Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിനെ കണ്ട് വരന്‍ ഇറങ്ങിയോടി; മറ്റൊരു യുവാവ് വരനായി; സംഭവം വിഴിഞ്ഞത്ത്!!

വിഴിഞ്ഞം: വധുവിനെ താലികെട്ടിയ വരന്‍ പൊലീസിനെ കണ്ട് കല്യാണമണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടി. പിന്നീട് നാട്ടുകാരനായ മറ്റൊരു യുവാവിനെ കണ്ടെത്തി വിവാഹം മംഗളമായി നടത്തി. വിഴിഞ്ഞം, കിടാരക്കുഴിയിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം.

വധുവിനെ താലികെട്ടാന്‍ വന്ന വരന്റെ ആദ്യഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. നെട്ടത്താനി സ്വദേശി യുവതിയും നെല്ലിമൂട് സ്വദേശിയായ യുവായുമായിട്ടാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

marriage

പത്തിന് ശേഷമായിരുന്നു മുഹൂര്‍ത്തമെങ്കിലും വിരലിലെണ്ണാവുന്ന ആളുകളുമായെത്തിയ വരന്‍, ബന്ധുവിന്റെ മരണകാരണം പറഞ്ഞ് താലികെട്ട് വേഗത്തിലാക്കി. നാട്ടുകാരുള്‍പ്പടെയുള്ള ക്ഷണിതാക്കളെത്തിയപ്പോള്‍ വരനും സംഘവും സദ്യയുണ്ണുന്നതാണ് കണ്ടത്.

ഇതിനിടെ പൊലീസ് ജീപ്പ് വരുന്നത് കണ്ട വരനും കൂടെയുള്ളവരും മണ്ഡമപത്തിന് പിന്നിലൂടെ അപ്രത്യക്ഷരാകുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാവ് രണ്ടാമതും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന ആദ്യഭാര്യയുടെ പരാതിയനുസരിച്ച്, അവരുമായിട്ടായിരുന്നു പൊലീസിന്റെ വരവ്. ഇത് മനസ്സിലാക്കിയാണ് വരന്‍ ഓടിയതെന്ന് നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് വിവാഹത്തിനെത്തിയ നാട്ടുകാരുള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍, യുവതിയുടെ വീടിനു സമീപത്തെ മറ്റൊരു യുവാവിനെ വരനായി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ടവരുടെ സമ്മതത്തോടെ വിവരം അറിയിക്കുമ്പോള്‍, ഇതൊന്നുമറിയാതെ പെയിന്റിങ് ജോലിയിലായിരുന്നു യുവാവ്. വളരെ പെട്ടന്ന് അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ച് മണ്ഡപത്തിലെത്തിച്ചു വിവാഹം നടത്തുകയായിരുന്നു.

ഇറങ്ങിയോടിയ യുവാവിന്റെ പേരില്‍ ആദ്യഭാര്യ നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. ഭാര്യ സംരക്ഷിക്കാമെന്ന ഉറപ്പില്‍ വിട്ടയയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+