. കല്ലേറിലും ഏറ്റുമുട്ടലിലും എസ്.ഐ ഉൾപ്പെടെ പത്തോളം പൊലീസുകാർക്കു പരിക്കേറ്റു. ബി.ജെ.പി പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ കൈ ഒടിഞ്ഞ നെടുമങ്ങാട് എസ്.ഐ സുനിൽഗോപിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

bombhurling-


അതേസമയം മലയിൻകീഴ് പൊലീസ് സ്റ്റേഷന് സമീപത്തെ സ്വകാര്യസ്കൂളിന്റെ പരിസരത്തു നിന്ന് ബോംബുകൾ കണ്ടെടുത്തു. ഉഗ്രസ്ഫോടകശേഷിയുള്ള മൂന്ന് ബോംബുകളാണ് കണ്ടെടുത്തത്. സമീപവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പൊലീസ് ഇവിടെ തെരച്ചിൽ നടത്തിയത്.

Thiruvananthapuram
English summary
Again boamb hurls in nedumangad over sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X