Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ചികിത്സ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനറല്‍ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

covid

പ്രധാന സര്‍ജിക്കല്‍ ബ്ലോക്കില്‍ കോവിഡ് രോഗികള്‍ക്ക് പുതുതായി 32 ഓക്‌സിജന്‍ കിടക്കകളും 24 ഐ.സി.യു കിടക്കകളും 68 സാധാരണ കിടക്കകളും ഉടന്‍ സജ്ജമാക്കും. ഇപ്പോള്‍ സജ്ജമാക്കുന്ന 68 സാധാരണ കിടക്കകളില്‍ ആവശ്യമെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കും. ഇതോടെ അതിതീവ്ര കോവിഡ് ചികിത്സയ്ക്കായി 375 ഓക്‌സിജന്‍ കിടക്കകളും 49 ഐ.സി.യു കിടക്കകളും ആശുപത്രിയിലുണ്ടാകും. ന്യൂറോ ഐ.സി.യു, എം.ഐ.സി.സിയു, ജെറിയാട്രിക് വാര്‍ഡ് എന്നിവയും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

നിലവില്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള കോവിഡ് ഇതര രോഗികളെ ആവശ്യമെങ്കില്‍ ഫോര്‍ട്ട് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്യും. കോവിഡ് ഇതര രോഗികള്‍ക്കുള്ള ഒ.പി ഇനി ജനറല്‍ ആശുപത്രിയില്‍ ഉണ്ടാകില്ല. ഇത്തരക്കാരെ ഫോര്‍ട്ട് ആശുപത്രിയിലേക്കു റഫര്‍ ചെയ്യും. ഫോര്‍ട്ട് ആശുപത്രിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികളെത്താന്‍ സാഹചര്യമുള്ളതിനാല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്തും. മൂന്നു ഡോക്ടര്‍മാരുടെയും അഞ്ച് ഹൗസ് സര്‍ജന്‍മാരുടെയും സേവനം ഫോര്‍ട്ട് ആശുപത്രിയില്‍ താത്കാലികമായി ഉറപ്പാക്കും.

Recommended Video

cmsvideo
    COVID-19: Fifth consignment carrying 545 oxygen concentrators arrives from US

    കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജനറല്‍ ആശുപത്രിയിലെ 11ാം നമ്പര്‍ വാര്‍ഡില്‍ 50 അധിക കിടക്കകള്‍ കൂടി സജ്ജമാക്കും. ജനറല്‍ ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനും ഓക്‌സിജന്‍ ലഭ്യത കൃത്യമായി നിരീക്ഷിക്കുന്നതിനും പ്രത്യേക ഓഡിറ്റ് കമ്മിറ്റിയെയും നിയോഗിച്ചതായും കളക്ടര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+