തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികെ പ്രശാന്ത് വട്ടിയൂർക്കാവിൽ മത്സരിക്കില്ല?; ഇത്തവണ കഴക്കൂട്ടത്തേക്ക്?.. പ്രതികരണവുമായി എംഎൽഎ

Google Oneindia Malayalam News

തിരുവനന്തപുരം; ശക്തമായ ത്രികോണ പോരാട്ടത്തിന് ഒരുങ്ങുന്ന മണ്ഡലമാണ് തിരുവനപുരം ജില്ലയിലെ വട്ടിയൂർക്കാവ്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലത്തിൽ ഇത്തവണ എംഎൽഎ വികെ പ്രശാന്ത് തന്നെയാകും സ്ഥാനാർത്ഥിയെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ അട്ടിമറി വിജയവും മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമായതോടെ ഇത്തവണയും പ്രശാന്തിന് അനായാസ വിജയം നേടാനാകുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ പ്രശാന്തിനെ വട്ടിയൂർക്കാവിൽ അല്ല പകരം കഴക്കൂട്ടം മണ്ഡലത്തിൽ ആണ് സിപിഎം മത്സരിപ്പിച്ചേക്കുക എന്ന തരത്തിലാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങളിലേക്ക്

ആദ്യ വിജയം കോൺഗ്രസിന്

ആദ്യ വിജയം കോൺഗ്രസിന്

2011 ലാണ് വട്ടിയൂർക്കാവ് മണ്ഡലം നിലവിൽ വന്നത്.
തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങുന്നതാണ് മണ്ഡലം. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു ഇവിടെ വിജയം.

മുരളീധരനിലൂടെ വിജയം

മുരളീധരനിലൂടെ വിജയം

അന്ന് കെ മുരളീധരനിലൂടെയാണ് കോൺഗ്രരസ് മണ്ഡലം പിടിച്ചത്. 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.രണ്ടാം അങ്കത്തിലും കെ മുരളീധരൻ തന്നെ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറി. ടിഎൻ സീമയായിരുന്നു അന്ന് സിപിഎമ്മിന് വേണ്ടി മത്സരിച്ചത്.

മുരളീധരൻ എംപി ആയതോടെ

മുരളീധരൻ എംപി ആയതോടെ

സിറ്റിംഗ് എംഎൽഎയായിരുന്ന കെ മുരളീധരൻ വടകര എംപിയായതോടെയാണ് 2019 ൽ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന് മുഴുവൻ മാതൃകയായി മാറിയ തിരുവനന്തപുരം മേയർ വികെ പ്രശാന്തിനെ ഇതോടെ സിപിഎം നേതൃത്വം മത്സരിപ്പിക്കാൻ തിരുമാനിക്കുകയായിരുന്നു. വിജയം ആവർത്തിക്കാനാകുമെന്ന് പ്രതീക്ഷിച്ച് നിന്ന യുഡിഎഫ് നേതൃത്വത്തെ പാടെ അമ്പരിപ്പിച്ച് കൊണ്ട് അട്ടിമറി വിജയമായിരുന്നു വികെ പ്രശാന്തിലൂടെ എൽഡിഎഫ് നേടിയത്.

വൻ ഭൂരിപക്ഷത്തിൽ

വൻ ഭൂരിപക്ഷത്തിൽ

14465 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്.ജാതി മത സമവാക്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇതുവരെ കണക്ക് കൂട്ടപ്പെട്ടിരുന്ന മണ്ഡലത്തിൽ ജനപ്രീതിയുടെ ബലത്തിലായിരുന്നു പ്രശാന്ത് ജയിച്ച് കയറിയത്.

എംഎൽഎ എന്ന നിലയിൽ

എംഎൽഎ എന്ന നിലയിൽ

അതുകൊണ്ട് തന്നെ ഇക്കുറിയും മണ്ഡലത്തിൽ വികെ പ്രശാന്ത് തന്നെയാകും എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടത്. എംഎൽഎയെന്ന തരത്തിലുള്ള പ്രശാന്തിന്റെ പ്രവർത്തനങ്ങളും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ പ്രശാന്തിനെ വട്ടിയൂർക്കാവിൽ സിപിഎം മത്സരിപ്പിച്ചേക്കുമെന്ന പ്രചരണം ശക്തമാണ്.

