തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അങ്ങോട്ട് പോയി വോട്ട് ചോദിച്ചിട്ടുണ്ടോയെന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല'എസ്ഡിപിഐ വോട്ട് വിവാദത്തിൽ ശിവൻകുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. ഇടത് വലത് മുന്നണിക്ക് വോട്ട് ചെയ്തയായി എസ്ഡിപിഐ വെളിപ്പെടുത്തിയത് പുതിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. എങ്കിൽപ്പോലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ എൽഡിഎഫോ യുഡിഎഫോ തയ്യാറായിരുന്നില്ല.

സ്വർണ്ണക്കടത്ത് കേസ്: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതിസ്വർണ്ണക്കടത്ത് കേസ്: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

 വോട്ട് ആർക്ക്

വോട്ട് ആർക്ക്

എസ്ഡിപിഐ അങ്ങോട്ട് പോയി ഒരു മുന്നണികൾക്കും പിന്തുണ നൽകില്ലെന്നും പിന്തുണ തേടിയിട്ടുണ്ടാകുമെന്നും ഇക്കാര്യം ശിവൻകുട്ടിയും വി എസ് ശിവകുമാറും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി രംഗത്തെത്തിയിട്ടുള്ളത്. നേമം മണ്ഡലത്തിൽ പതിനായിരം വോട്ടുകളും തിരുവനന്തപുരത്ത് മൂവായിരം വോട്ടുകളുമുണ്ടെന്നാണ് എസ്ഡിപിഐ ഉന്നയിക്കുന്ന വാദം.

Recommended Video

cmsvideo
തിരുവനന്തപുരം; ബിജെപിയുടെ ജയം ഇല്ലാതാക്കുക ലക്ഷ്യം; തിരുവനന്തപുരത്ത് യുഡിഎഫിനും നേമത്ത് എൽഡിഎഫിനും വോട്ട് ചെയ്തതായി എസ്ഡിപിഐ
വോട്ട് തേടിയോ?

വോട്ട് തേടിയോ?

ഞാൻ അങ്ങോട്ട് പോയി എസ്ഡിപിഐയിൽ നിന്ന് വോട്ട് ചോദിച്ചിട്ടുണ്ടോ എന്ന് ബിജെപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ല. ബിജെപി ഇക്കാര്യത്തിൽ എന്തെല്ലാം തോന്നിവാസമാണ് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം അങ്ങോട്ട് പോയി എസ്ഡിപിഐയിൽ നിന്ന് വോട്ട് ചോദിച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ പറയേണ്ട ആവശ്യമില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

 വെളിപ്പെടുത്തേണ്ടതില്ല

വെളിപ്പെടുത്തേണ്ടതില്ല


വോട്ട് ചെയ്യേണ്ടത് രഹസ്യമായിട്ടാണെന്നും നായനാരുൾപ്പെട്ട സംഭവത്തെ ഉദാഹരണം വെച്ച് പറയുകയും ചെയ്തിരുന്നു. അതേ സമയം സ്ഥാനാർത്ഥിയെന്ന നിലയിൽ തനിക്ക് വേണ്ടി കോൺഗ്രസുകാരനും ബിജെപിക്കാരനും രഹസ്യമായി വോട്ട് ചെയ്തിട്ടുണ്ട്. ഇതൊന്നും വ്യക്തമാക്കാൻ തനിക്ക് കഴിയുമോ എന്നും ശിവൻകുട്ടി വ്യക്തമാക്കി.

ചട്ടങ്ങൾക്ക് വിരുദ്ധം

ചട്ടങ്ങൾക്ക് വിരുദ്ധം


പരാജയ ഭീതിയെത്തുടർന്നാണ് ബിജെപി ഇത്തരത്തിലുള്ള ആക്ഷേപങ്ങളാണ് ബിജെപി ഇപ്പോൾ നടത്തുന്നത്. നേമത്ത് എൽഡിഎഫ് തന്നെ വിജയിക്കുമെന്നും. തിരഞ്ഞെടുപ്പ് കാലത്ത് ആരെല്ലാം ആർക്കൊക്കെ വോട്ട് ചെയ്യുമെന്നും ഇതെക്കുറിച്ച് പാർട്ടികളോ സ്ഥാനാർത്ഥികളോ വ്യക്തമാക്കേണ്ടതില്ലെന്നും ഇതെല്ലാം തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കുമെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

 കഴക്കൂട്ടത്തും നേമത്തും

കഴക്കൂട്ടത്തും നേമത്തും

നേമത്ത് ഇടതുമുന്നണിക്ക് വോട്ടുചെയ്തെന്നും തിരുവനന്തപുരത്ത് യുഡിഎഫിന് വോട്ട് ചെയ്തെന്നുമാണ് എസ്ഡിപിഐ വെളിപ്പെടുത്തിയത്. ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് നേമത്ത് എൽഡിഎഫിനെയും തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിനും വോട്ട് ചെയ്തിട്ടുണ്ട്. അതേ സമയം കഴക്കൂട്ടത്ത് മനസാക്ഷി വോട്ടാണ് ചെയ്തത്. എസ്ഡിപിഐ സ്ഥാനാർത്ഥികളെ നിർത്താത്ത സ്ഥലങ്ങളിൽ ഇരു മുന്നണികളും സഹായം തേടിയിരുന്നു.

Thiruvananthapuram
English summary
CPM leader Shivankutty respond to vote controversy by SDPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X