തലസ്ഥാനത്ത് പൊലീസിനെ വട്ടം ചുറ്റിച്ച് അഞ്ച് വയസ്സുകാരന്റെ കൊച്ചുസൈക്കിൾ; പ്രഹ്ലാദ് വൈറലാകുമ്പോൾ...
തിരുവനന്തപുരം: അഞ്ചു വയസ്സുകാരൻ പ്രഹ്ലാദിൻ്റെ സൈക്കിളാണ് കഥയിലെ താരം. പിറന്നാൾ സമ്മാനമായി കിട്ടിയ പ്രഹ്ലാദിൻ്റെ സൈക്കിൾ കാണാതായി. തുടർന്ന്, പൊലീസിൽ പരാതി നൽകി. പൊലീസിനെ വട്ടം ചുറ്റിച്ച് സൈക്കിൾ ഏറെ നാളിന് ശേഷം പ്രഹ്ലാദിന് തിരിച്ചു കിട്ടി.
ഫോർട്ട് പൊലീസ് ഗൗരവമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഒടുവിലാണ് സൈക്കിൾ മാറിയെടുത്ത വിവരം പ്രഹ്ലാദിൻ്റെ വീട്ടുകാർ അറിയുന്നത്. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായ ഫോർട്ട് സ്റ്റേഷനിലാണ് പ്രഹ്ലാദിൻ്റെ പരാതിയെത്തിയത്.

വീട്ടിൽ നിന്നും പാലു വാങ്ങാനിറങ്ങിയപ്പോഴാണ് അഞ്ചു വയസ്സുകാരൻ്റെ സൈക്കിൾ കാണാതാവുന്നത്.പ്രഹ്ലാദിൻ്റെ എല്ലാമെല്ലാമായ കുഞ്ഞു സൈക്കിൾ കാണാതായതോടെ അവൻ്റെ മുഖമൊന്ന് വാടി.പിന്നീട്,പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നായി പ്രഹ്ലാദിൻ്റെ പക്ഷം.
തുടർന്ന് വീട്ടുകാരെയും കൂട്ടി നേരിട്ടെത്തി ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പൊലീസ് അന്വേഷിക്കുന്ന വേളയിലാണ് സൈക്കിൾ തിരികെ ലഭിക്കുന്നത്.അങ്ങനെ ദീർഘനാൾ പൊലീസിനെ വട്ടം ചുറ്റിച്ച സൈക്കിളും പ്രഹ്ലാദനും ഒടുവിൽ വൈറലായി.
പ്രഹ്ലാദിൻ്റെ വീട്ടിലെ താഴെത്തെ നിലയിൽ താമസിക്കുന്ന കുട്ടിയുടെ സൈക്കിൾ ആ വീട്ടുടമസ്ഥൻ മറ്റൊരാൾക്ക് കൊടുക്കുകയായിരുന്നു.എന്നാൽ,പുറത്തെടുത്തു വച്ചിരുന്ന കൂട്ടത്തിൽ പ്രഹ്ലാദിൻ്റെ സൈക്കിളും ഉണ്ടായിരുന്നു.

വീടിൻ്റെ ഉമ്മറത്തിരുന്ന രണ്ട് സൈക്കിളിൽ നിന്ന് അയാൾ ഒരു സൈക്കിൾ മാറിയെടുക്കുകയായിരുന്നു. എന്നാൽ അയാളെടുത്ത സൈക്കിളാകട്ടെ പ്രഹ്ലാദിൻ്റെയും.
പിറന്നാൾ സമ്മാനമായി ലഭിച്ച സൈക്കിൾ കള്ളൻ മോഷ്ടിച്ചുവെന്നാണ് പ്രഹ്ലാദിൻ്റെ പക്ഷം. ആരും തൻ്റെ സൈക്കിൾ എടുത്തു കൊണ്ടുപോകരുതെന്നും ഈ കൊച്ചു മിടുക്കൻ പറയുന്നു.
തിരിച്ചു ലഭിച്ച സൈക്കിൾ ഇനി ആരും എടുത്തുകൊണ്ടു പോകാതിരിക്കാൻ ഈ കൊച്ചു മിടുക്കൻ പ്രത്യേകം കരുതലോടെ സൂക്ഷിക്കുന്നുണ്ട്. അതേ സമയം, അഞ്ചുവയസുകാരൻ്റെ പരാതി കണ്ട് പൊലീസും അക്ഷരാർത്ഥത്തിൽ ഞെട്ടി.

അങ്ങനെ, പൊലീസിനെ വട്ടം കറക്കിയ സൈക്കിൾ തിരിച്ചു കിട്ടിയപ്പോഴാണ് പ്രഹ്ലാദിനും പൊലീസിനും ഒരു പോലെ സമാധാനമായത്. തിരുവനന്തപുരം കാലടി സ്വദേശികളായ ഹിമ - പ്രവീൺ ദമ്പതികളുടെ മകനാണ് പ്രഹ്ലാദ്.
ഒന്നാം ക്ലാസുകാരനായ പ്രഹ്ലാദ് തൻ്റെ ഒഴിവുവേളകൾ ചിലവഴിക്കുന്നത് ഈ കുഞ്ഞു സൈക്കിളിനൊപ്പമാണ്.തമ്പാനൂരിൽ ഹിമ ചപ്പാത്തി കാസയെന്ന ഹോട്ടലും ഇവർ നടത്തുന്നുണ്ട്.












Click it and Unblock the Notifications