പ്രതികരിച്ച് പ്രശാന്ത്

പ്രതികരിച്ച് പ്രശാന്ത്

എന്നാൽ പ്രശാന്ത് തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തി. 'അങ്ങനെയില്ല, പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നോ അവിടെ മത്സരിക്കും. ഇനി മത്സരിക്കേണ്ടെന്ന് പറഞ്ഞാല്‍ മത്സരിക്കുകയുമില്ല, എന്നായിരുന്നു പ്രശാന്തിന്റെ വാക്കുകൾ. മാതൃഭൂമി ഓൺലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയാണ് തിരുമാനിക്കേണ്ടത്

പാർട്ടിയാണ് തിരുമാനിക്കേണ്ടത്

പാർട്ടിയാണ് എവിടെ മത്സരിക്കണം മത്സരിക്കേണ്ടതില്ലെന്തടക്കമുള്ള കാര്യങ്ങൾ തിരുമാനിക്കുന്നത്. തിരുവനന്തപുരം മേയർ ആയിരുന്നപ്പോഴാണല്ലോ വട്ടിയൂർക്കാവിലേക്ക് മത്സരിക്കാൻ തന്നോട് പാർട്ടി ആവശ്യപ്പെട്ടത്. താൻ ആ നിർദ്ദേശം ഏറ്റെടുത്തു, പ്രശാന്ത് പറഞ്ഞു.

വട്ടിയൂർക്കാവിൽ?

വട്ടിയൂർക്കാവിൽ?

വട്ടിയൂർക്കാവിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-എംഎൽഎ എന്ന നിലയിൽ മണ്ഡലം നിലനിർത്തുന്നതിന് ആവശ്യമായ മികച്ച നടപടികളുമായി മുന്നോട്ട് പോകുകയാണ്. മണ്ഡലം എൽഡിഎഫിന് നിലനിർത്താൻ സാധിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി.

മേൽക്കൈ ആവർത്തിക്കും

മേൽക്കൈ ആവർത്തിക്കും

കഴിഞ്ഞ തവണ ജില്ലയിൽ നേടിയ മേൽക്കൈ ഇത്തവണയും ആവർത്തിക്കും എന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം നേമം മണ്ഡലത്തിൽ വിജയിക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ വൻ മുന്നേറ്റമായിരുന്നു എൽഡിഎഫ് കാഴ്ചവെച്ചത്. കേവലഭൂരിപക്ഷത്തിന് വേണ്ടതിൽ ഒരു സീറ്റ് അധികം നേടിയായിരുന്നു ഇടതുമുന്നണി കോർപറേഷൻ പിടിച്ചത്.

2016 ല്‍

2016 ല്‍

2016 ലെ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രനാണ് മണ്ഡലത്തിൽ ജയിച്ചത്. ബിജെപിയുടെ വി മുരളീധരനായിരുന്നു രണ്ടാം സ്ഥാനത്ത്. മൂന്ന് തവണ എംഎല്‍എ ആയിരുന്ന എംഎ വാഹിദും കോണ്‍ഗ്രസും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കടകംപള്ളിക്ക് 50079 വോട്ടുകളും മുരളീധരന് 42732 വോട്ടുകളും വാഹിദിന് 38602 വോട്ടുകളുമാണ് ലഭിച്ചത്.

പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

അതേസമയം വട്ടിയൂർക്കാവിൽ ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാനുറച്ചുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. എംഎൽഎ കെഎസ് ശബരീനാഥൻ, നയതന്ത്ര വിദഗ്ദൻ വേണു രാജമണി, ജിജി തോംസൺ തുടങ്ങിയ പേരുകളാണ് കോൺഗ്രസ് മണ്ഡലത്തിൽ പരിഗണിക്കുന്നത്.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

Thiruvananthapuram
English summary
Kerala assembly election 2021; will vk prasanth contest from vattiyoorkavu or kazhakootam this is his reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X