തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂന്തുറയിൽ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം; നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് പ്രദേശവാസികൾ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സൂപ്പർ സ്പ്രഡ് ഉണ്ടായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പോലീസുമായി സംഘർഷം. പ്രദേശത്തു പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തടഞ്ഞു.ഇതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതെന്ന് ഡിഡി മലയാളം റിപ്പോർട്ട് ചെയ്തു. നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഭക്ഷണം വാങ്ങാനെങ്കിലും പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം. വിലക്ക് ലംഘിച്ച് പ്രതിഷേധക്കാർ നടുറോഡിൽ ഇറങ്ങി.

പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും കൈവിഡ് റിപ്പോർട്ട് ചെയ്തിട്ടും പൂന്തുറയിൽ മാത്രമാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ രാവിലെ ഏഴ് മുതൽ 11 വരെ മാത്രമേ അവശ്യ സാധനങ്ങൾ നിൽക്കുന്ന കടകൾ തുറക്കാൻ അനുമതി ഉള്ളൂ. പൂന്തുറയുടെ അടുത്ത പ്രദേശങ്ങളിൽ മാത്രമാണ് കടകൾ തുറക്കുന്നുത്. ഇവിടെ പോയി സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാർ പരാതി പറയുന്നത്. പൂന്തുറയിൽ കൊവിഡ് പടരുന്നുവെന്നത് വ്യാജ പ്രചരണമാണെന്നും നാട്ടുകാർ ആരോപിച്ചു.

kerala-1587271712

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam

സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉയർന്നതിനാൽ പൂന്തുറയിൽ അതീവ ജാഗ്രത തുടരുകയാണ്.പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ മത്സ്യ തൊഴിലാളികളും വില്‍പനക്കാരുമാണ്. പൂന്തുറ മത്സ്യമാര്‍ക്കറ്റില്‍ നിരവധി പേര്‍ മത്സ്യം വാങ്ങാന്‍ എത്തിയിട്ടുണ്ട്. ഇതോടെ ഇവരുടെ സമ്പർക്ക പട്ടിക കണ്ടെത്തുകയകയെന്നത് ശ്രമകരമായിരിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പനയ്ക്കായി കൊണ്ടു പോയവരിൽ നിന്ന് രോഗവ്യാപനമുണ്ടായോ എന്നും ആശങ്കയുണ്ട്.

അതേസമയം പൂന്തുറയിൽ രോഗം പടരുന്നത് ഇതരസംസ്ഥാനക്കാരിൽ നിന്നെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വൈറസ് വ്യാപനം ശക്തമായ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുമായി ഇടപെടപമ്പോൾ ശ്രദ്ധപുലർത്തണെമന്നും മന്ത്രി പറഞ്ഞു

vikas dubey encounter: വികാസിനെ യുപി പോലീസ് കരുതിക്കൂട്ടി കൊന്നതോ? സംശയമുയര്‍ത്തുന്ന വീഡിയോ കാണാംvikas dubey encounter: വികാസിനെ യുപി പോലീസ് കരുതിക്കൂട്ടി കൊന്നതോ? സംശയമുയര്‍ത്തുന്ന വീഡിയോ കാണാം

സ്വപ്നയുടെ ഒളിത്താവളം ബ്രൈമൂര്‍ എസ്റ്റേറ്റിലേ ബ്രീട്ടീഷ് ബംഗ്ലാവ്?; പൊലീസ് പിടിക്കാത്തിന് പിന്നില്‍സ്വപ്നയുടെ ഒളിത്താവളം ബ്രൈമൂര്‍ എസ്റ്റേറ്റിലേ ബ്രീട്ടീഷ് ബംഗ്ലാവ്?; പൊലീസ് പിടിക്കാത്തിന് പിന്നില്‍

Thiruvananthapuram
English summary
Covid; Protest in Ponnthura over restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X