• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറിയര്‍ വഴി എല്‍എസ്ഡി സ്റ്റാമ്പ് എത്തും; തൂക്കം തിട്ടപ്പെടുത്താന്‍ ഡിജിറ്റല്‍ ത്രാസ്; വന്‍ ലഹരി വേട്ട

Google Oneindia Malayalam News

തിരുവനന്തപുരം: 320 എല്‍ എസ് ഡി സ്റ്റാമ്പ് കൊറിയര്‍ വഴി എത്തിച്ച യുവാവിനെ എക്‌സൈസ് പിടികൂടി. പരിസോധനയില്‍ ഇയാളുടെ കൈവശത്ത് നിന്ന് പത്ത് ഗ്രാം എം ഡി എം എയും കഞ്ചാവും, ഡിജിറ്റല്‍ ത്രാസ് എന്നിവയും പിടികൂടി. കോഴിക്കോട് കുളത്തറ സ്വദേശി സല്‍മാന്‍ ഫാരീസിനെ (25 വയസ്സ്) എക്‌സൈസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അനികുമാറിന്റെ നേതൃത്വത്തിലുളള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

എല്‍ എസ് ഡി കൂടാതെ ഇയാളില്‍ നിന്നും 10 ഗ്രാമോളം എം ഡി എം എയും, കഞ്ചാവ്, ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരും. മാരക മയക്കുമരുന്നായ എല്‍ എ,് ഡി ചെറിയ അളവില്‍ ഉള്ളില്‍ പോയാല്‍ പോലും തലച്ചോറിനെ ഗുരുതരമായി ബാധിക്കും.

വിദേശത്തുനിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തില്‍ വില്പന നടത്തുന്ന ഫാരീസിനെ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവിലാണ് പിടികൂടാന്‍ സാധിച്ചത്. കേസിന്റെ തുടര്‍ നടപടികള്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ബാബുവും സംഘവും സ്വീകരിച്ചു.

കോട്ടില്ലെങ്കില്‍ കലിപ്പാണോ..; ഇത് വേണയെന്നാണ് അനിയത്തി ചോദിച്ചത്, വീട്ടിലും ആശങ്ക: റോബിന്‍ പറയുന്നുകോട്ടില്ലെങ്കില്‍ കലിപ്പാണോ..; ഇത് വേണയെന്നാണ് അനിയത്തി ചോദിച്ചത്, വീട്ടിലും ആശങ്ക: റോബിന്‍ പറയുന്നു

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ വി വിനോദ് , ടി ആര്‍ മുകേഷ് കുമാര്‍, ആര്‍ ജി രാജേഷ് ,എസ് മധുസൂദനന്‍ നായര്‍ , പ്രിവന്റിവ് ഓഫീസര്‍മാരായ പ്രജോഷ്, സുനില്‍കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, സുബിന്‍, വിശാഖ്, എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോജ് ഖാന്‍ സേട്ട് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ ലഹരി വേട്ടയാണ് നടന്നുവരുന്നത്. അമരവിള എക്സൈസ് ചെക്ക്‌പോസ്റ്റില്‍ യാത്രാ ബസില്‍ നിന്ന് സിന്തെറ്റിക് മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ചിറയിന്‍കീഴ് സ്വദേശി സുമേഷില്‍ നിന്നാണ് 18.35ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍ ബാംഗളൂരിലെ മടിവാളയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

ചില്ലറ വില്പനയ്ക്കായി രഹസ്യമായി ബാഗില്‍ ഒളിപ്പിച്ചു കടത്തുമ്പോളാണ് പ്രതി അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ പിടിയിലാകുന്നത്. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുധീഷ് ബി സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നന്ദകുമാര്‍ എം, ഗിരീഷ്.ബി, അഭിജിത്ത് എസ് എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ കൂത്തുപറമ്പില്‍ 1.165 ഗ്രാം എം ഡി എം എയുമായി ഒരാളെ എക്‌സൈസ് പിടികൂടി. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജിയും സംഘവുമാണ് എം ഡി എം എ പിടികൂടിയത്. മട്ടന്നൂര്‍ പഴശ്ശി ഇല്ലംകുന്ന് സ്വദേശി മഹറൂഫ് കെ ( 35 ) അറസ്റ്റിലായി. പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജി പി.സി, അശോകന്‍ കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ് കുമാര്‍.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീധരന്‍ സി പി, ബിജേഷ് എം.ഷാജി അലോക്കന്‍, ഷാജി. സി.പി, ജലീഷ് പി, ബിനീഷ് എ എം, പ്രസന്ന എം.കെ, ഷീബ. കെ.പി. എക്‌സൈസ് ഡ്രൈവര്‍ എം. സുരാജ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Thiruvananthapuram
English summary
Kerala Excise caught youth with 320 LSD stamps in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X