Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടണ്ടി അഴിമതി; കാപെക്സ് എംഡി ആര്‍ രാജേഷിന് വീണ്ടും സസ്പെന്‍ഷന്‍

തിരുവനന്തപുരം: തോട്ടണ്ടി വാങ്ങിയതില്‍ വന്‍ അഴിമതി നടത്തിയെന്ന് ആരോപണം നേരിടുന്ന കേരള സ്റ്റേറ്റ് കാഷ്യൂ വര്‍കേഴ്സ് അപെക്സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി (കാപെക്സ്) മാനേജിങ് ഡയറക്ടര്‍ ആര്‍ രാജേഷിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കാപെക്സില്‍ ഗുരുതരായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവരുന്നതായ പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സസ്പെന്‍.

സര്‍ക്കാര്‍ ജീവനക്കാരനല്ലാത്ത രാജേഷിനെ പുറത്താക്കുന്നതിന് പകരം സസ്പെന്‍ഡ് ചെയ്തത് വിമര്‍ശനത്തിനിടയായിട്ടുണ്ട്. കര്‍ഷകരില്‍നിന്നും തോട്ടണ്ടി സംഭരിക്കുന്നതിനു പകരം പൊതുമരാമത്ത് കരാറുകാരനില്‍നിന്ന് തോട്ടണ്ടി സംഭരിച്ചതിനു 2019 മേയിലാണ് രാജേഷിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്.

p

പരാതികളില്‍ അന്വേഷണം നടത്തിയ ധനകാര്യ പരിശോധനാ വിഭാഗം അവയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശചെയ്തു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. രാജേഷിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് 2018, 19 വര്‍ഷങ്ങളില്‍ തോട്ടണ്ടി വാങ്ങിയത് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ശുപാര്‍ശ. കാപെസ്‌കിനുണ്ടായ കോടികളുടെ നഷ്ടം രാജേഷില്‍നിന്ന് ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

ചെറിയാന്‍ ഫിലിപ്പിന് പുതിയ ചുമതല

തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. എകെ ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെപിസിസി സെക്രട്ടറിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കെഎസ്‌യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+