ലോക്ഡൗണിൻ്റെ മറവിൽ ഭക്ഷ്യധാന്യങ്ങൾ കടത്തി; പൊലീസിന് പരാതി നൽകി സപ്ലൈകോ
തിരുവനന്തപുരം: വലിയതുറ ഗോഡൗണിൽ നിന്ന് അരിയും ഗോതമ്പും കടത്തിയ സംഭവത്തിൽ സപ്ലൈകോ വകുപ്പ് പൊലീസിന് പരാതി നൽകി. വലിയതുറ എൻഎഫ്എസ്എ ഗോഡൗണിൽ നിന്ന് 52,771 കിലോ അരിയും ഗോതമ്പുമാണ് രഹസ്യ കേന്ദ്രത്തിലേക്ക് കടത്തിയത്. നേരത്തെ പൊലീസ് അന്വേഷണം ശുപാർശ ചെയ്ത് വിജിലൻസ് സപ്ലൈകോ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കുത്തരി, പുഴുക്കലരി, പച്ചരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി കടത്തിയതായി ഗോഡൗണിലെ ഗേറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരത്തിൽ നിന്ന് വ്യക്തമാണ്. സംഭവം, ഗോഡൗണിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നാണ് സപ്ലൈകോ കരുതുന്നത്.സപ്ലൈകോ ചെയർമാന് ഇത് സംബന്ധിച്ച് സപ്ലൈകോ വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വിജിലൻസ് റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സപ്ലൈകോ അധികൃതർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും. പ്രധാനമായും ഉദ്യോഗസ്ഥർക്ക് ഭക്ഷ്യക്കടത്തിൽ പങ്കുണ്ടോ, ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ ബന്ധമുണ്ടോ എന്നുള്ളതാകും അന്വേഷണത്തിന് പരിധിയിൽ വരുന്നത്.19 ലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങളാണ് മോഷണം പോയിരിക്കുന്നതെന്ന് വകുപ്പിൻ്റെ കണ്ടെത്തൽ. കൃത്യമായ കണക്കെടുപ്പിനും ഓഡിറ്റിനും ശേഷം കുറ്റക്കാരിൽ നിന്ന് ഇതിൻ്റെ തുക സപ്ലൈകോ ഈടാക്കിയേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
അതേ സമയം, ഗോഡൗണിലെ ക്രമക്കേട് കണ്ടെത്തിയ ഡിപ്പോ മാനേജർ നൽകിയ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് വിജിലൻസ് വിഭാഗത്തിൻ്റെ കണ്ടെത്തൽ. ലോക്ഡൗൺ കാലത്ത് പരിശോധന നിലച്ചതോടെയാണ് ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കടത്താൻ തുടങ്ങിയത്.ഗോഡൗണുകൾ അടഞ്ഞുകിടന്നതും ഭക്ഷ്യധാന്യങ്ങൾ കടത്തുന്നതിന് സഹായകമായി.കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന വേളയിലായിരുന്നു സംഭവമുണ്ടായത്.
അരിയും ഗോതമ്പുമടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ പലതവണ അനധികൃതമായി പുറത്തേക്ക് കടത്തുന്നതായുള്ള വാർത്തകൾ വന്നിട്ടും റീജണൽ ഡിപ്പോ ഓഫീസുകളിലെ ഉദ്യോഗസ്ഥർ ക്രമക്കേടിനെ കൂട്ടു നിന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന വിവരം.ക്രമക്കേട് കണ്ടെത്തിയതോടെ സംഭവം മൂടിവയ്ക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചതായും ആക്ഷേപമുണ്ട്. വിശദമായ പൊലീസ് അന്വേഷണത്തിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതകൾ പുറത്തുവന്നേക്കും.

അതേ സമയം,കഴക്കൂട്ടം മേനംകുളത്തെ ഗോഡൗണിൽ 2018 ലും 2019 ലും ഇത്തരത്തിൽ അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ കടത്തുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.നെടുമങ്ങാട് ഡിപ്പോയിലെ വിവിധ ഗോഡൗണുകളിലും ഭക്ഷ്യധാന്യങ്ങൾ കടത്തിയിരുന്നത് സംബന്ധിച്ചും പലകുറി വാർത്തകൾ വന്നിരുന്നു.ഏതായാലും,സപ്ലൈകോ വലിയതുറയിലെ ഭക്ഷ്യധാനങ്ങൾ കടത്തിയ സംഭവത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ഇനി നിർണായകം.
Recommended Video
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications