തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാക്കളെ സ്റ്റേഷനിൽ വിളിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി: ഭാര്യക്കും കുഞ്ഞിനും മുമ്പില്‍ വെച്ച്!

  • By Desk
Google Oneindia Malayalam News

പൂവാർ: അയൽവാസിയുടെ പരാതിയെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാക്കളെ വിഴിഞ്ഞം പൊലീസ് മർദ്ദിച്ചെന്ന് ആക്ഷേപം. കോട്ടുകാൽ വണ്ടാഴനിന്നവിള വീട്ടിൽ പ്രസന്നൻ, ഇദ്ദേഹത്തിന്റെ സഹോദരൻ സുനിലിൽ, അയൽവാസിയായ വൈശാഖ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ പുല്ലുവിള പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ എസ്.ഐമാരായ ബിനു, ദീപു എന്നിവർക്കെതിരെ ജില്ലാ പൊലീസ് മേധാവി, കേരള സ്റ്റേറ്റ് എസ്.സി / എസ്.ടി കമ്മിഷണർ എന്നിവർക്ക് പ്രസന്നന്റെ ഭാര്യ ലതകുമാരി പരാതി നൽകി. ഗർഭിണിയായ ലതകുമാരിയുടെയും മൂന്ന് വയസുള്ള മകളുടെയും മുന്നിലിട്ടാണ് യുവാക്കളെ മർദ്ദിച്ചതെന്നും പരാതിയുണ്ട്.

ചരിത്ര ദൗത്യവുമായി ഐഎസ്ആര്‍ഒ..... 2021ല്‍ ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കും!!ചരിത്ര ദൗത്യവുമായി ഐഎസ്ആര്‍ഒ..... 2021ല്‍ ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കും!!

വഴക്കിനെ തുടർന്ന് ഭാര്യയേയും മകളെയും വീടുകയറി ആക്രമിച്ചെന്ന അയൽവാസിയായ മോഹനന്റെ പരാതിയിലാണ് യുവാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടർന്ന് സ്റ്റേഷനിലെത്തിയ ഇവരെ പരാതിക്കാരുടെ മുന്നിലിട്ടും, പരാതിക്കാരെക്കൊണ്ട് ചെകിടത്തും മർദ്ദിച്ചത്രെ. കൂടാതെ കാലിൽ തൊട്ട് മാപ്പ് പറയിപ്പിച്ചെന്നും പരാതിയുണ്ട്.

policeattackcase

സ്റ്റേഷനിലെ ട്രോഫിയുപയോഗിച്ചുള്ള മർദ്ദനത്തിൽ തന്റെ തുടയെല്ല് പൊട്ടിയെന്നും മെഡിക്കൽ കോളേജിലെ പരിശോധനയ്ക്ക് ശേഷം പുല്ലുവിളആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള വൈശാഖ് പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. സ്ത്രീകൾക്കെതിരെ അതിക്രമം കാട്ടിയതിന് യുവാക്കളെ സ്റ്റേഷനിൻ വിളിച്ച് മാപ്പ് പറയിക്കുക മാത്രമാണ് ചെയ്തതെന്ന് എസ്.ഐ പറഞ്ഞു.

Thiruvananthapuram
English summary
allegation against police on youth attack issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X