ആനത്തലവട്ടം ആനന്ദന് വിട പറഞ്ഞ് കേരളം; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം വൈകീട്ട് 5 മണിയോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടായിരുന്നു സംസ്കാര ചടങ്ങുകൾ. എ കെ ജി സെന്ററി മാഞ്ഞാളിക്കുളം റോഡിലെ സി ഐ ടി യു ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു.

നിരവധിപേരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അന്ത്യയാത്രയെ അനുഗമിച്ചു. മാസങ്ങളായി കാൻസർ ചികിസ്തയിലായിരുന്നു ആനത്തലവട്ടം ആനന്ദൻ. കഴിഞ്ഞദിവസം ആണ് അദ്ദേഹ മരണപ്പെടുന്നത്.
ഇന്നലെ വൈകിട്ട് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചിറയിൻകീഴുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ചിറയിൻകീഴിലെ വസതിയിൽ നിന്ന് നിന്ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 11 മണിയോടെ എ കെ ജി സെന്ററിൽ എത്തി. . മൃതദേഹം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ എ കെ ജി സെന്ററിൽ മുഖ്യമന്ത്രി എത്തിയിരുന്നു.












Click it and Unblock the Notifications