തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലരാമപുരം ഫെറോന- നെയ്യാറ്റിൻകര രൂപത തർക്കം; വികാരിയെ തടഞ്ഞുവച്ചു, സംഘർഷം...

  • By Desk
Google Oneindia Malayalam News

ബാലരാമപുരം: സെന്റ് സെബാസ്ത്യാനോസ് ചർച്ചിൽ ​ മാസിനെത്തിയ ഇടവക വികാരിയെ വിശ്വാസികൾ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുട്ടികളുടെ ആദ്യ കുർബാന സ്വന്തം ഇടവകയിൽ നടത്തിക്കൊടുക്കില്ലെന്നുപറഞ്ഞ മംഗലത്തുകോണം സെന്റ് അലോഷ്യസ് ഇടവകയിലെ വികാരി ഫാദർ ഷൈജുദാസിനെയാണ് പള്ളിയിൽ എട്ടുമണിക്കൂറോളം തടഞ്ഞുവച്ചത്.

ചെറുതോണി പൈനാവില്‍ നിന്നും തൊടുപുഴക്കു പോകുന്ന ദേശീയ പാതയില്‍ ഒറ്റയാന്‍ ഇറങ്ങി!!! രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

ആചാരപ്രകാരമുള്ള ചടങ്ങുകൾക്കും പൂജകൾക്കുള്ള ക്രമീകരണങ്ങൾ രൂപതയുമായി ആലോചിച്ച് ചെയ്യാമെന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ സാന്നിദ്ധ്യത്തിൽ ബാലരാമപുരം പൊലീസ് സ്റ്രേഷനിൽവച്ച് ഫാദർ എഴുതി നൽകിയതിനെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. ആദ്യ കുർബാന ഇടവകയിൽ നടത്താമെന്ന് രൂപത ഇടവകയെ അറിയിച്ചിരിക്കുകയാണ്.

Thiruvananthapuram map

എന്നാൽ ഇത് പോരെന്നും തിരുനാൾ ആഘോഷമുൾപ്പെടെ എല്ലാ ആരാധനകൾക്കും രൂപത നേതൃത്വം നൽകണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം. തുടർ ചർച്ചകളിലൂടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് ഡിവൈ.എസ്.പി വിശ്വാസികളെ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം രാത്രി 7 മണിയോടെ കെട്ടടങ്ങിയത്. രൂപത- ഇടവക തർക്കത്തെ തുടർന്ന് 11 മാസമായി അന്ത്യകൂദാശ,​ വിവാഹം,​ ദിവസ പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ മുടങ്ങിയിരിക്കുകയാണ്.

ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവക കമ്മിറ്റിയും വിശ്വാസികളും രൂപതയെ സമീപിച്ചെങ്കിലും ഞായറാഴ്ച മാസ് മാത്രം നൽകി മറ്റുചടങ്ങുകൾ ഒഴിവാക്കുകയായിരുന്നു. എംവിൻസെന്റ് എം.എൽ.എയും ചർച്ച ഒത്തുതീർപ്പാക്കാനെത്തിയിരുന്നു. ഫാദർ ഷൈജുദാസിന് ബാലരാമപുരം ഫെറോനയുടെ ചുമതല നൽകിയെങ്കിലും ഇടവക കമ്മിറ്റിയും രൂപതയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ ഫെറോനയിൽ ചാർജെടുക്കാൻ ഫാദർ ഇതേവരെ തയ്യാറാവാത്തതും വിശ്വാസികളെ ചൊടിപ്പിച്ചു.രാത്രി 7 മണിയോടെയാണ് ഫാദറിനെ പള്ളിക്ക് പുറത്ത് പോകാൻ വിശ്വാസികൾ അനുവദിച്ചത്. ആദ്യഘട്ട ചർച്ച പരാജയപ്പെട്ടപ്പോൾ പള്ളിയിൽ കൂട്ടമണി അടിച്ചാണ് ആളെക്കൂട്ടിയത്. ഒരു വാൻ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

Thiruvananthapuram
English summary
Conflict between Balaramapuram ferona and Neyyattinkara Roopatha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X