• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കഴക്കൂട്ടം ഇനി ഡോ എസ്എസ് ലാലിലൂടെ ഇരട്ടി വേഗത്തില്‍ സ്മാര്‍ട്ടാകും: ശശി തരൂര്‍

തിരുവനന്തപുരം; ഐടി നഗരമായ കഴക്കൂട്ടം ഡോ.എസ്.എസ് ലാലിലൂടെ ഇരട്ടി വേഗത്തില്‍ സ്മാര്‍ട്ട് ആകുമെന്ന് ഡോ ശശി തരൂര്‍ എം പി പറഞ്ഞു. സ്ഥലം എം.പി എന്ന നിലയില്‍ തന്റേയും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഡോ. എസ്.എസ് ലാലിന്റേയും ചേര്‍ന്നുള്ള ലോകോത്തരമായ കാഴ്ചപ്പാട് കഴക്കൂട്ടത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും തരൂര്‍ പറഞ്ഞു.

ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലിന് വേണ്ടി ആറ്റിപ്ര പ്രദേശത്ത് വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥിയോടൊപ്പം വാഹന പ്രചരണം നടത്തവെ വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയില്‍ ആരും പ്രതീക്ഷിക്കാത്ത അട്ടിമറിയോ, യുഡിഎഫിന്റെ സര്‍പ്രൈസ് നീക്കം; സാധ്യതകള്‍ ഇങ്ങനെ

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ എന്നും വികസന പരമായി ചിന്തിക്കുന്നവരാണ്. തങ്ങളുടെ മണ്ഡലത്തിലെത്തിയ ലോകോത്തര സ്ഥാപനങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരുമാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള തൊഴില്‍ തങ്ങളുടെ മക്കള്‍ക്കും വേണമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഡോ. എസ്.എസ് ലാലിന്റെ വികസന കാഴ്ചപ്പാട് എന്നും മുതല്‍ക്കൂട്ടാണെന്നും തരൂര്‍ പറഞ്ഞു.

'കുലംകുത്തി' പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍: നഗസഭയിലെ കയ്യാങ്കളി വ്യക്തിപരമെന്ന് ജോസ് കെ മാണി

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

രാവിലെ തന്നെ കഴക്കൂട്ടത്തെ തീരദേശ മേഖലയായ വേളിക്കടപ്പുറത്ത് എത്തി മത്സ്യതൊഴിലാളികളുമായി സംവദിച്ച ഡോ.എസ്.എസ് ലാല്‍ നിലവിലെ തീരദേശ ജനതയുടെ ആശങ്കകള്‍ കേട്ടറിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആഴക്കടല്‍ മത്സ്യ ബന്ധനക്കരാറില്‍ ആശങ്ക അറിയച്ച മത്സ്യതൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കരാര്‍ റദ്ദാക്കി മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി പദ്ധതി ആവിഷ്‌കരിക്കുമെന്നും ഡോ.എസ്.എസ്. ലാല്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് പൗണ്ട്കടവ് മണ്ഡലത്തിലേയും, ആറ്റിപ്ര മണ്ഡലത്തിലേയും പര്യടനത്തിനിടയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിലെ സംസ്ഥാന ഭാരവാഹികളും ഡോ.എസ്.എസ് ലാലിന്റെ പ്രചരണത്തോടൊപ്പം ചേര്‍ന്നു.

പിസി ജോർജ്ജിനെ സ്വീകരിച്ച പെൺകുട്ടിയ്ക്കെതിരെ സൈബർ ആക്രമണം: ഫോട്ടോയും അശ്ലീല സന്ദേശവും പ്രചരിപ്പിച്ചു

cmsvideo
  നെടുമങ്ങാട് വൻ മുന്നേറ്റവുമായി പ്രശാന്ത് | Oneindia Malayalam

  സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റം; വോട്ടർമാരുടെ വിവരങ്ങൾ നൽകിയതിനെതിരെ നടപടി വേണമെന്ന് എം.എ ബേബി

  തോമസ് ഐസക് രാജ്യസഭ സ്ഥാനാർത്ഥി?; പുതിയ നീക്കവുമായി സിപിഎം..

  ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

  ഡോ.ശശി തരൂർ
  Know all about
  ഡോ.ശശി തരൂർ
  Thiruvananthapuram

  English summary
  Kazhakoottam will now be smart twice as fast through Dr SS Lal Says, Shashi Tharoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X