തിരുവനന്തപുരത്ത് 11, നേമം അടക്കം കൂടെ പോരും, സിപിഎമ്മിന്റെ പ്രതീക്ഷയ്ക്ക് കാരണം ഇതാണ്
തിരുവനന്തപുരം: ഫലം വരാന്‍ ഇരിക്കെ തിരുവനന്തപുരത്തെ വിജയത്തിന്റെ കാര്യത്തില്‍ ഇടതുമുന്നണി കടുത്ത പ്രതീക്ഷയില്‍. തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായ വിജയം നേടുമെന്നാണ് സിപിഎമ്മും കരുതുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന സീറ്റുകളില്‍ വരെ നടക്കുന്നുണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നു. കോണ്‍ഗ്രസ് ക്യാമ്പ് പക്ഷേ ചില സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് തന്നെ ഉറപ്പിച്ച് പറയുന്നു. പക്ഷേ ജില്ലയില്‍ നിന്നുള്ള നേതാക്കളില്‍ അക്കാര്യത്തില്‍ ഉറപ്പും നല്‍കുന്നില്ല.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

സിപിഎം ഉറപ്പിക്കുന്നത്
സിപിഎം തിരുവനന്തപുരത്തെ പതിനൊന്ന് സീറ്റില്‍ വരെയാണ് വിജയം പ്രതീക്ഷിക്കുന്നത്. അതിന് കാരണവുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം തന്നെയാണ് കാരണം. ഇതില്‍ നിന്നൊരു ട്രെന്‍ഡ് തലസ്ഥാന നഗരിയില്‍ മാറിയിട്ടില്ല. കോണ്‍ഗ്രസ് കുറഞ് സമയം കൊണ്ട് വലിയ മാറ്റങ്ങളും ഉണ്ടാക്കിയിട്ടില്ല. പ്രചാരണത്തിലും ഇത് പ്രകടമായിരുന്നു. നേമത്ത് മാത്രമമാണ് ആവേശം നിറച്ച പ്രചാരണം കോണ്‍ഗ്രസ് നടത്തിയത്. ബിജെപിയാണ് പ്രചാരണത്തില്‍ പിന്നെയും മുന്നിട്ട് നിന്നത്.

വര്‍ക്കലയില്‍ കടുപ്പം
വര്‍ക്കലയില്‍ എല്‍ഡിഎഫ് തന്നെ വരുമെന്നാണ് പാര്‍ട്ടി കരുതുന്നത്. എന്നാല്‍ യുഡിഎഫുമായി ഇവിടെ കടുത്ത മത്സരമാണ് നടന്നത്. ബിജെപിക്ക് ഇവിടെയുള്ള പ്രതിസന്ധി ബിഡിജെഎസ്സിലെ ഗ്രൂപ്പിസമാണ്. അതുകൊണ്ട് വോട്ട് മറിഞ്ഞാലും നേട്ടം എല്‍ഡിഎഫിന് ലഭിക്കും. പതിമൂന്ന് തവണ തിരഞ്ഞെടുപ്പ് നടന്നതില്‍ ഒമ്പത് തവണ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലമാണിത്. 2016ല്‍ 2386 വോട്ടിനാണ് സിപിഎം വിജയിച്ചത്. ഈ ഭൂരിപക്ഷമആണ് മണ്ഡലം മറിയുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന് നല്‍കുന്നത്.

ഇടതുകോട്ടകള്‍ കുലുങ്ങില്ല
ആറ്റിങ്ങല്‍ ഇടതുകോട്ടയെന്ന് വിളിക്കാവുന്ന മണ്ഡലമാണ്. ഇവിടെ പത്ത് വട്ടം ജയിച്ചതും ഇടതുകക്ഷികളാണ്. 17 തിരഞ്ഞെടുപ്പുകളിലായിട്ടാണ് ഈ നേട്ടം. കോണ്‍ഗ്രസ് ഏഴ് തവണയും ജയിച്ചു. കഴിഞ്ഞ തവണ 40383 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് കിട്ടയത്. ഇത് കുറഞ്ഞാല്‍ അച്ചടക്കനടപടി അടക്കം നേതാക്കള്‍ നേരിടേണ്ടി വരും. അതേസമയം ചിറയിന്‍ കീഴിലും ചെറിയ മൂന്‍തൂക്കം എല്‍ഡിഎഫിനാണ്. കഴിഞ്ഞ പത്ത് വര്‍ഷവും ജയം എല്‍ഡിഎഫിനാണ്. 14322 വോട്ടിന്റെ ഭൂരിപക്ഷം സിപിഐയ്ക്കുണ്ടായിരുന്നു. ഇത്തവണ മത്സരം കടുപ്പമാണ്.

