2006 ആവര്‍ത്തിച്ചാല്‍ നേമം കോണ്‍ഗ്രസിന്; അന്നത്തെ ആ കണക്കിലേക്ക് എത്തുമോ? കോട്ടയല്ലെന്ന് മുരളീധരന്‍
ദില്ലി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമം ഇട്ട് ഇന്ന് ഉച്ചയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് ഉച്ചയോടെ വാര്‍ത്താ സമ്മേളനം നടത്തി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാവും പ്രഖ്യാപനം നടത്തുക. ഇതിന് പിന്നാലെ എഐസിസി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കും. വലിയ ചര്‍ച്ചകള്‍ക്ക് ഇടയായ നേമത്ത് കെ മുരളീധരന്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. സംസ്ഥാന നേതാക്കൾ മുരളിയുടെ പേര് അംഗീകരിച്ചു. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടമുണ്ട്. നേമത്ത് മത്സരിച്ചേക്കുമെന്ന പരോക്ഷ സൂചന കെ മുരളീധരനും നല്‍കുന്നു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

നേമത്തേക്ക് മുരളീധരന്‍
നേമത്തേക്ക് ആദ്യം തന്നെ കെ മുരളീധരന്‍റെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന മാനദണ്ഡം വെച്ച് ഇതിനെ തള്ളുകയായിരുന്നു. എന്നാല്‍ ഈ മാനദണ്ഡത്തില്‍ ഹൈക്കാമാന്‍ഡ് ഇളവ് പ്രഖ്യാപിച്ചേക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവര്‍ തന്നെ വിളിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറയുന്നു.

ബിജെപിയുടെ കോട്ടയല്ല
നേമം ബിജെപിയുടെ ഒരു കോട്ടയല്ല. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. വ്യക്തിപരമായി ലഭിച്ച വോട്ടാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ ഒ രാജാഗോപാലിന് വിജയം നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ ഉടന്‍ തന്നെ നേമത്ത് എത്തി പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് തവണയും
കഴിഞ്ഞ രണ്ട് തവണയും ഘടകക്ഷിയായ ജെഡിയുവിനായിരുന്നു സീറ്റ് കൊടുത്തത്. മണ്ഡലത്തില്‍ ഒട്ടും വേരോട്ടമില്ലാത്ത ഘടകക്ഷിക്ക് സീറ്റ് നല്‍കിയതോടെയാമ് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെ വോട്ടുകള്‍ ചിതറിപ്പോയത്. അതുകൊണ്ട് തന്നെ നേമം ബിജിപി കോട്ടയാണെന്ന പ്രചാരത്തിന് പ്രസ്ക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒ രാജഗോപാല്‍ വിജയിക്കുന്നു
2016 ല്‍ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഒ രാജഗോപാല്‍ വിജയിച്ചതോടെയാണ് നേമം മണ്ഡലം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത്. ഒ രാജഗോപാല്‍ 67813 വോട്ടുകളും സിപിഎമ്മിലെ വി ശിവന്‍കുട്ടി 59142 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് നേടാന്‍ സാധിച്ചത് 13860 വോട്ടുകള്‍ മാത്രമായിരുന്നു.

ബിജെപി വളര്‍ന്നത്
കോണ്‍ഗ്രസ് ക്ഷയിച്ചതോടെയാണ് നേമത്ത് ബിജെപി വളര്‍ന്നത് എന്നത് വ്യക്തമാണ്. എന്നാല്‍ അതിന് മുമ്പ് നേമത്തെ ശക്തരായിരുന്നു കോണ്‍ഗ്രസ്. 2001 ലും 2006 ലും കോണ്‍ഗ്രസിലെ എന്‍ ശക്തന്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അതിന് മുമ്പ് 1977, 1980, 1982 വര്‍ഷങ്ങളിലും നേമത്ത് നിന്നും കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്.

1982 ല്‍ കരുണാകരന്‍
1982 ലെ തിരഞ്ഞെടുപ്പില്‍ കെ കരുണാകരന്‍ ആയിരുന്നു വിജയി. എന്നാല്‍ നിലവില്‍ കേരളത്തില്‍ തന്നെ കോണ്‍ഗ്രസ് സംഘടനപരമായി ഏറ്റവും ദുര്‍ബലമായ മണ്ഡലമാണ് നേമം. തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നേറ്റം ഉണ്ടായിട്ടും നേമത്ത് ബിജെപിക്ക് രണ്ടായിരത്തിലേറെ വോട്ടിന്‍റെ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമാണ്.

ആവര്‍ത്തിക്കുമോ 2006
2006ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച എന്‍. ശക്തനു ലഭിച്ചത് 60,886 വോട്ടായിരുന്നു. ഈ വോട്ടുകള്‍ തിരിച്ച് നേടുന്നത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ വിജിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥി വരുമ്പോള്‍ ന്യുനപക്ഷ വോട്ടുകളും തിരികെ വരുമെന്നാണ് വിലയിരുത്തല്‍.

നേമത്ത് മാത്രമല്ല
അതേസമയം കെ മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. നേമത്തിന്‍റെ കാര്യത്തില്‍ മുരളിക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രശ്നം ഉണ്ടാക്കില്ല. ഒരു എംപിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഇളവുകള്‍ നല്‍കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് നല്‍കാന്‍ സാധിക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചിലപ്പോള്‍ തെറ്റാം
അതേസമയം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് വാർത്ത നൽകിയാൽ ചിലപ്പോൾ തെറ്റിയെന്നിരിക്കും. തിക സുഭാഷ് തികച്ചും സ്ഥാനാർത്ഥിത്വം അർഹിക്കുന്ന നേതാവാണ്. അവരെ നേതൃത്വം എല്ലാ തരത്തിലും പരിഗണിച്ചിട്ടുണ്ട്. ഇതുവരെ താൻ ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിച്ചിട്ടുള്ളൂ. ഇനിയും അങ്ങിനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications