തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണീരണിഞ്ഞ് ബിനീഷിനെ സ്വീകരിച്ച് കുടുംബം; ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, മാധ്യമങ്ങളെ നേരില്‍ കാണും

Google Oneindia Malayalam News

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്തചെ വീട്ടിലേക്ക് എത്തി. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഇന്നലെയാണ് ബിനീഷ് ജയില്‍ മോചിതനായത്. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുള്ള കേസാണ് തന്റെ പേരിലുള്ളതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും എല്ലാം മാധ്യമങ്ങളോട് നേരില്‍ കണ്ട് പറയാമെന്നും ബിനീഷ് പറഞ്ഞു.

ഫിനാലെയില്‍ നവ്യാ നായരെ പോലെ പൊട്ടിക്കരഞ്ഞത് എന്തിന്; മുകേഷിന്റെ ചോദ്യം, തുറന്നുപറഞ്ഞ് മണിക്കുട്ടന്‍ഫിനാലെയില്‍ നവ്യാ നായരെ പോലെ പൊട്ടിക്കരഞ്ഞത് എന്തിന്; മുകേഷിന്റെ ചോദ്യം, തുറന്നുപറഞ്ഞ് മണിക്കുട്ടന്‍

1

രാവിലെയോടെ വീട്ടിലെത്തിയ ബിനീഷിനെ സ്വീകരിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടാണ് അമ്മ വിനോദിനി മകന്‍ ബിനീഷിനെ വീട്ടിലേക്ക് സ്വീകരിച്ചത്. മകനെ ഒരു വര്‍ഷത്തിന് ശേഷം കണ്ടതില്‍ സന്തോഷമുണ്ടെന്നും പിതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

2

സത്യത്തെ കള്ളമാക്കാന്‍ പറ്റും, പക്ഷേ കാലമൊന്നുണ്ടല്ലോ, അത് സത്യത്തോട് ചേര്‍ന്ന് നില്‍ക്കും. നീതി പുലര്‍ത്തുകയും ചെയ്യുമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ആദ്യം അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും കാണണം. അതിന് ശേഷം മറ്റുള്ള കാര്യങ്ങള്‍ പറയാമെന്നും ബിനീഷ് വ്യക്തമാക്കി.

3

സത്യത്തെ കള്ളമാക്കാന്‍ പറ്റും, പക്ഷേ കാലമൊന്നുണ്ടല്ലോ, അത് സത്യത്തോട് ചേര്‍ന്ന് നില്‍ക്കും. നീതി പുലര്‍ത്തുകയും ചെയ്യുമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ആദ്യം അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും കാണണം. അതിന് ശേഷം മറ്റുള്ള കാര്യങ്ങള്‍ പറയാമെന്നും ബിനീഷ് വ്യക്തമാക്കി.

4

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. തന്നോട് കേസുമായിന ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അല്ല ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് ബിനീഷ് പറഞ്ഞിരുന്നു. കേരളത്തില്‍ നടന്ന ചില കേസുകളും അവര്‍ പറയുന്നത് പോലെ പറയാന്‍ തയ്യാറാകാത്തതുമാണ് കേസില്‍പ്പെടുത്താന്‍ കാരണമെന്ന് ബിനീഷ് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ അതുപോലെ പറഞ്ഞെങ്കില്‍ പത്ത് ദിവസത്തിനകം തനിക്ക് ജാമ്യം ലഭിക്കുമായിരുന്നെന്നും ബിനീഷ് പറഞ്ഞിരുന്നു.

5

കേസില്‍ ബിനീഷ് അറസ്റ്റിലായി ഒരു വര്‍ഷം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചത് . എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന കേസില്‍ ബിനീഷ് നാലാം പ്രതിയാണ്. കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി അനിഖ എന്നിവരെയാണ് ലഹരിക്കേസില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതാണ് തുടക്കം.

അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് ബിനീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകനാണ് ബിനീഷ് കോടിയേരി. സിപിഎം നേതാവിന്റെ മകന്‍ എന്ന പേരില്‍ തന്നെയാണ് ബിനീഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നത്.

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam

Thiruvananthapuram
English summary
Bineesh Kodiyeri, who was get bail, reached his home in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X