പുല്ലമ്പാറ ഗ്രാമത്തിന് ഇത് ആഹ്ളാദ നിമിഷം, ഇവിടെ വിളഞ്ഞത് അഞ്ച് ലക്ഷം പടവലങ്ങകൾ!
തിരുവനന്തപുരം: അഞ്ചു ലക്ഷം പടവലങ്ങൾ കൃഷിയ്ക്കായി പാകമായതോടെ നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള വെഞ്ഞാറമൂട് പുല്ലമ്പാറ ഗ്രാമത്തിന് ഇത് ആഹ്ലാദനിമിഷം. വിളവെടുപ്പ് സമയങ്ങളിൽ എല്ലാതരത്തിലുമുള്ള നാടൻ പച്ചക്കറികളും ഉത്പ്പാദിപ്പിച്ച് കൃഷിക്കാർ ഇവിടെ നിന്ന് വിപണിയിലേക്കെത്തിക്കാറുള്ളതും പതിവ് കാഴ്ചയാണ്. ഓണക്കാലമായതോടെ ഇതര താലൂക്കുകളിൽ നിന്ന് പോലും ഇവിടെയെത്തി പച്ചക്കറി വാങ്ങി മടങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുല്ലമ്പാറ മാതൃകയാവുകയാണ്.ഈ കൃഷി ഗ്രാമത്തിൽ 25 ഏക്കർ മുഴുവൻ പച്ചക്കറി കൃഷിയാണെന്നതാണ് പ്രത്യേകത. കൃഷിഗ്രാമത്തിലെ കൊയ്ത്തുത്സവത്തിനും കൃഷി കൂടുതൽ ജനകീയമാക്കുന്നതിനും ഈ പ്രദേശത്തുള്ള മുഴുവൻ ആളുകളും കൂട്ടായ്മ പോലെയാണ് ഒന്നിച്ച് നിൽക്കുന്നത്. ഓണസദ്യയ്ക്ക് വിഷമില്ലാത്ത പച്ചക്കറിയാണ് ഇവിടുത്തെ കാർഷിക ഗ്രാമം ഒരുക്കിയിരിക്കുന്നത്.ഇക്കുറി കൂടുതൽ വിളിച്ചതാകട്ടെ പടവലവും.അഞ്ചുലക്ഷത്തോളം പടവലമാണ് ഇക്കുറി വിളവെടുത്തത്.

പയർ, പാവൽ, വെണ്ട, വെള്ളരി തുടങ്ങിയ പച്ചക്കറികൾ എല്ലാം ഇവിടെ വിളഞ്ഞു നിൽക്കുന്നുണ്ട്. പച്ചയ്ക്ക് കഴിക്കുന്നതിനുള്ള സലാഡ് വെള്ളരിയും പാകമായിട്ടുണ്ട്. പ്രധാനമായും ജൈവവളം മാത്രം ഉപയോഗിച്ച് വിളയിച്ചെടുത്തതാണ് ഇവിടെയുള്ളത്. കീടനാശിനിയില്ലാത്ത കൃഷിയിലേർപ്പെട്ടിരിക്കുന്ന പുല്ലമ്പാറയിലേക്ക് നിരവധി ആളുകളെത്തി പച്ചക്കറി വാങ്ങുന്നതും പതിവാണ്.

ഇവിടത്തെ പാരമ്പര്യ കൃഷിയുടെ വിജയം പഠിക്കാന്‍ കാര്‍ഷിക കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്താറുണ്ട്. വാമനപുരം ബ്ലോക്കിന്റെ തന്നെ പ്രധാന നെല്‍ - പച്ചക്കറി ഉല്‍പ്പാദന കേന്ദ്രമാണ് പുല്ലമ്പാറ കാര്‍ഷിക ഗ്രാമം.വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള, ഫെഡറേഷന്‍ സമിതി എന്നീ പൊതു സംരഭങ്ങളാണ് ഇവിടെ നിന്ന് നേരിട്ട് പച്ചക്കറി എടുക്കുന്നത്.

കാലാവസ്ഥ മോശമാകാത്തത് കൊണ്ടാണ് ഇത്തവണ കൂടുതൽ പച്ചക്കറി വിളവെടുക്കാൻ കഴിഞ്ഞത്. തലയൂറ്റമല കർഷക ക്ലസ്റ്ററിന്റെ കീഴിലാണ് അതിവിപുലമായ കൃഷിയിറക്കുന്നത്. ഒരുതവണ കൂടി പച്ചക്കറി നടത്തിയ ശേഷം ഇവിടെ തന്നെ നെൽക്കൃഷി നടത്തുകയാണ് പതിവ് രീതി.

അതേ സമയം, സർക്കാർ നിർദ്ദേശത്തോടെ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ മേൽനോട്ടത്തിൽ നീരുറവയെന്ന പദ്ധതിക്കും ഗ്രാമത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ, സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞമായ 'ഡിജി - പുല്ലമ്പാറ'യെന്ന പദ്ധതിയും അടുത്തിടെ ഇവിടെ ആരംഭിച്ചിരുന്നു. പഞ്ചായത്തിലെ എല്ലാ പൗരന്മാരെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കുന്ന പ്രാരംഭഘട്ട സര്‍വേക്കാണ് സർക്കാർ ഇതോടെ തുടക്കം കുറിച്ചത്. അങ്ങനെ, വ്യത്യസ്ത പദ്ധതികളിലൂടെ ശ്രദ്ധേയമാവുകയാണ് വെഞ്ഞാറമൂട്ടിലെ ഈ ഗ്രാമപ്രദേശം.












Click it and Unblock the Notifications