തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാരോട് പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിക്കെതിരെ അഴിമതി ആരോപണം

  • By Desk
Google Oneindia Malayalam News

പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതായുള്ള പ്രപക്ഷ അംഗങ്ങളുടെ ആരോപണത്തെ തുടർന്ന് ലൈഫ് മിഷൻ പദ്ധതിയുടെ അംഗീകാരത്തിനായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്ത അടിയന്തിര യോഗം പരാതിപക്ഷാംഗങ്ങളുടെ വാക്ക്ഔട്ടിൽ കലാശിച്ചു.ഓരോ വാർഡിലും 25 പേരോളം ഗുണഭോക്താക്കളെ ഗ്രാമസഭകൾ അംഗീകരിച്ചിരുന്നു എങ്കിലും പഞ്ചായത്തിലെ ഗ്രാമ സേവകൻറെ റിപ്പോർട്ട് അനുസരിച്ച് ഓരോ വാർഡിലും രണ്ട് ഗുണഭോക്താക്കൾ എന്ന കണക്കിൽ വെറും 73 പേർക്ക് മാത്രമേ ലൈഫ് മിഷൻ പദ്ധതിയിൽ അനുമതി നൽകുകയുള്ളൂ എന്ന പഞ്ചായത്ത് തീരുമാനത്തെ തുടർന്നാണ് പ്രപക്ഷം വാക്ക്ഔട്ട് നടത്തിയത്.

എന്നാൽ പാറശാല ഉൾപ്പെടെയുള്ള പല പഞ്ചായത്ത് ഉൾപ്പെടെയുള്ള പല പഞ്ചായത്തുകളിലും 500 ഓളം ഗുണഭോക്താക്കൾക്ക് അംഗീകാരം നല്കിയിട്ടുള്ളതായും അംഗങ്ങൾ പറഞ്ഞു. പഞ്ചായത്ത് രാജ് നിയമപ്രകാരം പരമാധികാരം ഗ്രാമസഭയിൽ നിക്ഷിപ്തമായിരിക്കെ ലൈഫ് മിഷൻ പദ്ധതിക്കായി ഗ്രാമ സഭ അംഗീകരിച്ച മുഴുവൻ ഗുണഭോക്താക്കളെയും ഉൾപ്പെടുത്താതെ ഗ്രാമസേവകൻറെ അനുമതിക്കായി വിട്ടത് പദ്ധതി അട്ടിമറിക്കാനാണെന്നാണ് പ്രതിപക്ഷ അംഗങ്ങങ്ങളുടെ ആരോപണം.

news

വീടിനായി വസ്തു വാങ്ങിക്കൊടുത്തവരുടെ പേരുകൾ പോലും ലിസ്റ്റിൽ ഉൾപ്പെടുത്താതിരിക്കെ പൂർണത ഇല്ലാത്ത പഞ്ചായത്ത് തീരുമാനത്തിനെതിരെ പഞ്ചായത്ത് വിയോജി ക്കുന്നതായി പ്രതിപക്ഷത്തെ 8 കോൺഗ്രസ് അംഗങ്ങൾ വിയോജന കുറിപ്പ് നൽകിയതിനെ തുടർന്നാണ് വോക്ക്ഔട്ട് നടത്തിയത്. പഞ്ചായത്തിലെ പുതിയ പ്രസിഡൻറ് സൗമ്യ ഉടയൻറെ ആദ്യ യോഗമാണ് അഴിമതി ആരോപണത്തെ തുടർന്ന് പ്രപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചത്.

Thiruvananthapuram
English summary
alleged Corruption against karod panchayath life mission plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X