Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണിൽ പൊലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്നൊരുക്കി കഞ്ചാവ് കേസ് പ്രതി; എസ് ഐയോട് വിശദീകരണം തേടി

അടുത്ത കാലത്ത് കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും പ്രതികളാണ് വിരുന്ന് നടത്താൻ മുൻകൈയെടുത്തതെന്നാണ് ആക്ഷേപം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ലോക്ക്ഡൗണിൽ പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് വിവാദത്തിൽ. പോത്തൻകോട് പൊലീസ് സ്റ്റേഷനിലാണ് ലോക്ക്ഡൗണിനിടെ പോലീസ് ഉദ്യോഗസ്ഥരുടെയും ചില ക്രിമിനലുകളുടെയും നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഇഫ്താർ വിരുന്ന് നടത്തിയെന്നാണ് പരാതി. സംഭവത്തിൽ എസ് ഐയോട് വിശദീകരണം തേടി.

POLICE

അടുത്ത കാലത്ത് കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും പ്രതികളാണ് വിരുന്ന് നടത്താൻ മുൻകൈയെടുത്തതെന്നാണ് ആക്ഷേപം. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതും കള്ളനോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളും സ്റ്റേഷനിലെ പല പോലീസുകാരുടെയും ഇടനിലക്കാരൻ എന്നറിയപ്പെടുന്നയാളുമാണ് ഇഫ്താർ വിരുന്ന് നടത്തിയതെന്നാണ് ആരോപണം. ഇയാളും വിരുന്നിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ലോക്ക്ഡൗണിലെ കർശന നിയന്ത്രണങ്ങളോട് ജനം മികച്ച രീതിയിൽ തന്നെ പ്രതികരിക്കുന്നതിനിടയിൽ ഇത്തരം ഒരു പരാതി സംസ്ഥാന പൊലീസിന് തിരിച്ചടിയായിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. രണ്ടാഴ്ച മുൻപാണ് പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പടെ ആറ് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    N95 masks that we are using is might be fake

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+