നാലിടത്ത് സിപിഎം- ബിജെപി ധാരണ: വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് സംഘർഷമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ. കേരളത്തിൽ പലയിടങ്ങളിലും സിപിഎം- ബിജെപി ധാരണയുണ്ടായിട്ടുണ്ടെന്ന ആരോപണവുമായി നേരത്തെ തന്നെ കോൺഗ്രസ് നേതാക്കളിൽ പലരും രംഗത്തെത്തിയിരുന്നു. എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയെന്നാണ് മുരളീധരൻ അടക്കമുള്ള നേതാക്കളുന്നയിക്കുന്ന ആരോപണം.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

നാല് മണ്ഡലങ്ങളും നിർണ്ണായകം
തിരുവനന്തപുരം നഗരത്തിലെ നാലു മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ധാരണയുണ്ടാക്കിയെന്നാണ് പാർലമെന്റ് അംഗവും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ ഉന്നയിക്കുന്ന ആരോപണം. ജില്ലയിലെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്പര ധാരണയുണ്ടാക്കിയിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.

ബിജെപി- സിപിഎം ധാരണ
തിരുവനന്തപുരത്തും നേമത്തും സിപിഐഎം ബിജെപിയെ സഹായിക്കുമ്പോൽ വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഐഎമ്മിനെയും സഹായിക്കാമെന്നതാണ് ഇരു പാർട്ടികളും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണയെന്നും കെ മുരളീധരൻ ചൂണ്ടിക്കാണിക്കുന്നു. ഇരുകൂട്ടരുടെയും നാണംകെട്ട ഡീലിനെ തുറന്നുകാട്ടി യുഡിഎഫ് മുന്നോട്ടുപോകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് കെ മുരളീധരൻ. കഴക്കൂട്ടത്തുണ്ടായ സംഘർഷത്തിന് പിന്നിൽ സിപിഎം- ബിജെപി രാത്രി കൂട്ടുകെട്ടാണെന്നും മുരളീധരൻ ചൂണ്ടിക്കാണിക്കുന്നു.

സംഘർഷ സാധ്യത
തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പ് തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും ചേർന്ന് രാഷ്ട്രീയ സംഘർഷമുണ്ടാകും. ഇതിലൂടെ സിപിഎമ്മിന് ന്യൂനപക്ഷ വോട്ടുകളുണ്ടാക്കിക്കൊടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുരളീധരൻ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം തന്നെ ഭൂരിപക്ഷ വോട്ടുകളെല്ലാം ബിജെപിക്കും ലഭിക്കും. പകൽ സമയത്ത് ഇവർ പരസ്പരം ശത്രുക്കളാണെങ്കിലും രാത്രിയിൽ മിത്രങ്ങളാണെന്നും അദ്ദേഹം ആരോപിക്കുന്നു.

നേമത്ത് അങ്കം
നേമത്ത് എൻഡിഎ സ്ഥാനാർത്ഥിയായി കമ്മനം രാജശേഖരനാണ് മത്സരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൽക്ക് തിരിച്ചടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ടിക്കറ്റിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. നേമം കോണ്‍ഗ്രസിനായി തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള നേതാവാണ് മുരളീധരന്‍ എന്നും അദ്ദേഹം അത് നേടുമെന്നും കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് തരൂര്‍ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അവസാന ഘട്ടത്തിലാണ് നേമത്തെ സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രഖ്യാപിക്കുന്നത്.
Recommended Video

അവസരം ലഭിച്ചില്ല?
പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ താൻ മത്സരിക്കുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ശശി തരൂർ വെളിപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തിലും കോൺഗ്രസ് നേതൃത്വം ഇങ്ങനെയൊരു കാര്യം തന്നോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളില്‍പ്പോലും ഇക്കാര്യം ചര്‍ച്ചയായെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റോ പാർട്ടി സംസ്ഥാന നേതൃത്വമോ ഇതേ ആവശ്യവുമായി തന്നെ സമീപിച്ചിട്ടുള്ളത്. അതേ സമയം താന്‍ ഇങ്ങനെയൊരാഗ്രഹം പാര്‍ട്ടിയുമായി പങ്കുവെച്ചിട്ടുമില്ല. പക്ഷേ, പാര്‍ട്ടി തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഞാന്‍ സാധ്യമല്ലെന്ന് പറയുമായിരുന്നില്ല. പാര്‍ട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. അങ്ങനെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications