തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടകംപള്ളി വികസനം ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി പച്ചക്ക് വര്‍ഗീയത പറയുന്നു: എംഎ നിഷാദ്

Google Oneindia Malayalam News

തിരുവനന്തപുരം: വികസനത്തിന്റ്റെ രാഷ്ട്രിയം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ജനങ്ങളുടെ മുന്നിൽ ആത്മവിശ്വാസത്തോടെ ഇടത് സ്ഥാനാര്‍ത്ഥി കടകംപളളി സുരേന്ദ്രന്‍ അവതരിക്കുമ്പോള്‍ പച്ചക്ക് വർഗ്ഗീയത പറയുന്ന ബി ജെ പി സ്ഥാനാർത്ഥി ആ നാടിന്റ്റെ പവിത്രത നഷ്ടപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ ഖേദകരമായ കാഴ്ച്ചയാണ് കഴക്കൂട്ടത് കാണുന്നതെന്ന് സംവിധായകന്‍ എംഎ നിഷാദ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കടകംപള്ളിയുടെ കഴക്കൂട്ടം
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ , കേരളം ഉറ്റ് നോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം. വികസനത്തിന്റ്‌റെ രാഷ്ട്രീയം പറയുന്ന എല്‍ഡിഎഫ്, പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത യുഡിഎഫ്. വര്‍ഗ്ഗീയത മാത്രം പറയുന്ന ബിജെപി. ഇതാണ് കഴക്കൂട്ടത്തിന്റ്‌റെ ഇന്നത്തെ കാഴ്ച്ച. നമ്മുക്ക് വികസനം തന്നെ ചര്‍ച്ച ചെയ്യാം. ഇരുപത് വര്‍ഷം മുമ്പ്, ഞാന്‍ കണ്ട കഴക്കൂട്ടമല്ല ഇന്നത്തെ കഴക്കൂട്ടം.

manishads

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സമാനതകളില്ലാത്ത വികസനത്തിന്റ്‌റെ
സുവര്‍ണ്ണകാലമായിരുന്നു കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്, എന്ന് ഒട്ടും അതിശയോക്തിയില്ലാതെ ഞാന്‍പറയട്ടെ.. 2200 കോടി രൂപയുടെ വികസനമാണ് ഈ മണ്ഡലത്തില്‍ നടപ്പിലായത്. കടകംപള്ളി സുരേന്ദ്രന്‍ എന്ന നിശ്ചയദാര്‍ഡ്യമുളള ജനപ്രതിനിധിയുടെ അശാന്ത പരിശ്രമത്തിന്റ്‌റെ ശ്രമഫലമായാണ് കഴക്കൂട്ടം വികസനത്തേരിലേറിയത് ഏതൊരു നാടും ആഗ്രഹിക്കുന്ന ജനപ്രതിനിധി, അതാണ് കടകപിളളി.

ഏതൊരു വ്യക്തിക്കും ഏത് പാതിരാത്രിക്കും കടകംപളളി എന്ന നേതാവിന്റ്‌റെ അടുത്ത് ചെല്ലാം. അദ്ദേഹത്തിന്റ്‌റെ വീടിന്റ്‌റെ വാതായനങ്ങള്‍ നാട്ടുകാര്‍ക്കായി എന്നും തുറന്ന് തന്നെ കിടക്കും. ഒരു നേതാവ് ജനകീയനാകുന്നത് ഇങ്ങനെയൊക്കെയാണ്. പിണറായി സര്‍ക്കാറിലെ മികച്ച മന്ത്രിമാരില്‍ കടകംപളളി യുമുണ്ട് എന്ന കാര്യത്തിലും ആര്‍ക്കും മറിച്ചൊരഭിപ്രായമില്ല. ടൂറിസം മേഘലയിലെ കുതിപ്പും സഹകരണരംഗത്തെ, നൂതന ആശയങ്ങളും ശബരിമലയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമൊക്കെ അവയില്‍ ചിലത് മാത്രമാണ്.

വികസനത്തിന്റ്‌റെ രാഷ്ട്രിയം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജനങ്ങളുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ സ: കടകംപളളിഅവതരിപ്പിക്കുമ്പോള്‍ പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി ആ നാടിന്റ്‌റെ പവിത്രത നഷ്ടപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ ഖേദകരമായ കാഴ്ച്ച കഴക്കൂട്ടത്തിന്റ്‌റെ വീഥികളില്‍ കാണാം. കഴക്കൂട്ടത്തെ ജനങ്ങള്‍ തോറ്റ ജനതയല്ല എന്ന് ഈ തിരഞ്ഞെടുപ്പില്‍ തെളിയിക്കും.

സ: കടകംപളളി സുരേന്ദ്രന് വേണ്ടി കുടുംബയോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ ആവേശകരമായ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്.
അവര്‍ അവരുടെ സ്വന്തം നാട്ട്കാരനായ കടകം പളളിയുടെ ഭൂരിപക്ഷം കൂട്ടുമെന്ന വാശിയിലാണ്. ജാതിയുടേയും മതത്തിന്റ്‌റെയും പേരില്‍,ഒരു വര്‍ഗ്ഗിയ ശക്തിക്കും തങ്ങളെ വിഭജിക്കാന്‍ സമ്മതിക്കില്ല എന്ന ഉറച്ച
നിലപാടിലും.

Recommended Video

cmsvideo
Election 2021- BJPയില്ലാത്ത തലശ്ശേരിയിൽ മത്സരം എങ്ങോട്ട്? | Oneindia Malayalam

ഉറപ്പാണ് കടകംപളളി
ഉറപ്പാണ് കഴക്കൂട്ടം

Thiruvananthapuram
English summary
Director MA Nishad supported Kazhakoottam LDF candidate Kadakampally Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X