കഴക്കൂട്ടത്ത് സേഫാവാതെ കടകംപള്ളി, ശബരിമല വിടാതെ കോണ്‍ഗ്രസ്, ശോഭയ്ക്ക് കൂട്ടായി ആര്‍എസ്എസും
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാട്ടും പാടി ജയിക്കുമെന്ന അവസ്ഥയൊക്കെ മാറിയിരിക്കുകയാണ്. കടുത്ത പോരാട്ടം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞ് പോകും. എതിരാളികള്‍ രണ്ട് വ്യത്യസ്ത പരിവേഷത്തിലുള്ളവരാണ്. എസ്എസ് ലാല്‍ ജയിച്ചാല്‍ ആരോഗ്യ മന്ത്രിയാണ്. അത് കോണ്‍ഗ്രസ് തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. തൊട്ടുപിന്നില്‍ ബിജെപിയുടെ ശോഭ സുരേന്ദ്രനുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ ഒരുപടി മുന്നിലാണ് അവരെന്ന് പറഞ്ഞാലും തെറ്റില്ല. വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. കടകംപള്ളിയുടെ ശബരിമല പ്രസ്താവനയാണ് സിപിഎമ്മിനെ ഇവിടെ പ്രതിരോധത്തിലാക്കിയത്.
നിലവില്‍ ശബരിമലയെ കുറിച്ച് ഒരു വാക്ക് പോലും കടകംപള്ളി മിണ്ടുന്നില്ല. പാര്‍ട്ടിയുടെ താരപ്രചാരകനായി വികസനം മാത്രം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. വികസനത്തിലേക്ക് വന്നാല്‍ വല്യ റോള്‍ മണ്ഡലത്തിലുണ്ടാവില്ലെന്ന തിരിച്ചറിവിലാണ് എസ്എസ് ലാല്‍ ശബരിമലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും പറഞ്ഞ് മുന്നോട്ട് പോവുകയാണ് കടകംപ്പള്ളി. ബിജെപിയുടെയും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന് പുറത്തുള്ളവരെന്ന വികാരം അദ്ദേഹം നന്നായി ഉപയോഗിക്കുന്നുണ്ട്.
എസ്എസ് ലാലിനെയും ശോഭയയെയും നന്നായി ബാധിക്കുന്നത് ഈ ഔട്ട്‌സൈഡര്‍ ടാഗാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് കാര്യമായ ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. മുപ്പത്തിനായിരത്തോളം വരുന്ന മുസ്ലീം വോട്ടുകളിലാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നു എന്ന വൈകാരിക വിഷയമാണ് പ്രസംഗത്തില്‍ ഉടനീളമുള്ളത്. മണ്ഡലത്തിന്റെ നേതാവ് എന്ന വൈകാരിക തന്ത്രം പയറ്റി അദ്ദേഹം ആളുകളെ കൂട്ടുന്നുണ്ട്. ഇവിടെ കോണ്‍ഗ്രസ് ശരിക്കും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ട്. എസ്എസ് ലാലിനെ മണ്ഡലത്തില്‍ ആര്‍ക്കും പരിചയമില്ല. കോണ്‍ഗ്രസുകാര്‍ക്ക് പോലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വലിയ ആവേശമില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് സാധ്യത കൂടുതല്‍. അതേസമയം ശോഭാ സുരേന്ദ്രനാണ് സിപിഎമ്മിന് വന്‍ വെല്ലുവിളി. ആര്‍എസ്എസ് നിയന്ത്രണത്തിലാണ് ശോഭയുടെ പ്രചാരണം. യുവാക്കളുടെ നല്ലൊരു പങ്കാളിത്തവും ശോഭയുടെ പ്രചാരണത്തിലുള്ളത്. സ്ത്രീകളെ കൈയ്യിലെടുത്ത് അവര്‍ മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ ബിജെപിയിലെ സുരേന്ദ്ര പക്ഷം പാലം വലിക്കുമെന്ന പേടി ശക്തമാണ്. ശബരിമലയും അണിയൂരിലെ അക്രമവും ബിജെപിയുടെ പ്രചാരണായുധമാണ്. കോണ്‍ഗ്രസ് മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കുമാരപുരം എന്നീ കടകംപള്ളിയുടെ കോട്ടകളെയാണ് കോണ്‍ഗ്രസ് ഇത്തവണ നേട്ടമാക്കാന്‍ ഉദ്ദേശിക്കുന്നത്.
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍
കഴക്കൂട്ടത്തെ ആഗോള ഹബ്ബാക്കി മാറ്റുമെന്നാണ് ലാലിന്റെ വാഗ്ദാനം. എന്നാല്‍ ഇത് എത്രത്തോളം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നതിലാണ് പ്രശ്‌നം. സംഘടനാ ദൗര്‍ബല്യം കഴക്കൂട്ടത്ത് കോണ്‍ഗ്രസിനെ വേട്ടയാടുന്നുണ്ട്. അതിലുപരി സിപിഎം-ബിജെപി പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്ന പ്രതീതി വോട്ടര്‍മാരിലും ശക്തമാണ്. ഇതിനെയെല്ലാം കോണ്‍ഗ്രസ് മറികടക്കണമെങ്കില്‍ പ്രാദേശിക പ്രതിച്ഛായയുള്ള നേതാവ് വരണം. ലാല്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. പക്ഷേ സാധാരണ ജനങ്ങളുമായി അദ്ദേഹത്തെ അടുപ്പിക്കുന്ന യാതൊരു കാര്യവുമില്ല. ഒപ്പം ദുര്‍ബലമായ സംഘടനയും കൂടിയായാല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് എത്താനേ സാധ്യതയുള്ളൂ.
ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