• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നെയ്യാറ്റിന്‍കര നഗരസഭാ ഓഫീസില്‍ ആക്രമം; കോണ്‍ഗ്രസിനെതിരെ സിപിഎം പ്രതിഷേധം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ ഓഫീസില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ല്യു. ആര്‍ ഹീബയ്ക്ക് നേരെ നടന്ന കോണ്‍ഗ്രസ് ഗുണ്ടാ ആക്രമണം നടത്തിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി. ആക്രമത്തില്‍ ശക്തിയായി പ്രതിക്ഷേധിച്ച ജില്ലാ കമ്മറ്റി ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ ആളുകളെയും, അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കര നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ഇല്ലാത്ത പ്രശ്നം ഉയര്‍ത്തി സമരാഭാസം നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. അഴിമതി കൈമുതലാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. വ്യക്തമായ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് പൊതുവില്‍ അഴിമതി എന്ന പ്രചാരവേല നടത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിമര്‍ശിച്ചു.

യുഡിഎഫ് വാര്‍ഡായ പുന്നക്കാടില്‍ പിഡബ്ല്യുഡി റോഡില്‍ അനുമതിയില്ലാതെ വെയ്റ്റിംഗ് ഷെഡ് നിര്‍മിച്ചതിലും സ്വകാര്യ വസ്തുവിലേക്ക് ഇന്‍റര്‍ലോക്ക് റോഡ് നിര്‍മ്മിച്ചതിലുള്ള പരാതി വിജിലന്‍സില്‍ എത്തുകയും വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇത് നഗരസഭയ്ക്ക് എതിരായ പരാതി ആണെന്ന് വ്യാഖ്യാനിച്ച് മനോരമ വ്യാജ വാര്‍ത്ത നല്‍കി. കോണ്‍ഗ്രസുകാരനായ ലേഖകനും മനോരമയും ചേര്‍ന്നു സൃഷ്ടിച്ച വ്യാജ വാര്‍ത്ത ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് സമരാഭാസം നടത്തുന്നത്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നഗരസഭയും ചെയര്‍പേഴ്സനും കഴിയുന്നതില്‍ വിറളി പിടിച്ച് കോണ്‍ഗ്രസ് വ്യാജവാര്‍ത്ത ചമയ്ക്കുന്നതിനുപുറമേ സമരത്തിന്‍റെ പേരില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തുകയാണ്. ഇതിന്‍റെ ഏറ്റവും അവസാനമാണ് ഇപ്പോള്‍ ചെയര്‍പേഴ്സന് നേരെ നടന്ന ആക്രമണം. സഖാവ് ഹീബ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ഇന്ന് നഗരസഭ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പങ്കെടുക്കാതിരിക്കുകയും യോഗം പിരിഞ്ഞതിനു ശേഷം കൗണ്‍സിലര്‍മാര്‍ ഇറങ്ങുന്ന സമയത്ത് കൗണ്‍സില്‍ ഹാളിലേക്ക് കടന്നുകയറി ചെയര്‍പേഴ്സനെ ആക്രമിക്കുകയുമാണ് ചെയ്തത്. കൗണ്‍സിലില്‍ പങ്കെടുത്ത് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറാവുന്നതിനു പകരം നഗരസഭ കൗണ്‍സില്‍ ഹാളില്‍ തള്ളി കയറി ശാരീരിക ആക്രമണത്തിനാണ് കോണ്‍ഗ്രസ് തയ്യാറായത്.

ഇത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണ്.

സ.ഹീബയുടെ നേരെ നടന്ന ആക്രമണത്തില്‍ ശക്തിയായ പ്രതിഷേധമുയര്‍ത്തി കൊണ്ടുവരണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു. അക്രമികളെ അടിയന്തരമായി നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

Thiruvananthapuram

English summary
cpm leader anavoor nagappan against congress attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X