• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിയമസഭ സെക്രട്ടറിയേറ്റിലെ നൂറോളം ജീവനക്കാര്‍ക്ക് കൊവിഡ്, കുടുംബാംഗങ്ങള്‍ക്കും രോഗം, ആശങ്ക

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിലെ നൂറീലേറെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ശേഷമാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ സഭ സമിതികള്‍ യോഗങ്ങള്‍ ഉള്‍പ്പടെ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലെജിസ്ലേറ്റര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തരമായി നിയമസഭ സെക്രട്ടറിയേറ്റില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ ഇക്കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും ഇക്കര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാത്തതാണ് രോഗ വ്യാപനം ഉയരാന്‍ കാരണമായതെന്നാണ് ആക്ഷേപം. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പടെ രോഗം ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സഭ നടപടികള്‍ ഉള്‍പ്പടെ ഒഴിവാക്കി അടുത്ത് രണ്ട് ആഴ്ചത്തേ്ക്ക് നിയമസഭ സെക്രട്ടറിയേറ്റില്‍ അടിയന്തര കൊവിഡ് നടപടികള്‍ സ്വീകരിക്കണമെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. രോഗ നിയന്ത്രണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ നൂറിലധികം ജീവനക്കാരും അവരുടെ കുംബാംഗങ്ങളും രോഗ ബാധിതരായ സാഹചര്യത്തില്‍ ജീവനക്കാര്‍ ആശങ്കയിലാണെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ നിരവധി പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചിരിക്കുന്നതും പടര്‍ന്നു പിടിക്കുന്നതുമായ ഗുരുതര സ്ഥിതിവിശേഷമാണ് നിലവിലുള്ളത്

അതേസമയം, തിരുവനന്തപുരം ഇന്ന് 2255 പേര്‍ക്കാണ് കൂടി കോവിഡ് സ്ഥിരീകരിച്ചത്. 1258 പേര്‍ രോഗമുക്തരായി. 13.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12067 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 2150 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 6 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പുതുതായി 2538 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 1842 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 28298 ആയി.

മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. എല്ലാവരും സ്വയം പ്രതിരോധത്തിന് പ്രാധാന്യം നല്‍കണമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ഒത്തുചേരലുകളും ബന്ധുവീടുകളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറയുന്നു. കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളുമായി പുറത്തുപോകുന്നതും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. വ്യാപനം തടയുന്നതിനായി വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.

മെയ് 12ന് 43,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് കേസ്. 2020ല്‍ ഓണത്തിന് മുമ്പ് ആഗസ്തില്‍ 1500ഓളം രോഗികളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാല്‍ ഓണത്തിന് ശേഷം സെപ്റ്റംബറോടെ ഇത് മൂന്നിരട്ടിയായി വര്‍ധിച്ചു. ഒക്ടോബറില്‍ ഏഴിരട്ടിയായി വര്‍ധിച്ച് 12,000 ല്‍ അധികം രോഗികളുണ്ടായി. ഇത്തവണയും ഈ ജാഗ്രതനിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. ഇനിയും ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം തടയാനാകുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.

cmsvideo
  Now you can book Covid-19 vaccine slots on WhatsApp
  ഡോ.കെ സി പട്ടേൽ
  Know all about
  ഡോ.കെ സി പട്ടേൽ

  വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. സൗകര്യമില്ലാത്തവര്‍ കഴിവതും ഡിസിസികളിലേക്ക് മാറണം. പരിശോധന ഫലം വരുന്നതുവരെ ഒറ്റയ്ക്ക് കഴിയണം. നിലവിലുള്ള രോഗവര്‍ധന സംബന്ധിച്ച് അവലോകനം നടത്തും. സംസ്ഥാനത്ത് മരണനിരക്ക് 0.5 ശതമാനത്തിനടുത്താണ്. ദേശീയ ശരാശരിയുടെ ഇരട്ടി ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. നഗര ഗ്രാമ വ്യത്യാസം ഇക്കാര്യത്തിലില്ല. എന്നിട്ടും മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

  Thiruvananthapuram
  English summary
  Covid 19 Confirmed more than 100 people in Kerala Legislative Secretariat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X