നെടുമങ്ങാട് ഇഞ്ചോടിഞ്ച്
നെടുമങ്ങാട് ആര് ജയിക്കുമെന്ന കാര്യത്തില്‍ ഒന്നും പ്രവചിക്കാനാവാത്ത അവസ്ഥയാണ്. സിപിഐ ഈ മണ്ഡലത്തില്‍ 11 തവണയും വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസാണെങ്കില്‍ ആകെ നാലു തവണയാണ് ജയിച്ചത്. നിലവില്‍ 3621 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനുള്ളത്. ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ സജീവമല്ലായിരുന്നു എന്ന തോന്നല്‍ എല്‍ഡിഎഫില്‍ സജീവമാണ്. നെടുമങ്ങാട് ത്രില്ലര്‍ പോരാട്ടമാവാന്‍ കാരണവും അത് തന്നെയാണ്. വാമനപുരത്തും പോരാട്ടം ഇഞ്ചോടിഞ്ചാണ്. ഇവിടെ പതിമൂന്നില്‍ 11 തവണയും ജയിച്ചത് സിപിഎമ്മാണ്. 9596 വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്. ഇത്തവണ കാര്യം മാറുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്.

കടകംപ്പള്ളി സേഫല്ല
കഴക്കൂട്ടത്ത് അതിശക്തമായ മത്സരമാണ് നടക്കുന്നത്. ഒരുപക്ഷേ കടകംപ്പള്ളി സുരേന്ദ്രന് തോല്ക്കാന് വരെ സാധ്യതയുള്ള മണ്ഡലമാണ്. ഇവിടെ അതിശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നതെങ്കിലും കോണ്‍ഗ്രസ് കുറച്ച് പിന്നിലാണ്. എസ്എസ് ലാലിന് വലിയ ആവേശം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കാനായിട്ടില്ല. പ്രൊഫഷണലുകളെ വേണ്ടെന്നും നേരത്തെ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇവിടെ സാധ്യത കൂടുതല്‍ ബിജെപിക്കുണ്ട്. ഒമ്പത് തവണ യുഡിഎഫ് നേടിയ മണ്ഡലമാണിത്. കടകംപ്പള്ളിക്ക് 7347 വോട്ടിന്റെ ഭൂരിപക്ഷമാമ് ഇവിടെയുള്ളത്. ശബരിമല തരംഗമായാല്‍ അത് വലിയ അട്ടിമറിക്ക് കാരണാകും.

വട്ടിയൂര്‍ക്കാവ് ഇളകില്ല
സിപിഎം ഇളക്കില്ലെന്ന് ഉറപ്പിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011ല്‍ മണ്ഡലം വന്നതിന് ശേഷമുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും ജയം യുഡിഎഫിനായിരുന്നു. കെ മുരളീധരന് ലോക്സഭയിലേക്ക് മത്സരിച്ചതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്ന മണ്ഡലം എല്‍ഡിഎഫിലേക്ക് പോവുകയായിരുന്നു. 14465 വോട്ടുകളുടെ ഭൂരിപക്ഷം പ്രശാന്തിന് കിട്ടിയിരുന്നു. ഇത്തവണ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കാനുള്ള സാധ്യത കുറവാണ്. പ്രവര്‍ത്തകര്‍ തന്നെ സ്ഥാനാര്‍ത്ഥിയില്‍ തൃപ്തരായിരുന്നില്ല.

നേമത്ത് കടുപ്പം
നേമത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. മണ്ഡലം പിടിക്കുമെന്നാണ് ശിവന്‍കുട്ടി പറയുന്നത്. അതിനുള്ള കാരണവുമുണ്ട്. കുമ്മനം രാജശേഖരനൊപ്പം ഇല്ലാത്ത വോട്ടുകള്‍ കൂടി ഇത്തവണ സിപിഎമ്മിന് കിട്ടും. എട്ട് തവണ ഇടതുപക്ഷം നേടിയ സീറ്റാണിത്. 8671 വോട്ടിന്റെ ഭൂരിപക്ഷം ബിജെപിക്കുണ്ട്. തദ്ദേശത്തിലും ചെറുതാണെങ്കിലും ബിജെപി മുന്നിലാണ്. പക്ഷേ ശിവന്‍കുട്ടിക്ക് ന്യൂനപക്ഷ വോട്ടില്‍ അടക്കം പ്രതീക്ഷയുണ്ട്. മുരളീധരന് അട്ടിമറിക്കുമോയെന്ന് കോണ്‍ഗ്രസിന് ഇപ്പോഴും സംശയമാണ്. അതേസമയം തിരുവനന്തപുരം കോണ്‍ഗ്രസ് കൊണ്ടുപോകും. അരുവിക്കര, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര, എന്നിവ കൂടെ പോരുമെന്നാണ് സിപിഎം പ്രതീക്ഷ. കോവളത്ത് അട്ടിമറിയുണ്ടാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട്.
ആരാധകരെ ഞെട്ടിച്ച് നടി വര്‍ഷയുടെ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications