തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഗര്‍ഭിണിയായിട്ടാണോ ചുണ്ടില്‍ ചായവും പൂശിനടക്കുന്നത്'; പൊലീസ് അപമാനിച്ചു, പരാതിയുമായി ദമ്പതികള്‍

ഇവര്‍ ഗര്‍ഭിണിയായിട്ടാണോ ജീന്‍സും വലിച്ച് കേറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നതെന്നാണ് എസ് ഐ പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

Google Oneindia Malayalam News
kerala police

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചതായി പരാതി. തിരുവനന്തപുരം കിഴക്കെകോട്ടയില്‍ വച്ചാണ് സംഭവം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക്ക് സൗത്ത് യൂണിറ്റിയെ എസ് ഐക്കെതിരെയാണ് പരാതി ദമ്പതികള്‍ പരാതി നല്‍കിയിരിക്കുന്നത്. വണ്‍വേ തെറ്റിച്ചു എന്ന പേരിലാണ് നെടുമങ്ങാട് സ്വദേശികളായ ദമ്പതിമാരായ വിജിത്തിനവോടും ഭാര്യയോടും മോശമായി പെരിമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വണ്‍വേ തെറ്റിച്ചിതില്‍ വിശദീകരണം നല്‍കിയ ദമ്പതികള്‍ക്ക് നേരെ അപമര്യാദയായി പെരുമാറുകയും ഗര്‍ഭിണിയായ യുവതിയുടെ വസ്ത്രധാരണത്തിനെതിരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

kerala police

ഇവര്‍ ഗര്‍ഭിണിയായിട്ടാണോ ജീന്‍സും വലിച്ച് കേറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നതെന്നാണ് എസ് ഐ പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ടോടെ അഞ്ചേ കാലോടെ ഇരുചക്ര വാഹനത്തില്‍ വരുകയായിരുന്നു ദമ്പതികള്‍. മണക്കാട് റോഡിലേക്ക് വാഹനം പ്രവേശിച്ചപ്പോള്‍ പൊലീസുകാരുടെ സംഘം ഇരുവരെയും തടയുകയായിരുന്നു. തുടര്‍ന്ന് ഇത് വണ്‍വേ ആണെന്നും നിയമ ലംഘനം നടത്തിയതില്‍ 1000 രൂപ പിഴയായി അടയ്ക്കണമെന്നും എസ് ഐ നിര്‍ദ്ദേശിക്കുകയായിരുന്നു.

500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍

എന്നാല്‍ വണ്‍വേ ആണെന്ന് അറിയില്ലെന്നും അറിയാതെ പ്രവേശിച്ചതാണെന്നും ദമ്പതികള്‍ പറഞ്ഞു. കയ്യില്‍ പണമില്ലാത്തത് കൊണ്ട് കോടതിയില്‍ കെട്ടിവയ്ക്കാമെന്നും പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങിയില്ല. രണ്ട് പേരെയും പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിച്ചെങ്കിലും വിട്ടയക്കാന്‍ കൂട്ടാക്കാതിരുന്ന എസ് ഐ മനപ്പൂര്‍വം അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

Thiruvananthapuram
English summary
Complaint against police insulted pregnant woman and her husband during the vehicle inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X