Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ സമരം തുടരുന്നു; മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളംതെറ്റി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളും നടത്തിവരുന്ന സമരംമൂലം ചികിത്സാരംഗത്ത് പ്രതിസന്ധി രൂക്ഷമാവുന്നു. സമരം തുടരുന്നതിനാല്‍ മെഡിക്കല്‍ കോളജുകളുടെ താളംതെറ്റി തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്ഥിതിയാണ് ഏറ്റവും രൂക്ഷമായത്. ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഒന്നിലധികം തവണ ചര്‍ച്ചനടന്നിട്ടും സമരം തുടരുന്നതിനാല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

d

സംസ്ഥാനത്ത് കൊവിഡ് ഒഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്‌കരിച്ചുള്ള പി.ജി വിദ്യാര്‍ഥികളുടെ സമരം മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരക്കാരുടെ പ്രധാന ആവശ്യമായ, നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. നാളെ ഇതിനുള്ള അഭിമുഖം നടക്കും. ജോലിഭാരം കുറയ്ക്കാന്‍ 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കാട്ടിയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്.

അതേസമയം, ശമ്പള പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ.എ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല നില്‍പ്പ് സമരം നാല് ദിവസം പിന്നിട്ടു. ഓരോ ദിവസവും ഓരോ ജില്ലാകമ്മിറ്റികളാണ് സമരത്തില്‍ പങ്കെടുത്ത് വരുന്നത്.

വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാലിന്റെ പ്രതികരണം

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ തന്നെ വേട്ടയാടാന്‍ ശ്രമിപ്പോള്‍ പാര്‍ട്ടി ബ്രാഞ്ച് ഘടകം മുതല്‍ മുഖ്യമന്ത്രിവരെ തനിക്ക് സംരക്ഷണം നല്‍കിയെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ലെന്നും താന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ചില പിഴവുകളുണ്ടായി. അതിന്റെ പേരില്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. വിവാദങ്ങള്‍ പരത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഒരു വര്‍ഷം മുമ്പ് തന്നെ വിവാദങ്ങള്‍ സംബന്ധിച്ച ചില സൂചനകള്‍ തനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അന്ന് താന്‍ അതിനെ ഗൗരവമായി എടുത്തിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ സി പി എമ്മിലേക്ക് എത്തിയാല്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് മാനസികമായി തകര്‍ക്കാന്‍ ശ്രമം നടത്തുന്നതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. അതേസമയം വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട പരാതി നിലനില്‍ക്കില്ലെന്ന് ലോകായുക്ത ഓപ്പണ്‍ കോടതിയില്‍ പറഞ്ഞെന്ന് ഷാഹിദാ കമാലിന്റെ അഭിഭാഷകന്‍ അഡ്വ.രാജേഷ് മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യം ഉടനെ ഉത്തരവായി പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+