തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ തുടരുന്നു, ദുരിതവും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കന്യാകുമാരിക്ക് തെക്ക് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നാണ് മഴ ശക്തമായത്. ന്യൂനമര്‍ദ്ദം ഇപ്പോള്‍ കേരളത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതോടെ വടക്കന്‍ കരേളത്തിലും മഴ തുടങ്ങി. ന്യൂനമര്‍ദ്ദം കര്‍ണാടക തീരത്തേക്കാണ് നീങ്ങുന്നത്.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. ശക്തമായ കാറ്റും മിന്നലും കനത്ത നാശനഷ്ടങ്ങളാണ് വിതക്കുന്നത്. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലും മഴ കനക്കും. മെയ് 9 വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

മഴക്കെടുതി നേരിടാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്യോഗസ്ഥരോടും ജനങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സെല്‍ തുറന്നിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 0471-2331639.

കനത്ത മഴ തിരുവനന്തപുരം നഗരത്തെ വെള്ളത്തിലാക്കി. തമ്പാനൂരിലും കിഴക്കേ കോട്ടയിലും എല്ലാം വെള്ളം പൊങ്ങി. പലയിടത്തും ഗതാഗതം നിലച്ചു.

തിരുവനന്തപുരത്തെ മഴദുരിതം കാണാം...

തമ്പാനൂര്‍ മുങ്ങി

തമ്പാനൂര്‍ മുങ്ങി

ചൊവ്വാഴ്ച ആറ് മണിക്കൂറോളം ആണ് തിരുവനന്തപുരത്ത് മഴ പെയ്തത്. രാവിലെ 11 മണിക്ക് തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടു. ഇതോടെ നഗര കേന്ദ്രമായ തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങി.

വെള്ളപ്പൊക്കവും ട്രാഫിക് ബ്ലോക്കും

വെള്ളപ്പൊക്കവും ട്രാഫിക് ബ്ലോക്കും

നിരത്തില്‍ വെള്ളം പൊങ്ങിയതോടെ ഗതാഗത കുരുക്കും രൂക്ഷമായി. റോഡ് പണി നടക്കുന്നതിനാല്‍ തമ്പാനൂരില്‍ ഗതാഗതക്കുരുക്ക് നേരത്തേ തന്നെ പതിവായിരുന്നു. മഴ പെയ്തതോടെ അത് ഇരട്ടിയായി.

റോഡേതാ....?

റോഡേതാ....?

കണ്ടാല്‍ മനസ്സിലാകില്ല, ഇത് റോഡ് ആണോ അതോ തോട് ആണോ എന്ന്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ നിന്നുള്ള ദൃശ്യം.

ഇത് വെള്ളച്ചാട്ടമല്ല

ഇത് വെള്ളച്ചാട്ടമല്ല

കുത്തിയൊലിക്കുന്ന വെള്ളം കണ്ട് വെള്ളച്ചാട്ടമാണെന്ന് കരുതേണ്ട്. മഴ പെയ്തപ്പോള്‍ പഴവങ്ങാട് ഗണപതി ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള കാഴ്ചയാണിത്.

ഫുട്പാത്തും റോഡും

ഫുട്പാത്തും റോഡും

കനത്ത മഴയില്‍ വെള്ളം കയറിയതോടെ കിഴക്കേ കോട്ട ഭാഗത്ത് വെള്ളം കയറിയപ്പോള്‍ ഫുട്പാത്തും റോഡും ഒരുപോലെ വെള്ളത്തിലായി..

മുട്ടോളം അല്ല, മുട്ടിന് മേല്‍

മുട്ടോളം അല്ല, മുട്ടിന് മേല്‍

മഴ കനത്തതോടെ എസ്എസ് കോവില്‍ റോഡില്‍ ശരിക്കും വെള്ളപ്പൊക്കമായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.

റോഡോ അതോ തോടോ

റോഡോ അതോ തോടോ

തകരപ്പറമ്പിലെത്തിയാല്‍ ആകെ ആശയക്കുഴപ്പമായിരുന്നു. റോഡും തോടും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.

മലിനജലം

മലിനജലം

ഓടകള്‍ നിറഞ്ഞൊഴുകിയതോടെ തിരുവനന്തപുരം മുഴുവന്‍ മലിന ജലം നിറഞ്ഞു. ഇനി പേടിക്കേണ്ടത് പകര്‍ച്ച വ്യാധികളെയാണ്.

Thiruvananthapuram
English summary
Heavy rain continues in Kerala due to low pressure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X