Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപി ജയരാജനെ കളിയാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍; കമന്റില്‍ 'പോളണ്ടും സുകുമാരക്കുറുപ്പും'

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം തികയുന്ന അവസരത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ പരിഹാസം.സുകുമാരക്കുറുപ്പിനെ ഒരു മാസം കൊണ്ട് കിട്ടിയോ, ഇല്ലല്ലോ എന്നാ പിന്നെ കിട്ടിയോ കിട്ടിയോന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കണ്ട...... കിട്ടുമ്പോള്‍ പറയാം എന്നാണ് രാഹുലിന്റെ പോസ്റ്റ്. എന്നാല്‍ പോസ്റ്റ് താഴെ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തി.

താങ്കളുടെ പാര്‍ട്ടിക്ക് ഒരു ദേശീയ നേതൃത്വത്തെ കിട്ടിയോ ഇത് വരെ, ആദ്യം അത് ഏര്‍പ്പാടാക്കിയിട്ട് പോന്നോളൂ, പൊളണ്ട് മാറി.. ഇനി ഏകെജി സെന്ററിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്.ജയരാജ കുറുപ്പിനെ ഉടനെയൊന്നും കിട്ടൂല....!ഈ രീതിയില്‍ ആണെങ്കില്‍ സുകുമാരകുറിപ്പിനെ കിട്ടിയാലും സഖാക്കളെ കുലുക്കിയ ബോംബ് എറിഞ്ഞ സുകുമാരകുറുപിനെ കിട്ടില്ല...അത് കേരള ജനതക്ക് മനസ്സിലായിട്ടുണ്ട്, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

1


പ്രധാനമായും സിസിടിവി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം
എങ്കിലും കാര്യമായൊന്നും കണ്ടെത്തിയില്ല. സിസിടിവി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹിവരേയും പോലീസ് പോയെങ്കിലും പ്രത്യേകിച്ച് കാര്യം ഉണ്ടായിട്ടില്ല. ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.

2


പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടി ആണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു.

3


എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ഇ.പി ജയരാജന്‍ തന്നെയാണെന്ന് സംശയിക്കേണ്ടിവരുമെന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ സിപിഐഎം അക്രമമഴിച്ചുവിട്ടിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചിരുന്നു.

ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ

4


കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്കൂട്ടറിലേത്തിയ ആൾ സി.പി.ഐ.എം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+