കഴക്കൂട്ടത്ത് സിപിഎം-ബിജെപി ഏറ്റുമുട്ടൽ, കടകംപളളിയുടെ ഗുണ്ടകൾ ആക്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് കഴക്കൂട്ടം മണ്ഡലത്തില്‍ സംഘര്‍ഷം. ബിജെപിയുടേയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മിലാണ് കഴക്കൂട്ടത്ത് ഏറ്റുമുട്ടിയത്. കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ വാഹന പ്രചാരണത്തിനിടെയാണ് സംഭവം. ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ വാഹനം പാര്‍ക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു സംഘര്‍ഷം.
തുടര്‍ന്ന് കഴക്കൂട്ടം പോലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്. അതിനിടെ അക്രമികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രനും ബിജെപി പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴക്കൂട്ടത്തെ ഇടത് സ്ഥാനാർത്ഥി കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സംഘർഷത്തിന് പിന്നിലെന്ന് ശോഭാ സുരേന്ദ്രൻ ആക്രമിച്ചു.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

ശോഭാ സുരേന്ദ്രന്റെ പ്രതികരണമിങ്ങനെ: ' സ്ഥാനാർഥിയായ ഒരു സ്ത്രീയെ പോലും ആക്രമിക്കുന്ന മാർക്സിസ്റ്റ് കാപാലികന്മാരുടെ മനസ്സ്‌ഥിതി കേരളം കാണുകയാണ്. ഏകാധിപതിയെ പോലെ ഗുണ്ടകളെ ചെല്ലും ചിലവും കൊടുത്ത് വളർത്തി കഴക്കൂട്ടത്ത് കടകംപള്ളി നടത്തിയ കൊള്ളരുതായ്മകൾ ഇനി വെച്ചു പൊറുപ്പിക്കില്ല. കടകംപള്ളിയുടെ നിർദേശപ്രകാരമാണ് എന്നെ സിപിഎം ഗുണ്ടകൾ ആക്രമിച്ചത്. തോൽക്കുമെന്നുറപ്പായപ്പോൾ കൊല്ലാനായി ഗുണ്ടകളെ അഴിച്ചുവിട്ട കടകംപള്ളിക്കെതിരെ കേസെടുക്കണം.
പരാജയഭീതി കൊണ്ട് കണ്ണൂർ മോഡൽ സിപിഎം പൈശാചികതയാണ് കഴക്കൂട്ടത്ത് നടപ്പിലാക്കാൻ ശ്രമിച്ചത്. ഇത് കഴക്കൂട്ടമാണ് കണ്ണൂരല്ല. ശബരിമല പ്രക്ഷോഭം നയിച്ച സ്ത്രീകളെ പൊലീസിനെ അഴിച്ചുവിട്ട് ആക്രമിച്ച അതേ മനോനിലയിൽ തന്നെയാണ് താനെന്ന് കടകംപള്ളി വീണ്ടും തെളിയിച്ചിരിക്കുകയാണ്. കഴക്കൂട്ടത്തെ ഒരു ബിജെപി പ്രവർത്തകന്റെയെങ്കിലും ദേഹത്ത് ഒരു പൂഴിയെങ്കിലും വീഴണമെങ്കിൽ കടകംപള്ളി ആദ്യം ശോഭാ സുരേന്ദ്രനെ കൊല്ലണം'.












Click it and Unblock the Notifications